പന്നിയൂരില്‍ ആറംഗ ചീട്ടുകളി സംഘം പിടിയില്‍
തളിപ്പറമ്പ്: പന്നിയൂരില്‍ ആറംഗ ചീട്ടുകളി സംഘം പിടിയില്‍.
പന്നിയൂര്‍ സി.കെ. ഹൗസില്‍ താജുദ്ദീന്‍(56), സുനില്‍ നിവാസില്‍ ബി. സുനില്‍(50), എസ്.പി. ബസാര്‍ പട്ടേരി വീട്ടില്‍ പി. പ്രദീപ്(39), മീത്തലെ പുരയില്‍ എം.പി. ഷനില്‍(37), മഴൂരിലെ പുതുക്കാട് വീട്ടില്‍ എന്‍. രവീന്ദ്രന്‍(65), പള്ളി വയല്‍ കടുങ്ങേന്‍ വീട്ടില്‍ കെ. മൊയ്തീന്‍ (54) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ. ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
3830 രൂപയും പിടിച്ചെടുത്തു.
ഇന്ന് വൈകുന്നേരം 3 മണിക്ക് എസ്.പി. ബസാറിലെ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് പുള്ളിമുറി ചീട്ടുകളിയില്‍ ഏര്‍പ്പെട്ട ഇവര്‍ പിടിയിലായത്.
എ. എസ്. ഐ. ഷിജോ അഗസ്റ്റിന്‍, സി. പി. ഒ. ദിപിന്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.