മഹാത്മാ കുടുംബ സംഗമം നടത്തി

 

പരിയാരം: മഹാത്മാഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തതിന്റെ നൂറാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമ്പേറ്റ് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ കുടുംബ സംഗമം സംഘടിപ്പിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.

 

വാര്‍ഡ് പ്രസിഡന്റ് ഒ.ജെ സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി വി സജീവന്‍, ഇ വിജയന്‍, ഐ.വി കുഞ്ഞിരാമന്‍,വി.വി. രാജന്‍, കെ.രാമകൃഷ്ണന്‍ , പി.വി.രാമചന്ദ്രന്‍ , കെ. എം. രവിന്ദ്രന്‍, വി.വി.സി. ബാലന്‍, പി.വി. ഗോപാലന്‍, വി.വി. മണികണ്ഠന്‍,സി.എം.ആന്റണി മൈക്കിള്‍
എന്നിവര്‍ പ്രസംഗിച്ചു.