കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ച ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്.

പയ്യന്നൂര്‍: കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ച ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പിലാത്തറ കക്കോണിയിലെ ടി.ബാലന്റെ മകള്‍ താഴത്തുവളപ്പില്‍ വീട്ടില്‍ ടി.വി.ജിഷയുടെ(34)പരാതിയിലാണ് കേസ്. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുതിയ വീട്ടില്‍ പി.വി.പ്രിയേഷ്(37), മാതാവ് കമലാക്ഷി എന്നിവര്‍ക്കെതിരെയാണ് … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍.

ചന്തേര: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍. പിലിക്കോട് മാങ്കടവത്ത് കൊവ്വലിലെ പാവൂര്‍വീട്ടില്‍ പി.വി.ഷിജു(42)നെയാണ് ചന്തേര എസ്.ഐ കെ.പി.സതീഷ് പിടികൂടിയത്. 25 പാക്കറ്റ് ഹാന്‍സ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം 3.30 ന് മാങ്കടവത്ത്‌കൊവ്വല്‍ പ്രഭ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് … Read More

വെള്ളി മെഡൽ നേടിയ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) കെ.വി.രാജീവനെ അനുമോദിച്ചു.

തളിപ്പറമ്പ്: ഡെൽഹിയിൽ നടന്ന നാഷണൽ ഫയർ സർവ്വീസ് മീറ്റിൽ 4 X 100 മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടിയ തളിപ്പറമ്പ് അഗ്നി രക്ഷാ നിലയത്തിലെ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) കെ.വി.രാജീവനെ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് അനുമോദിച്ചു. സ്റ്റേഷൻ … Read More

ആനയോട്ട്കാവ് തിറ അടിയന്തിരം മാര്‍ച്ച് 3, 4 തീയതികളില്‍

തളിപ്പറമ്പ്: ബക്കളം കാനൂല്‍ ആനയോട്ട് പുതിയ ഭഗവതി കാവ് തിറഅടിയന്തിരം മാര്‍ച്ച് 3, 4 തീയതികളില്‍ നടക്കും. 3-ന് രാവിലെ ഗണപതി ഹോമം, വൈകുന്നേരം 6.30-ന് തിറ അടിയന്തിരം ആരംഭം. തുടര്‍ന്ന് ഉച്ചതോറ്റം, ചൊവ്വവിളക്ക്, മേലേരി കൂട്ടല്‍, കായകഞ്ഞി വിതരണം, വീരന്‍ … Read More

തിമിര ശാസ്ത്രക്രിയ ഇനി തളിപ്പറമ്പ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലും

തളിപ്പറമ്പ്: തിമിര ശസ്ത്രക്രിയക്ക്തക്രിയക്ക് പ്രത്യേക ഓപ്പറേഷന്‍ തിയേറ്റര്‍ ഒരുങ്ങി. തളിപ്പറമ്പ് മുനിസിപ്പാലിറ്റി വാര്‍ഷിക പദ്ധതിയിലൂടെ 25 ലക്ഷം രൂപ മുടക്കി വാങ്ങി സ്ഥാപിച്ച നവീന സിയസ് ലൂംറ ഓഫ്താല്‍മിക് മൈക്രോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളോടുകൂടിയ നേത്ര വിഭാഗം ഓപ്പറേഷന്‍ തീയേറ്ററിന്റെ ഉദ്ഘാടനം ഇന്നലെ … Read More

ഖബര്‍ സൗജന്യമാക്കണം, സൗജന്യഭൂമി നല്‍കണം-ബദരിയ്യ ബഷീര്‍ നിവേദനം നല്‍കി.

തളിപ്പറമ്പ്: ഖബര്‍ സൗജന്യമാക്കണം, പാവങ്ങള്‍ക്ക് അഞ്ച് സെന്റ് വീതം ഭൂമി സൗജന്യമായി നല്‍കണം. ഈ ആവശ്യമുന്നയിച്ച് മുസ്ലിംലീഗ് നേതാവ് ബദരിയ്യ ബഷീര്‍ വലിയ ജുമാഅത്ത്പള്ളി   മുത്തവല്ലി ഷംസുദ്ദീന്‍ പാലക്കുന്നിന് നവേദനം നല്‍കി. ഏറ്റവും കൂടുതല്‍ വരുമാനമുള്ള പള്ളി എന്നനിലയില്‍ ജമാഅത്ത് … Read More

മേല്‍ശാന്തി യജഞന്‍ നമ്പൂതിരിക്ക് യാത്രയയപ്പ് നല്‍കി

തളിപ്പറമ്പ്: മേല്‍ശാന്തിക്ക് യാത്രയയപ്പ് നല്‍കി. 33 വര്‍ഷം പനങ്ങാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രം മേല്‍ ശാന്തിയായി സേവനമനുഷ്ഠിച്ച് വിരമിച്ച യജ്ഞന്‍ നമ്പൂതിരിക്ക് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) രാജരാജേശ്വര യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ഏരിയാ സെക്രട്ടറി പി.ഗോപിനാഥിന്റെ അധ്യക്ഷതയില്‍ സി.ഐ.ടി.യു … Read More

അനധികൃത മണല്‍ ശേഖരം പിടികൂടി

പരിയാരം: പരിയാരം മുക്കുന്നില്‍ കുപ്പം പുഴയോരത്ത് അനധികൃതമായി ശേഖരിച്ച 300 അടി മണല്‍ റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു. പരിയാരം പോലീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദിന്റെ നേതൃത്വത്തിലാണ് പുഴമണല്‍ പിടിച്ചെടുത്തത്. റെയ്ഡിന് പരിയാരം എസ്.ഐ രാജേഷ്, … Read More

പൊതുസ്ഥലത്ത് അടിപിടികൂടിയ രണ്ടുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍: പൊതുസ്ഥലത്ത് അടിപിടികൂടിയ രണ്ടുപേര്‍ അറസ്റ്റില്‍. മാവിലായി വെറ്റിനറി ആശുപത്രിക്ക് സമീപത്തെ പുത്തന്‍പുരയില്‍ പി.പി.ഭാഗിഷ്(49), കൊറ്റാളി കുഞ്ഞിപ്പള്ളി കിഴക്കുമ്പാട്ട് റിജേഷ്(42) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.പി.ഷമീല്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 5.30 ന് കണ്ണൂര്‍ ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപത്തുവെച്ചായിരുന്നു … Read More

മാതമംഗലത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്രയപദ്ധതി സഹായവിതരണം എട്ടിന്

മാതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാതമംഗലം യൂണിറ്റില്‍ ആശ്രയപദ്ധതി പ്രകാരം മരണാനന്തര സഹായ വിതരണം നാളെ മാതമംഗലം വ്യാപാരഭവനില്‍ നടക്കും. ഏകോപന സമിതി സംസ്ഥാന ജന. സെക്രട്ടറി ദേവസ്യ മേച്ചേരി സഹായ വിതരണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. … Read More