വ്യാപാരശബ്ദം മാസിക തളിപ്പറമ്പ് യൂണിറ്റ്തല പ്രകാശനം നടന്നു.

തളിപ്പറമ്പ്: വ്യാപാരശബ്ദം മാസികയുടെ തളിപ്പറമ്പ് യൂണിറ്റ്തല പ്രകാശനം നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികളുടെ വിഷയങ്ങള്‍, സര്‍ക്കാറിന്റെ ഉത്തരവുകള്‍ മറ്റു വ്യാപാരസംബന്ധ നിയമങ്ങളും യൂണിറ്റ് ജില്ലാ വാര്‍ത്തകളും അറിയുന്നതിന് വേണ്ടി പുറത്തിറക്കിയ മാസികയുടെ പ്രകാശനം … Read More

ഡോക്ടേഴ്‌സ് ഡേയില്‍ ഡോ.രാധ രഞ്ജീവിനെ ആദരിച്ചു.

തളിപ്പറമ്പ്: ഡോക്ടേഴ്‌സ് ഡേയില്‍ ഡോ.രാധ രഞ്ജീവിനെ ആദരിച്ചു. തളിപ്പറമ്പ് യങ് മൈന്‍ഡ്സ് ക്ലബ് പ്രസിഡന്റ് ഷാജി മാത്യു അലക്‌സാണ്ടര്‍ പൊന്നാട അണിയിച്ചു. സെക്രട്ടറി അനില്‍ കുമാര്‍, ട്രഷറര്‍ സി.വി.വിജയന്‍, അഡ്വ.വി.എ.സതീശന്‍, അഡ്വ.എം.കെ.വേണുഗോപാല്‍, കൊയ്ലി രമേശന്‍, ടി.കെ.സൈമണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.പി.കെ.രഞ്ജീവ് സംബന്ധിച്ചു. … Read More

ദേശീയപാത-കെടുതി അനുഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം-യൂത്ത് കോണ്‍ഗ്രസ്

പരിയാരം: ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ദുരിതമനുഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കെ.സി.വേണുഗോപാല്‍ എം.പിക്ക് നിവേദനം നല്‍കി. കുപ്പം കപ്പണത്തട്ട് മേഖലയില്‍ മണ്ണിടിച്ചില്‍, വെള്ളം കയറല്‍ മുതലായ പ്രശ്‌നങ്ങള്‍ അനുഭവിച്ച പ്രദേശവാസികള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പി.എ.സി … Read More

ഡോക്ടേഴ്‌സ് ദിനം ആചരിച്ചു-ഡോ.പി.കെ.രഞ്ജീവിനും ഡോ.തെസ്‌നിക്കും ആദരവ്.

തളിപ്പറമ്പ്:ബി.ഇ.എം. എല്‍.പി സ്‌കൂള്‍ ഡോക്ടേഴ്സ് ദിനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡോ.പി കെ രഞ്ജീവ്, ഡോ. തസ്നി എന്നിവരെ ആദരിച്ചു. സ്‌കൂളിലെ കുരുന്നുകള്‍ തങ്ങളുടെ മുന്‍ഗാമികളെ പൊന്നാട അണിയിച്ചു. ഡോ.പി.കെ.രഞ്ജീവിന്റെ ഈയിടെ പ്രകാശനം ചെയ്ത കഥാസമാഹാരം ‘ഉദ്ദണ്ഡ രാജ്യത്തെ കഴുതകള്‍’ സ്‌കൂള്‍ ലൈബ്രറിയിലേക്ക് … Read More

എ.ഐ.വൈ.എഫ് അനുമോദന സമ്മേളനം സംഘടിപ്പിച്ചു.

പനങ്ങാട്ടൂര്‍: എ.ഐ.വൈ.എഫ് പനങ്ങാട്ടൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ്, പത്താംതരം തുല്യതാപരീക്ഷാ വിജയികളെ അനുമോദിച്ചു. പ്രതിഭാസംഗമം 2025 എന്നപേരില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടി സി.പി.ഐ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം ടി.പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അഭിലാഷ് അധ്യക്ഷത വഹിച്ചു. … Read More

ഇ.കെ.ജിയുടെ ശൈലി യുവ മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും മാതൃകയാക്കണം-പി.കെ.സരസ്വതി.

പരിയാരം:തളിപ്പറമ്പിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ ജനകീയ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയ തരംഗം ഇല്ലാത്ത കാലത്തും അധികാരികളുടേയും പൊതുജനങ്ങളുടേയും മുന്നിലെത്തിക്കാന്‍ ഇ.കെ.ജി കാണിച്ച നിസ്വാര്‍ത്ഥ മാധ്യമപ്രവര്‍ത്തന ശൈലി യുവ മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും മാതൃകയാക്കണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി കെ സരസ്വതി. … Read More

മാത്രാടന്‍ കുഞ്ഞിക്കണ്ണന് നാടിന്റെ ആദരവ്.

പിലാത്തറ: അര നൂറ്റാണ്ടിലേറെക്കാലമായി സാമൂഹ്യ-രാഷ്ട്രീയ രംഗത്തും നിലവില്‍ ചെറുതാഴം പഞ്ചായത്ത് അംഗമെന്ന നിലയിലും പൊതുരംഗത്ത് സക്രിയ സാന്നിധ്യമായ മാത്രാടന്‍ കുഞ്ഞിക്കണ്ണന് ജന്മനാടിന്റെ ആദരം. നരീക്കാംവള്ളി മേഖലകളില്‍ സി പി എം, കര്‍ഷക തൊഴിലാളി യൂനിയന്‍, ചെങ്കല്‍ തൊഴിലാളി യൂനിയന്‍, ഭാവന തീയറേറഴ്‌സ്, … Read More

ചന്തേരയില്‍ കുട്ടി ഡ്രൈവര്‍ പിടിയില്‍

ചന്തേര: ചന്തേരയില്‍ വീണ്ടും കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായി. കെ.എല്‍-60 എസ്-9512 സ്‌ക്കൂട്ടറിന്റെ ആര്‍.സി.ഉടമ ചെറുവത്തൂര്‍ പയ്യങ്കിയിലെ മുതിരക്കൊവ്വല്‍ വീട്ടില്‍ കെ.റിയാസിന്റെ ഭാര്യ എം.സഹിറ(46)ന്റെ പേരില്‍ പോലീസ് കേസെടുത്തു. മാവിലാകടപ്പുറം ജി.എല്‍.പി.എസിന് സമീപം ഇന്നലെ വൈകുന്നേരം 4.30 ന് ചന്തേര എസ്.ഐ … Read More

പയ്യന്നൂര്‍ ലസാരോ അക്കാദമി അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആഘോഷിച്ചു

പയ്യന്നൂര്‍: ലസാരോ അക്കാദമിയില്‍ ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. മുന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത് ബോധവത്കരണ ക്ലാസ് നയിച്ചു. പ്രിന്‍സിപ്പാള്‍ പി.രവിചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അധ്യാപിക … Read More

മധ്യവയസ്‌ക്കയെ അടുക്കളയില്‍ കയറി മര്‍ദ്ദിച്ചതിന് കേസ്.

തളിപ്പറമ്പ്: വീടിന്റെ അടുക്കളില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ച യുവതിയുടെ പേരില്‍ പോലീസ് കേസെടുത്തു. ആന്തൂര്‍ വേങ്ങല്‍പറമ്പിലെ ശിഖയുടെ പേരിലാണ് കേസ്. വേങ്ങേല്‍പറമ്പ് കണ്ടന്‍ വീട്ടില്‍ ശാന്തകുമാരിയുടെ പേരിലാണ് കേസ്. 19 ന് വൈകുന്നേരം 3 മണിക്ക് ശാന്തകുമാരിയുടെ സഹോദരന്റെ വീട്ടില്‍ … Read More