റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു, 40,000 രൂപയുടെ നഷ്ടം.

തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു. പരിയാരം കോരന്‍പീടിക അണ്ടാംകുളത്തെ ഹസ്സന്‍ പുളുക്കൂല്‍ എന്നയാളുടെ റബ്ബര്‍ പുകപ്പുരയ്ക്കാണ് തീപിടിച്ചത്. മേല്‍ക്കൂരയ്ക്കും ചുമരിനും തീപിടിത്തത്തില്‍ നാശനഷ്ടം ഉണ്ടായി. ഒരു ക്വിന്റല്‍ റബ്ബര്‍ഷീറ്റ് കത്തിനശിച്ചു. ഇന്ന് വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം. തളിപ്പറമ്പില്‍ നിന്നും എത്തിയ … Read More

ചീട്ടുകളി-മൂന്ന് അതിഥിതൊഴിലാളികള്‍ പിടിയില്‍.

തളിപ്പറമ്പ്: പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികള്‍ പിടിയില്‍. അസം സ്വദേശികളായ നാടുകാണി സുല്‍ഫെക്‌സ് കമ്പനിയിലെ മുഖാസുദ്ദീന്‍ ഹഖ്(32), ത്രിവേണി പ്ലൈവുഡ് കമ്പനിക്ക് സമീപത്തെ ഷരീഫുല്‍ ഇസ്ലാം(21), വാജിബുര്‍ റഹ്മാന്‍(22)എന്നിവരെയാണ് ഇന്നലെ രാത്രി 7.15 ന് എളമ്പേരംപാറ ത്രിവേണി പ്ലൈവുഡ് കമ്പനി വളപ്പില്‍ … Read More

വ്യാപാരികളെ വ്യാപാരം ചെയ്യാന്‍ അനുവദിക്കുക:കെ.എസ്.റിയാസ്

തളിപ്പറമ്പ്: കേരളത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളുടെയും തൊഴിലാളികളുടെയും അത്താണിയായ വ്യാപാരികളെ വ്യാപാരം ചെയ്യാന്‍ അനുവദിക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റും യൂത്ത് വിംഗ് സംസ്ഥാന ട്രഷററുമായ കെ.എസ്.റിയാസ്. വ്യാപാരികളെ ചൂഷണം ചെയ്യുന്ന അധികാരികള്‍ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ … Read More

അഭിജിത്തിനെ നമ്മള്‍ സഹായിക്കണം-

തളിപ്പറമ്പ്: ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. മാന്ധംകുണ്ടിലെ പി.ആര്‍.രാമചന്ദ്രന്റെ മകന്‍ പി.ആര്‍.അഭിജിത്ത് (25) ആണ് കോഴി ക്കോട് ഇഖ്‌റ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വൃക്ക മാറ്റിവെക്കല്‍ ചികിത്സക്കായി 25 ലക്ഷത്തോളം രൂപയാണ് ആവശ്യമായിട്ടുള്ളത്. കൂടാതെ ശസ്ത്രക്രിയക്ക് ശേഷം വിലകൂടിയ … Read More

വെദിരമന വിഷ്ണുനമ്പൂതിരിയെ ആദരിച്ചു.

പിലാത്തറ: യോഗക്ഷേമസഭ അറത്തില്‍ ഉപസഭയുടെ നേതൃത്വത്തില്‍ സാമൂഹ്യ- സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സക്രിയ സാന്നിധ്യമായ കേശവതീരം ആയുര്‍വേദ ഗ്രാമം എം.ഡി. വെദിരമന വിഷ്ണു നമ്പൂതിരിയെ ആദരിച്ചു. കോഴിക്കോട് ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറിയും സ്വസ്തി മാസിക ജനറല്‍ മാനേജരുമായ ടി.വി.ദിവാകരന്‍ നമ്പൂതിരി പൊന്നാട … Read More

കലാലയസ്മരണക്കൊപ്പം ബജറ്റ് ചര്‍ച്ചയും സജീവമാക്കി പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം.

പിലാത്തറ: നാല്‍പ്പത് വര്‍ഷം മുമ്പുള്ള കലാലയ സ്മരണകള്‍ക്കൊപ്പം കേന്ദ്ര-സംസ്ഥാന ബഡ്ജററുകള്‍ ചര്‍ച്ചയാക്കി സാമ്പത്തിക ശാസ്ത്രബിരുദ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. തളിപ്പറമ്പ് ചിന്മയ മിഷന്‍ കോളേജ് 1984-87 വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥികളാണ് കൂടിച്ചേര്‍ന്നത്. പിലാത്തറയില്‍ നടന്ന പരിപാടി എം.രാധ (കോഴിക്കോട്) … Read More

പ്രായപൂര്‍ത്തി ആവാത്ത കുട്ടി ബൈക്കോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ കേസ്.

വെള്ളരിക്കുണ്ട്: പ്രായപൂര്‍ത്തി ആവാത്ത കുട്ടി ബൈക്കോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ കേസ്. മാലോത്ത് കോവിലകത്ത് വീട്ടില്‍ അബിന്‍ റെജിയുടെ(20)പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം 4.35 ന് വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ ടി.കെ.മുകുന്ദന്റെ നേതൃത്വത്തില്‍ പാത്തിക്കര ഭാഗത്ത് പട്രോളിംഗ് ഡ്യൂട്ടിക്കിടയിലാണ് സംഭവം. ചുള്ളി-പാത്തിക്കര റോഡില്‍ കെ.എല്‍-60 … Read More

ക്ഷേത്രപറമ്പിന് സമീപം പുള്ളിമുറി ചീട്ടുകളിയിലേര്‍പ്പെട്ട രണ്ടുപേര്‍ പോലീസ് പിടിയില്‍.

തളിപ്പറമ്പ്: ക്ഷേത്രപറമ്പിന് സമീപം പുള്ളിമുറി ചീട്ടുകളിയിലേര്‍പ്പെട്ട രണ്ടുപേര്‍ പോലീസ് പിടിയില്‍. പൂവ്വം പള്ളിക്ക് സമീപത്തെ കൊളക്കരകത്ത് വീട്ടില്‍ കെ.ഫിറോസ്(35), കൂവേരി പറക്കോട് വായനശാലക്ക് സമീപത്തെ കപ്പച്ചേരി വീട്ടില്‍ കെ.വിജയന്‍(52) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 11.30 ന് കീരിയാട് ശ്രീമൂലയില്‍ ചോന്നമ്മ … Read More

തളിപ്പറമ്പില്‍ എന്‍.ജി.ഒ ക്വാട്ടേഴ്‌സ് അനുവദിക്കണം-എന്‍.ജി.ഒ യൂണിയന്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ എന്‍ജിഒ ക്വാട്ടേഴ്‌സ് അനുവദിക്കണമെന്ന് എന്‍ജിഒ യൂനിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കരിമ്പം സൂര്യാ ഓഡിറ്റോറിയത്തില്‍ യൂനിയന്‍ സംസ്ഥാന ട്രഷറര്‍ വി.കെ.ഷീജ ഉദ്ഘാടനം ചെയ്തു. സി.ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ പി.പി.അജിത് കുമാര്‍, ടി.വി.രജിത, എം.അനീഷ് കുമാര്‍, … Read More

ജീവനക്കാരുടെ ആഗിരണപ്രക്രിയ ഉടന്‍പൂര്‍ത്തിയാക്കണം: കേരളാ എന്‍.ജി.ഒ യൂണിയന്‍.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ തസ്തിക നിര്‍ണയവും ശമ്പളവും സംരക്ഷിച്ചു കൊണ്ട് ആഗിരണ പ്രക്രിയ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേരള എന്‍ജിഒ യൂണിയന്‍ മെഡിക്കല്‍ കോളേജ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ നിലവിലുണ്ടായിരുന്ന ശമ്പളം സംരക്ഷിച്ചും, … Read More