തളിപ്പറമ്പില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു-

തളിപ്പറമ്പ്: കൊല്ലം സ്വദേശി തളിപ്പറമ്പില്‍ ഷോക്കേറ്റ് മരിച്ചു. കൊട്ടാരക്കരയിലെ വാസുദേവന്‍പിള്ളയുടെ മകന്‍ വി.സുമേഷ്(34) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെ കാഞ്ഞിരങ്ങാട് ആയിരുന്നു അപകടം. ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ അരുണ്‍കുമാര്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ ഇന്റീരിയര്‍ ജോലിക്ക് എത്തിയതായിരുന്നു … Read More

പട്ടുവത്ത് യുവാവ് തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: പട്ടുവം മുറിയാത്തോട് ചെറുകുളക്കാട്ടെ പുല്ലന്‍ മനോഷിനെ (32) വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കാര്‍പ്പെന്റര്‍ തൊഴിലാളിയാണ്. പരേതനായ ജോണ്‍-സില്‍വിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ജിന്റ. മക്കള്‍: മാര്‍ഷല്‍, ഷെറ. സഹോദരങ്ങള്‍: മന്‍ജുഷ, മോനിഷ.

കഞ്ചാവുമായി ചപ്പന്‍ആഷിക്ക് പിടിയില്‍

പാപ്പിനിശേരി: കഞ്ചാവുമായി തളിപ്പറമ്പ് സ്വദേശി ചപ്പന്‍ ആഷിക് പാപ്പിനിശ്ശേരിയില്‍ പിടിയിലായി. പാപ്പിനിശേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ദ്കുമാറും സംഘവും സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് ചപ്പന്‍ ഹൗസിലെ മുഹമ്മദ്കുഞ്ഞിഹാജിയുടെ മകന്‍ സി.എച്ച്.മുഹമ്മദ് ആഷിക്കിനെ(29) അറസ്റ്റ് … Read More

വയനാട് സ്വദേശി പറശിനിക്കടവില്‍ തുങ്ങിമരിച്ചു-

തളിപ്പറമ്പ്: വയനാട് പടിഞ്ഞാറേത്തറയില്‍ നിന്ന് കാണാതായ യുവാവിനെ പറശിനിക്കടവില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേത്തറ വെള്ളമുണ്ടയ്ക്കല്‍ കിഷന്‍കുമാറിനെയാണ്(23) പറശിനിക്കടവ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ ആല്‍മരത്തില്‍ തുങ്ങിമരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. മാര്‍ച്ച് 12 നാണ് ഇയാളെ കാണാനില്ലെന്ന് സഹോദരന്‍ കിരണ്‍ പരാതിപ്പെട്ടത്. … Read More

89 കോടി അക്കൗണ്ടിലെത്തും-അമേരിക്കക്കാരന്റെ വലയില്‍ വീണ പിലാത്തറക്കാരന് 7 ലക്ഷം നഷ്ടമായി-

പരിയാരം: അമേരിക്കയില്‍ ആവകാശികളില്ലാതെ കിടക്കുന്ന 10 മില്യണ്‍ ഡോളര്‍ മാറിയെടുക്കാനായി സഹായിച്ചാല്‍ വലിയതുക നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പിലാത്തറ സ്വദേശിയുടെ 7,10,085 രൂപ അമേരിക്കക്കാരന്‍ തട്ടിയെടുത്തതായി പരാതി. പിലാത്തറ പെരിയാട്ടെ മാത്യു മടക്കുടിയന്‍ ബെഞ്ചമിന്‍ എന്നയാളുടെ പരാതിയില്‍ അമേരിക്കന്‍ പൗരനായ ജയ്‌സണ്‍ റിലി … Read More

മാവോയിസ്റ്റുകള്‍ വീണ്ടുമെത്തി-ബലംപ്രയോഗിച്ച് അകത്തുകടന്ന് ഭക്ഷണവുമായി സ്ഥലംവിട്ടു-

അമ്പായത്തോട്: അമ്പായത്തോട്ടില്‍ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റുകള്‍ എത്തി. ഇന്നലെ രാത്രി 7.10 ഓടെയാണ് യൂണിഫോം ധരിച്ച അഞ്ചംഗസംഘം പാല്‍ച്ചുരം കോളനിക്ക് സമീപത്തെ ഡിബിന്‍ എന്നയാളുടെ വീട്ടിലെത്തിയത്. മാവോയിസ്റ്റുകളാണെന്ന് മനസിലായതോടെ വാതിലടക്കാന്‍ ശ്രമിച്ചുവെങ്കിലും ബലംപ്രയോഗിച്ച് അകത്തുകടന്നസംഘം ഭക്ഷണവുമായാണ് സ്ഥലംവിട്ടത്. പത്ത്മിനുട്ടില്‍ കൂടുതല്‍ സ്ഥലത്ത് … Read More

രാത്രി ഒന്‍പത് മുതല്‍ അര്‍ദ്ധരാത്രി 12.30 വരെ കോളേജിനകത്ത് യോഗം ചേര്‍ന്നു- രണ്ട് എസ്.എഫ്.ഐക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തളിപ്പറമ്പ്: രാത്രി ഒന്‍പത് മുതല്‍ അര്‍ദ്ധരാത്രി 12.30 വരെ കോളേജില്‍ യോഗം ചേര്‍ന്ന് അച്ചടക്കലംഘനം നടത്തിയതിന് രണ്ട് എസ്.എഫ് ഐ പ്രവര്‍ത്തകരെ കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഒരാഴ്ച്ചത്തേക്ക് സസ്‌പെന്റ് ചെയ്തു. അഞ്ചാം സെമസ്റ്റര്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ … Read More

ആത്മഹത്യക്ക് ശ്രമിച്ച നേഴ്‌സിങ്ങ് അസിസ്റ്റന്റ് മരിച്ചു-

പരിയാരം: വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികില്‍സയിലായിരുന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നേഴ്‌സിങ്ങ് അസിസ്റ്റന്റ് മരിച്ചു. നടാല്‍ സ്വദേശിനിയും ഇപ്പോള്‍ മാനന്തവാടിയില്‍ താമസക്കാരിയുമായ കല്ലാടന്‍ ബീന(48)യാണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഇവരെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് … Read More

കള്ളത്തോക്കും തിരകളും പിടികൂടി-തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ ഒരാള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: കുറുമാത്തൂരില്‍വെച്ച് കള്ളത്തോക്കും അഞ്ച് തിരകളും പോലീസ് പിടികൂടി. ഒരാള്‍ അറസ്റ്റില്‍. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡിലാണ് തോക്കുംതിരകളും  പിടികൂടിയത്. കുറുമാത്തൂര്‍ കരിയില്‍ ഹൗസില്‍ കെ.സുമേഷിനെയാണ്(32) അറസ്റ്റ് ചെയ്തത്. സീനിയര്‍ സി.പി.ഒമാരായ കെ.കെ.പ്രമോദ്, അഷറഫ്, സി.പി.ഒ ജിജു … Read More

അബിന്‍രാജും മരിച്ചു—–ഇരുചക്രവാഹനങ്ങള്‍കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.

തളിപ്പറമ്പ്: ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. തളിപ്പറമ്പ് കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന കൂവേരിയിലെ അബിന്‍രാജ്(22) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. നടുവില്‍ സ്വദേശി നിസാമുദീന്‍(29) ഇന്നലെ മരിച്ചിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ കാഞ്ഞിരങ്ങാട് … Read More