പ്രചാരണത്തിനിടയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അശ്വിനിയെ തടഞ്ഞ രണ്ട് .പി.എമ്മുകാര്‍ക്കെതിരെ കേസ്.

വലിയപറമ്പ്: എന്‍.ഡി.എ കാസര്‍ഗോഡ് ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി എം.എല്‍.അശ്വിനിയുടെ പ്രചാരണം സി.പി.എമ്മുകാര്‍ തടഞ്ഞതായി പരാതി, അശ്വിനിയുടെ പരാതിയില്‍ പടന്നക്കടപ്പുറത്തെ പി.പി.രതീഷ്, അരുണ്‍ എന്നിവര്‍ക്കെതിരെ ചന്ദേര പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചക്ക് 1.15-നായിരുന്നു സംഭവം. അശ്വിനി നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.

ഫ്‌ളാറ്റ് അസോസിയേഷന്‍ യോഗത്തില്‍ പരാതി പറഞ്ഞതിന് ദമ്പതികളെ മര്‍ദ്ദിച്ചു.

കണ്ണൂര്‍: ഫ്‌ളാറ്റ് ജനറല്‍ബോഡി യോഗത്തില്‍ സെക്യൂരിറ്റിക്കാരനെക്കുറിച്ച് പരാതി പറഞ്ഞതിന് ദമ്പതികളെ ഫ്‌ളാറ്റ് അസോസിയേഷന്‍ പ്രസിഡന്റ് മര്‍ദ്ദിച്ചതായി പരാതി. കസാനക്കോട്ട പേരത്ത് വീട്ടില്‍  .പി.പ്രീകലക്കും(44)ഭര്‍ത്താവിനുമാണ് മര്‍ദ്ദനമേറ്റത്. ഏപ്രില്‍ 7 ന് രാവിലെ 10.30-നായിരുന്നു സംഭവം. താണയിലെ വെസ്റ്റേണ്‍കാസില്‍ നാലാംനില, ബി-1 ഫ്‌ളാറ്റില്‍ താമസക്കാരിയായ … Read More

ബൂത്ത് സ്ലിപ്പ് ഇനി SMS ആയി മൊബൈലില്‍ ലഭിക്കും:

  1950 എന്ന നമ്പറിലേക്ക് ECI <space> (your voter ID) എന്ന് SMS അയക്കുക 15 സെക്കന്റിനുള്ളില്‍ നിങ്ങളുടെ പേരും പാര്‍ട്ട് നമ്പരും സീരിയല്‍ നമ്പരും മൊബൈലില്‍ ലഭിക്കും. Thank you for contacting ECI. We shall be … Read More

ബാലകൃഷ്ണന്‍ നമ്പ്യാരുടെ വീട്ടില്‍ മുഖ്യമന്ത്രിയെത്തി.

കൂനം: പരേതനായ അധ്യാപകനേതാവും സി.പി.എം പ്രവര്‍ത്തകനുമായ കെ.ബാലകൃഷ്ണന്‍ നമ്പ്യാരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഭാര്യ കാര്‍ത്യായനിയേയും മറ്റ് ബന്ധുക്കളേയും അദ്ദേഹം അനുശേചനം അറിയിച്ചു. തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് രാത്രി 7.45 ന് മുഖ്യമന്ത്രി കൂനം ഉണ്ണിപൊയിലിലുള്ള വീട്ടിലെത്തിയത്. ജില്ലാ … Read More

സഹായി വോട്ട്: എല്ലാ കാര്യങ്ങളും O K ആണെന്ന് ജില്ലാ കളക്ടര്‍.

കണ്ണൂര്‍: പേരാവൂരിലും പയ്യന്നൂരിലും ഹോം വോട്ടിങ്ങില്‍ സഹായി വോട്ട് ചെയ്തത് ക്രമപ്രകാരം തന്നെയാണെന്നും ഈ രണ്ട് സംഭവങ്ങളിലും പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ അറിയിച്ചു. … Read More

അപവാദപ്രചാരണം നടത്തിയെന്നാരോപിച്ച് മര്‍ദ്ദനം.

കണ്ണൂര്‍: ഗള്‍ഫില്‍ നാട്ടിലെത്തിയത് പണം അടിച്ചുമാറ്റിയാണെന്ന് അപവാദപ്രചാരണം നടത്തിയെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ ടൗണ്‍ പോലീസാണ് ജുനൈദ് എന്നയാളുടെ പേരില്‍ കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.30 ന് തളാപ്പ് ജുമാമസ്ജിദിന് സമീപത്തായിരുന്നു സംഭവം. ചാലില്‍ ഹൗസ് ക്വാര്‍ട്ടേഴ്‌സിലെ … Read More

ഭാര്യയും മക്കളും പിണങ്ങിപ്പോയതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ചു.

ചിറ്റാരിക്കല്‍: ഭാര്യയും മക്കളും പിണങ്ങിപ്പോയതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ചു. അതിരുമാവ് പനച്ചിക്കല്‍ വീട്ടില്‍ ജോമോന്‍ ജോസഫാണ്(46) മരിച്ചത്. ഇന്ന് രാവിലെയാണ് ജോമോനെ വീട്ടിനകത്തെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം ഭാര്യയും മക്കളും പിണങ്ങിപ്പോയിരുന്നു. പനച്ചിക്കല്‍ ജോസഫിന്റെ മകനാണ്. ഭാര്യ: … Read More

ശരീരത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ മാറ്റിമറിക്കും; ചൂട് കാലത്ത് പ്രമേഹ രോഗികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഉയര്‍ന്ന് ചൂടു പ്രമേഹ രോഗികളില്‍ വളരെ പെട്ടന്ന് നിര്‍ജ്ജലീകരണത്തിന് കാരണമാകും ചൂട് കാലത്ത് പ്രമേഹ രോഗികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം അതിതീവ്രമായ ചൂടില്‍ ചുട്ടുപൊള്ളുകയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍. ഉയര്‍ന്ന താപനില നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ ബാധിക്കാം എന്നതു കൊണ്ട് നിരവധി … Read More

പിലാത്തറ വ്യാകുലമാതാ ഫൊറോന ദേവാലയ തിരുനാളിന് നാളെ ഭക്തിനിര്‍ഭരമായ തുടക്കം, മെയ്-2 ന് സമാപിക്കും.

പിലാത്തറ: പിലാത്തറ വ്യാകുലമാത ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ വ്യാകുലാംബയുടെ തിരുന്നാള്‍ 2024 ഏപ്രില്‍ 22 തിങ്കളാഴ്ച്ച മുതല്‍, 2004 മേയ് 2 വ്യാഴാഴ്ച വരെ വിവിധ പരിപാടികളോടെ ആഘോഷിക്കപ്പെടമെന്ന് ഫൊറോന വികാരി ഫാ.ബെന്നി മണപ്പാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 6.30 ന് … Read More

തമാശയും പ്രണയവും തീവ്രനൊമ്പരവും സമന്വയിപ്പിച്ച സര്‍വ്വകലാശാല@37.

         തമാശയില്‍ പൊതിഞ്ഞ് ഹൃദയം നുറുങ്ങുന്ന വേദന അനുഭവിപ്പിച്ച് നന്‍മയിലേക്ക് ചുവടുവെക്കുന്ന സിനിമയാണ് വേണുനാഗവള്ളി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായ സര്‍വകലാശാല. ആനന്ദ് മൂവീസിന്റെ ബാനറില്‍ ആനന്ദ് നിര്‍മ്മിച്ച സിനിമയുടെ കഥ ചെറിയാന്‍ കല്‍പ്പകവാടിയാണ്. തിരക്കഥയും സംഭാഷണവും വേണുനാഗവള്ളി. കാമ്പസിന്റെ പശ്ചാത്തലത്തില്‍ … Read More