കമല്‍ കുതിരുമ്മലിന്റെ ഗുരുശില്‍പ്പം ദീപാവലിദിനത്തില്‍ ധര്‍മ്മടത്തെ നുരുമ്പില്‍ ശ്രീനാരായണഗുരുമഠത്തില്‍ സ്ഥാപിക്കും.

പിലാത്തറ: ശില്‍പ്പി കമല്‍ കുതിരുമ്മല്‍ നിര്‍മ്മിച്ച ശ്രീനാരായണഗുരു ശില്‍പ്പം 12 ന് ദീപാവലി ദിനത്തില്‍ തലശേരി ധര്‍മ്മടത്തെ നുരുമ്പില്‍ ശ്രീനാരായണഗുരു മഠത്തില്‍ സ്ഥാപിക്കും. മൂന്നരയടി ഉയരത്തിലുള്ള ഫൈബറില്‍ നിര്‍മ്മിച്ച ശ്രീനാരായണഗുരു ശില്‍പ്പം ഒന്നരമാസം സമയമെടുത്താണ് നിര്‍മ്മിച്ചത്. കഴിഞ്ഞ 17 വര്‍ഷങ്ങളായി ശില്‍പ്പ … Read More

പോലീസ് സ്‌റ്റേഷന്‍ ഷൂട്ടിംഗിനായി സിനിമാക്കാര്‍ ഇവിടെ ക്യൂവിലാണ്

പരിയാരം: പോലീസ് സ്‌റ്റേഷന്‍ ചിത്രീകരിക്കാന്‍ സിനിമ-സീരിയല്‍, ടെലിഫിലിം പ്രവര്‍ത്തകര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഒരു ലൊക്കേഷനായി മാറിയിരിക്കയാണ് പഴയ പരിയാരം പോലീസ് സ്‌റ്റേഷന്‍ കെട്ടിടം. ഇരുപതോളം സിനിമകളും നിരവധി സീരിയല്‍-ടെലിഫിലിമുകളും ഇവിടെ ഇതിനകം ഷൂട്ടുചെയ്തുകഴിഞ്ഞു. പരിയാരം ടി.ബി.സാനിട്ടോറിയത്തിന്റെ സൂപ്രണ്ട് ക്വാര്‍ട്ടേഴ്സായിരുന്ന ഈ … Read More

അവല്‍ ആണോ ? ഏഴോം നാടിന്റെ സ്വന്തം വി.വി.കെ. ആന്റ് സണ്‍സ്.

കരിമ്പം.കെ.പി.രാജീവന്‍ അവില്‍ എന്ന ഭക്ഷ്യവസ്തുവിന്റെ പഴക്കം എത്ര യുഗങ്ങള്‍ക്ക് മുമ്പാണെന്ന് കൃത്യമായി ആര്‍ക്കും അറിയില്ല. നെല്ലുകൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷ്യപദാര്‍ഥമാണ് അവല്‍ അഥവാ അവില്‍. സ്ഥാനികളെ കാണാന്‍ പോകുമ്പോള്‍ കാഴ്ചദ്രവ്യമായി അവലു കൊണ്ടുപോകുന്ന പതിവ് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. ശ്രീകൃഷ്ണനെ കാണാന്‍ ദ്വാരകയിലേക്കു പോയ … Read More

ജോണി-നായക സിംഹാസനം നഷ്ടമാക്കിയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളും അശ്വരഥവും-

  1980 ഡിസംബര്‍ 25 ന് ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളും ഐ.വി.ശശിയുെട അശ്വരഥവും റിലീസായിരുന്നില്ലെങ്കില്‍ മലയാള സിനിമയുടെ നായക നിരയില്‍ ജയന് ശേഷം ആര് എന്ന ചോദ്യത്തിന് ജോണി എന്നാകുമായിരുന്നു ഉത്തരം. 1974 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് … Read More

നവരാത്രി ദിനങ്ങള്‍ക്ക് സുകൃതം പകര്‍ന്ന് തളിപ്പറമ്പ് ബ്രാഹ്‌മണ സമൂഹ മഠത്തില്‍ ബൊമ്മക്കൊലു ആഘോഷം

തളിപ്പറമ്പ് : നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത ശൈലിയില്‍ ബൊമ്മക്കൊലു ഒരുക്കി വിജയ് നീലകണ്ഠന്‍. തമിഴ് ബ്രാഹ്‌മണരുടെ നവരാത്രി ആചാരങ്ങളുടെ ഭാഗമാണ് ബൊമ്മക്കൊലു വെക്കല്‍. ‘ബൊമ്മ’ എന്നാല്‍ പാവ എന്നും കൊലു എന്നാല്‍ പടികള്‍ എന്നുമാണ് അര്‍ഥം. ബൊമ്മൈക്കൊലു പ്രതിമകളും പാവകളും … Read More

വീല്‍ ചെയര്‍ സൈക്കിളില്‍ കണ്ണന്റെ യാത്ര മൂകാംബികയിലേക്കാണ്,

കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാരനാണെങ്കിലും വീല്‍ചെയറില്‍ പരസഹായമില്ലാതെ മൂകാംബിക തിരുസന്നിധിയിലേക്കുള്ള യാത്രയിലാണ് അമ്പ തുകാരനായ മലപ്പുറം ജില്ലയിലെ തടപ്പറമ്പ് ചീക്കോട്ട് സ്വാമിയുടെ മകന്‍ കണ്ണന്‍. ഒരുകാലിന്റെ സ്വാധീനക്കുറവ് അവഗണിച്ചാണ് ദേവിയുടെ ദര്‍ശ നപുണ്യംതേടിയുള്ള ഈ സാഹസികയാത്ര. രണ്ടുവീലുള്ള, വീല്‍ചെയര്‍ പോലുള്ള പ്രത്യേക സൈക്കിളില്‍ കൈ … Read More

പതിവു തെറ്റിക്കാതെ 18-ാം വര്‍ഷവും നാരായണന്‍കുട്ടി എത്തി.

  തളിപ്പറമ്പ്: എന്ത് ശാരീരിക അവശതകളുണ്ടെങ്കിലും ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം പി.വി.നാരായണന്‍കുട്ടി തളിപ്പറമ്പ് താലൂക്ക് ഓഫീസിലെത്തും, ഇത് തുടര്‍ച്ചയായി 18-ാം വര്‍ഷമാണ് ഗാന്ധിജയന്തിക്ക് തലേന്നാള്‍ തളിപ്പറമ്പിലെ ഗാന്ധിപ്രതിമ ശുചീകരിക്കാന്‍ എത്തുന്നത്. 2005 മാര്‍ച്ച് 7 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തളിപ്പറമ്പ് … Read More

പരിയാരത്ത് വീണ്ടും മോഷ്ടാക്കള്‍-മൂന്ന് വര്‍ഷത്തിനിടയില്‍ ഒറ്റ മോഷണത്തിലും പ്രതികളെ പിടിച്ചില്ല.

പരിയാരം: പരിയാരത്ത് വീണ്ടും മോഷണം, ഇത്തവണ നഷ്ടമായത് പതിനേഴര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രമാദമായ നിരവധി മോഷണങ്ങളും സംഭവങ്ങളും നടന്നുവെങ്കിലും ഒന്നില്‍പോലും പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രധാന മോഷണങ്ങള്‍- ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിളയാങ്കോട്ടെ … Read More

കാമമോഹിതം-ആഗ്രഹിച്ച സിനിമ-ഇലവങ്കോട് ദേശം ഒട്ടും ആഗ്രഹിക്കാതെ-കെ.ജി.ജോര്‍ജിന്റെ മികച്ച 10 സിനിമകള്‍.

1976 മുതല്‍ 1998 വരെ സജീവമായി 22 വര്‍ഷം സിനിമകള്‍ ചെയ്ത കെ.ജി.ജോര്‍ജ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഒരു സിനിമപോലും ചെയ്യാതെ മൗനത്തിലായിരുന്നു. ആദ്യ സിനിമയായ സ്വപ്‌നാടനം മുതല്‍ 98 ലെ അവസാന സിനിമയായ ഇലവങ്കോട് ദേശം വരെ 19 സിനിമകള്‍ സംവിധാനം … Read More

പഴയ പുസ്തകങ്ങളുടെ എത്രയും പ്രിയപ്പെട്ട ബാലേട്ടന്‍-

തളിപ്പറമ്പ്: കണ്ണൂര്‍-കോഴിക്കോട്-കാസര്‍ഗോഡ് ജില്ലകളിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളിലും സുപരിചിതനാണ് അഴീക്കോട് കപ്പക്കടവിലെ പാട്ടത്തില്‍ വളപ്പില്‍ പി.വി.ബാലകൃഷ്ണന്‍ എന്ന 71 കാരന്‍. ഇവിടങ്ങളിലെ സര്‍വീസ് ബുക്കുകള്‍ ഉള്‍പ്പെടെ പഴയ റിക്കാര്‍ഡ് ബുക്കുകളെല്ലാം പുതുപുത്തനാക്കി സംരക്ഷിച്ചുനിര്‍ത്തുന്നത് ബാലകൃഷ്ണനാണ്. ബുക്ക് ബൈന്റിംഗ് രംഗത്ത് നിരവധി അത്യാധുനിക … Read More