പരിയാരത്തെ വികസന രാജാക്കന്‍മാര്‍ മാവിച്ചേരി ഉപകേന്ദ്രത്തെ മറന്നു.

പരിയാരം: കണ്ണൂര്‍ ജില്ലയില്‍ 16 ആരോഗ്യ ഉപക്ഷേമ കേന്ദ്രങ്ങളെ ജനകീയ ആരോഗ്യകേന്ദ്രങ്ങളാക്കിയിട്ടും, മാവിച്ചേരി ഉപക്ഷേമ കേന്ദ്രത്തെ അവഗണിച്ചത് പ്രതിക്ഷേധാര്‍ഹമെന്ന് ബി.ജെ.പി. കുറ്റ്വേരി വില്ലേജില്‍പ്പെട്ട ആയിരക്കണക്കിന് പാവപ്പെട്ട ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പരിയാരം പഞ്ചായത്തിലെ മാവിച്ചേരി പ്രാഥമികആരോഗ്യ ഉപകേന്ദ്രം പൂട്ടി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. … Read More

കര്‍ഷക ശാസ്ത്രമ്യൂസിയം ഉടന്‍ പുന:സ്ഥാപിക്കണം-ഡി.സി.സി.ജന.സെക്രട്ടെറി ടി.ജനാര്‍ദ്ദനന്‍.

  തളിപ്പറമ്പ്: 2010ല്‍ നിര്‍മിച്ച കാര്‍ഷിക ശാസ്ത്ര മ്യൂസിയം പൊളിച്ചു മാറ്റിയതില്‍ പ്രതിഷേധിച്ച് പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൃഷി വിജ്ഞാന കേന്ദ്രത്തിന് മുന്നില്‍ ധര്‍ണ നടത്തി. കര്‍ഷക ശാസ്ത്ര മ്യുസിയം യഥാസ്ഥലത്ത് പുന:സ്ഥാപിക്കണമെന്നും കാര്‍ഷിക സര്‍വകലാശാല അധികാരികള്‍ കര്‍ഷകരോട് കാണിക്കുന്ന … Read More

അഡ്വ.ജോര്‍ജ് മേച്ചേരി മലയോര ജനതയുടെ അത്താണി-ജോയി കൊന്നക്കല്‍.

തളിപ്പറമ്പ്: മലയോരജനതക്കും സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും അത്താണിയായിരുന്നു അഡ്വ.ജോര്‍ജ് മേച്ചേരിയെന്ന് കേരളാ കോണ്‍ഗ്രസ്(എം)ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍. ബഫര്‍സോണ്‍ വിഷയങ്ങളിലും വനം-വന്യജീവി നിയമങ്ങളിലുമുള്ള അപാകതകള്‍ ചൂണ്ടിക്കാണിച്ച് കര്‍ഷകര്‍ക്കുവേണ്ടി നിയമപോരാട്ടം നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് കൊന്നക്കല്‍ അനുസ്മരിച്ചു. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും ലോയേഴ്‌സ് കോണ്‍ഗ്രസ് … Read More

മികച്ച വിജയത്തിന് സൂര്യകിരണിന് ഉപഹാരം.

മട്ടന്നൂര്‍:പത്രപ്രവര്‍ത്തക അസോസിയേഷന്‍ മട്ടന്നൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്കുള്ള ഉപഹാരം മേഖല സെക്രട്ടറി കെ.പി.അനില്‍ കുമാറിന്റെ മകന്‍ സൂര്യ കിരണിന്. റേഡിയോ മലബാര്‍ സ്റ്റേഷന്‍ ഡയരക്ടര്‍ കൃഷ്ണകുമാര്‍ കണ്ണോത്ത് നല്‍കി. … Read More

മികച്ച വിജയം നേടി അലന്‍ തോമസ്-

കടന്നപ്പള്ളി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി അലന്‍ തോമസ്. കടന്നപ്പള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയാണ്. പി.എ.മോന്‍സി-ലിസ്സമ്മ ദമ്പതികളുടെ മകനാണ്. സഹോദരന്‍ ആല്‍ഫി.  

‘താക്കീത് ‘പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ച് എന്‍.ജി.ഒ അസോസിയേഷന്‍.

തളിപ്പറമ്പ്:കേരള എന്‍ജിഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ചിന്റെ അഭിമുഖ്യത്തില്‍ ജീവനക്കാരുടെ ആനുകൂല്യം നിഷേധത്തിനെതിരെ താക്കീത് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. കുടിശ്ശികയായ 15% ക്ഷാമബത്ത അനുവദിക്കുക., ലീവ് സറണ്ടര്‍ അനുവദിക്കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തളിപ്പറമ്പ് താലൂക്ക് ഓഫീസിനു മുന്‍പില്‍ നടന്ന … Read More

മികച്ച വിജയം നേടി സി.ശരണ്യ-മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്-

ഉദിനൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ സി.ശരണ്യക്ക് എല്ലാ വിഷയങ്ങളിലും എ-പ്ലസോടെ മികച്ച വിജയം. ഉദിനൂര്‍ ഗവ.എച്ച്.എസ്.എസ്.വിദ്യാര്‍ത്ഥിനിയാണ്. കിനാത്തിലെ പ്രമുഖ ആയുര്‍വേദ ചികില്‍സകന്‍ എം.ബാബു വൈദ്യരുടെയും അനിതയുടെ മകളാണ്. സഹോദരന്‍: അഭിനന്ദ്. പാഠനത്തില്‍ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും സംസ്ഥാനതലത്തില്‍ മികവു തെളിയിച്ച വിദ്യാര്‍ത്ഥിനിയാണ് ശരണ്യ.

കുട്ടുവിനെ കാത്ത് അശോക് കുമാറും കുടുംബവും.

  കുറുമാത്തൂര്‍: നാല്‍പ്പത് ദിവസം കഴിഞ്ഞിട്ടും കുട്ടുവിനെ തേടി ഒരു കുടുംബം. കുറുമാത്തൂരിലെ അശോക് കുമാറിന്റെ വളര്‍ത്തുനായ കുട്ടുവിനെ ഇക്കഴിഞ്ഞ ഏപ്രില്‍ 7 ന് രാത്രിയിലാണ് കാണാതായത്. രാത്രി കുറച്ചു സമയം അഴിച്ചുവിടാറുള്ള നായയെ പതിവുപോലെ രാത്രി അഴിച്ചുവിട്ടതായിരുന്നു. പറമ്പില്‍ അല്‍പ്പനേരം … Read More

ഇ.കെ.നായനാര്‍ സ്മാരക മന്ദിരം ഉല്‍ഘാടനം നാളെ (മെയ് 19 ).

തളിപ്പറമ്പ്: കരിപ്പുല്‍ ജനകീയ വായനശാല ആന്റ് ഗ്രന്ഥാലയത്തിന് വേണ്ടി നിര്‍മ്മിച്ച ഇ.കെ.നായനാര്‍ സ്മാരക മന്ദിരം നാളെ മുന്‍ മന്ത്രിയും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില്‍ നായനാരുടെ … Read More

പാചകവാതകം ചോര്‍ന്ന് തീപിടുത്തം

തളിപ്പറമ്പ്: പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് അതിഥി തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സില്‍ തീപിടുത്തം. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടോടെ കാരക്കുണ്ടിലാണ് സംഭവം. തായലെപുരയില്‍ ചന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. സിലിണ്ടറില്‍ നിന്നുള്ള പൈപ്പില്‍ നിന്നാണ് തീ പടര്‍ന്നത്. ഇതില്‍ നിന്നും അടുക്കളയിലെ വാതിലിന് … Read More