ശീട്ടുകളി സംഘത്തെ പോലീസ് പിടികൂടി

തളിപ്പറമ്പ്: മൂന്നംഗ ശീട്ടുകളിസംഘം പിടിയില്‍. പട്ടുവം മുള്ളൂലിലെ തെക്കെപുരയില്‍ സന്തോഷ്(49), കൂത്താട്ടെ മൂലക്കീല്‍ വീട്ടില്‍ എം.മനോജ്(46), കുത്തോട്ട് ഹൗസില്‍ എം.ബാബു(58) എന്നിവരെയാണ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് കൂത്താട്ട് വെച്ച് ഇവരെ പിടികൂടിയത്. 3400 രൂപയും പിടിച്ചെടുത്തു. … Read More

പ്രകൃതിയുടെയും ലോകത്തിന്റെ നന്മക്കായി സോമയാഗം: ഡോ. ഉഷ അഗ്നിഹോത്രി.

കൈതപ്രം: പ്രകൃതിയെ ചൂഷണം ചെയ്യാതെ ദോഹനം ചെയ്യുന്ന, സമസ്ത ജീവജാലങ്ങൾക്കും നന്മ വരണമെന്നാഗ്രഹിക്കുന്ന ഒരു സംസ്കാരത്തിലേക്കുള്ള യാത്രയാണ് സോമയാഗത്തിൽ പങ്കെടുക്കുന്നതിലൂടെ നാം നേടിയെടുക്കുന്നതെന്ന് ഡോ. ഉഷ അഗ്നിഹോത്രി. കൈതപ്രം സോമയാഗത്തിന്റെ വിജയത്തിനായി നടത്തിയ വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. … Read More

കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍ കണ്ണൂര്‍ മേഖലാ സമ്മേളനം- ഏപ്രില്‍ 23 ന്-സ്വാഗതസംഘം രൂപീകരിച്ചു.

തളിപ്പറമ്പ്: കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍ കണ്ണൂര്‍ മേഖല സമ്മേളനം സ്വാഗത സംഘം രൂപീകരണ യോഗം തളിപ്പറമ്പ് ഫയര്‍ സ്റ്റേഷനില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് ഒ.കെ.രജീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സജിത്ത്, മേഖല സെക്രട്ടറി ബൈജു കോട്ടായി, പ്രസിഡന്റ് … Read More

ചപ്പാരപ്പടവില്‍ അതിഥി തൊഴിലാളി തുങ്ങിമരിച്ചു.

തളിപ്പറമ്പ്: അതിഥി തൊഴിലാളി തൂങ്ങി മരിച്ചു. പശ്ചിമ ബംഗാൾ വർദ്ധമാൻ ജില്ലയിലെ സൗരവ് സാൻട്ര(22) ആണ് മരിച്ചത്. ചപ്പാരപ്പടവ് മഠം തട്ടിൽ ഇന്നലെ രാവിലെ 10.45 ന് തേപ്പുപണിക്കിടയിൽ കാണാതായ സൗരവിനെ പിന്നീട് തൊട്ടടുത്ത പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ … Read More

പ്രതികാരമതില്‍-പരാതി കളക്ടര്‍ക്ക് അയക്കാന്‍ താലൂക്ക് വികസനസമിതി തീരുമാനിച്ചു-

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രതികാരമതിലിനെതിരെയുള്ള പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറാന്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം തീരുമാനിച്ചു. പരാതിയില്‍ തളിപ്പറമ്പ് ആര്‍.ഡി.ഒ നേരിട്ട് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. 40 വര്‍ഷം മുമ്പ് 1980-81 കാലത്ത് നിര്‍മ്മിച്ച മതില്‍ അപകടാവസ്ഥയിലായത് പൊളിച്ചുപണിയാന്‍ … Read More

കുറ്റിക്കോലില്‍ കെട്ടിടാവശിഷ്ടങ്ങളിട്ട് വയല്‍ നികത്തല്‍-പരാതിയുമായി നാട്ടുകാര്‍ രംഗത്ത്.

തളിപ്പറമ്പ്: ദേശീയപാതയില്‍ കുറ്റിക്കോലില്‍ വയല്‍ പ്രദേശത്ത് തെങ്ങിന്‍തോപ്പ് എന്ന് പറഞ്ഞ് ദിവസങ്ങളായി ലോഡുകണക്കിന് കെട്ടിട അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്. മണ്ണ് എന്നുപറഞ്ഞ് റവന്യൂ അധികാരികളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ബില്‍ഡിംഗ് വെയിസ്റ്റ് കരിങ്കല്ലുകളാണ് ഇവിടെ നിക്ഷേപിക്കുന്നത്. രണ്ട് ഏക്ര സ്ഥലത്താണ് ഇത്തരത്തില്‍ … Read More

അതിയടം ശ്രീ അയ്യപ്പന്‍കാവ് ഉത്രവിളക്ക് മഹോല്‍സവവും ഭഗവതിക്കാവില്‍ കളിയാട്ടവും ഏപ്രില്‍ 2 മുതല്‍ 8 വരെ

പരിയാരം: അതിയടം ശ്രീ അയ്യപ്പന്‍കാവ് ഉത്രവിളക്ക് മഹോല്‍സവവും ഭഗവതിക്കാവില്‍ കളിയാട്ടവും ഏപ്രില്‍ 2 മുതല്‍ 8 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ടിന് രാത്രി 7 മണിക്ക് നടക്കുന്ന സാംസ്‌ക്കാരികസമ്മേളനം ക്ഷേത്രകലാ … Read More

എസ്.ഐ. കെ.വി.മുരളിക്ക് യാത്രയയപ്പ്

പയ്യന്നൂർ : മുപ്പത്തിമൂന്ന് വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ. വി. മുരളിക്ക് യാത്രയയപ്പ് നൽകി.  കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസർ അസോസിയേഷനും പയ്യന്നൂർ പോലീസും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് കണ്ണൂർ … Read More

ബജറ്റിനെ അനുകൂലിച്ചു; എന്നാല്‍ ജനവികാരം അറിയിച്ച് കെ.വല്‍സരാജന്‍.

തളിപ്പറമ്പ്: ഇന്ന് അവതരിപ്പിച്ച തളിപ്പറമ്പ് നഗരസഭാ ബജറ്റിന്‍മേലുള്ള ചര്‍ച്ചകള്‍ക്കിടെ ജനവികാരം ശക്തമായി പ്രതിഫലിപ്പിച്ച് ബി.ജെ.പി.കക്ഷിനേതാവ് കെ.വല്‍സരാജന്‍. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അവതരിപ്പിച്ച ബജറ്റിനെ ഇഴകീറി പരിസോധിച്ച വല്‍സരാജന്‍ ബജറ്റിനെ പൂര്‍ണമായി പിന്തുണച്ചെങ്കിലും ജനവികാരം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് കൗണ്‍സില്‍ യോഗത്തില്‍ പ്രസംഗിച്ചത്. … Read More

കെ.കെ ഭാസ്ക്കരൻ മലപ്പട്ടം സഹകരണ ബാങ്ക് പ്രസിഡന്റ്

തളിപ്പറമ്പ്: മലപ്പട്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കെ.കെ.ഭാസ്ക്കരൻ മലപ്പട്ടത്തെ തെരഞ്ഞെടുത്തു. ബാങ്ക് പ്രസിഡന്റായിരുന്ന കെ.ബാലകൃഷണന്റെ  മരണത്തെ തുടർന്നുള്ള ഒഴിവിലേക്കാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ തളിപ്പറമ്പ്  കാർഷിക വികസന ബാങ്ക് ഡയരക്ടരും , സി പി എം മലപ്പട്ടം ലോക്കൽ കമ്മറ്റിയംഗവുമാണ്.