ആന്തൂരില്‍ വാര്‍ റൂം ഒരുങ്ങി— ഇനി ജില്ലയിലെ ആദ്യ വലിച്ചെറിയല്‍ മുക്ത നഗരസഭ.

ധര്‍മ്മശാല: ജില്ലയില്‍ ആദ്യത്തെ വലിച്ചെറിയല്‍ മുക്ത നഗരസഭയാകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആന്തൂരില്‍ തുടക്കമായി. 28 വാര്‍ഡുകളിലും സാനിറ്റേഷന്‍ കമ്മിറ്റി യോഗങ്ങള്‍ മാര്‍ച്ച് 25 ന് പൂര്‍ത്തിയായി. 50 വീടുകളുടെ ക്ലസ്റ്ററുകള്‍ ഓരോ വാര്‍ഡിലും രൂപീകരിച്ച് വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശേഖരിക്കുന്ന … Read More

കേശവതീരം കുടുംബ സംഗമവും വെദിരമന വിഷ്ണുനമ്പൂതിരിയുടെ ജീവിതവഴികള്‍ ഡോക്യുമെന്ററി പ്രകാശനവും

പുറച്ചേരി: കേശവതീരം സൗഹൃദ വേദി കുടുംബ സംഗമവും വെദിരമന വിഷ്ണുനമ്പൂതിരിയുടെ ജീവിതവഴികള്‍ ഡോക്യുമെന്ററി പ്രകാശനവും പുറച്ചേരി കേശവതീരം ആയുര്‍വ്വേദ ഗ്രാമത്തില്‍ നടന്നു. ചടങ്ങ് ക്ഷേത്ര കലാ അക്കാദമി സെക്രട്ടറിയും കവിയുമായ കൃഷ്ണന്‍ നടുവലത്ത് ഉദ്ഘാടനം ചെയ്തു. ഫോക്‌ലാന്റ് ചെയര്‍മാന്‍ അഡ്വ.വി.ജയരാജന്‍ അധ്യക്ഷത … Read More

ജന്തുസ്‌നേഹത്തിന്റെ ബാലപാഠവുമായി കുട്ടികള്‍ക്കൊപ്പം വിജയ് നീലകണ്ഠന്‍

തളിപ്പറമ്പ്: കാഴ്ചക്കാരിരുടെ മനസില്‍ വിതക്കുന്ന പാമ്പുകളെയും ജന്തുജാലങ്ങളെയും അടുത്തറിയാനും പ്രകൃതിപാഠങ്ങള്‍ പഠിക്കാനുമായി മോറാഴ സൗത്ത് എ.ല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിലെത്തി. പ്രകൃതി വന്യജീവി സംരക്ഷണ രംഗത്ത് 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വിജയ് നീലകണ്ഠന്റെ നേതൃത്വത്തില്‍ നടന്ന ക്ളാസില്‍ പങ്കെടുക്കാനാണ് … Read More

ഉത്തര മലബാറില്‍ ആദ്യമായി പാര്‍ക്കിന്‍സണ്‍സിന് ഡി ബി എസ് ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മിംസ് കണ്ണൂര്‍.

കണ്ണൂര്‍: ഫലപ്രദമായി നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കില്ല എന്ന് നാളിതുവരെ നമ്മള്‍ കരുതിയ രോഗാവസ്ഥയായിരുന്നു പാര്‍ക്കിന്‍സണ്‍സ് രോഗം. ചെറിയ രീതിയില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ദൈനംദിന ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന രീതിയില്‍ വിറയല്‍ വര്‍ദ്ധിച്ച്, ദുസ്സഹമായ ജീവിതം നയിക്കേണ്ടി വരുന്നതായിരുന്നു ഈ രോഗാവസ്ഥയുടെ നാളിതുവരെയുള്ള പൊതു … Read More

ദേശീയപാത ഉപരോധം-രാഹുല്‍ ദാമോദരന്‍, വി.രാഹുല്‍ എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാഗത്വം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ദേശീയപാത ഉപരോധിച്ചതിന് 15 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു. സംസ്ഥാന കമ്മറ്റി അംഗം രാഹുല്‍ ദാമോദരന്‍, ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 13 മറ്റ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ്. ഇന്നലെ … Read More

ഏറെക്കാലമായി പരിഹരിക്കപ്പെടാതെ കിടന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍ മുന്നിട്ടിറങ്ങി

ധര്‍മ്മശാല: ഏറെക്കാലമായി പരിഹരിക്കപ്പെടാതെ കിടന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍ മുന്നിട്ടിറങ്ങി. ആന്തൂര്‍ നഗരസഭയിലെ പത്തൊന്‍പതാം വാര്‍ഡിലെ ഓവുചാലിലൂടെ മഴക്കാലത്ത് മാലിന്യങ്ങള്‍ ഒഴുകി വരുന്നത് പരിസരവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് … Read More

സ്ത്രീസൗഹൃദ ബജറ്റുമായി ആന്തൂര്‍ നഗരസഭ-ആരോഗ്യശുചിത്വത്തിനും പ്രാധാന്യം നല്‍കിയ ജനകീയ ബജറ്റ്.

ധര്‍മ്മശാല: സ്ത്രീ സൗഹൃദ സംരംഭങ്ങള്‍ക്കും ആരോഗ്യ ശുചിത്വ മേഖലയ്ക്കും പ്രാധാന്യം നല്‍കി ആന്തൂര്‍ നഗരസഭ ബജറ്റ്. വനിത ഫിറ്റ്‌നെസ് സെന്റര്‍ മുതല്‍ മെന്‍സ്ട്രുവല്‍ കപ്പ് പ്രചരണം വരെ ഏറ്റെടുത്ത ആന്തൂര്‍ നഗരസഭ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ വി.സതീദേവിയാണ്  അവതരിപ്പിച്ചത്. സംരംഭകര്‍ക്ക് പ്രോത്സാഹനം … Read More

ചിതപ്പിലെപൊയില്‍ അംഗന്‍വാടി റോഡ് നിര്‍മ്മാണം-ജനങ്ങളോടുള്ള വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍ പി.വി.സജീവന്‍.

പരിയാരം:പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങല്‍ വാര്‍ഡിലെ നിരവധി കുട്ടികള്‍ പഠിക്കുന്ന ചിതപ്പിലെ പൊയില്‍ അംഗനവാടിയില്‍ യാത്രാസൗകര്യമുള്ള ഒരു റോഡ് നിര്‍മ്മിക്കുക എന്നത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. മുപ്പതോളം കുട്ടികള്‍ പഠിക്കുന്ന ചിതപ്പിലെ പൊയില്‍ അംഗനവാടി റോഡ് ഉരുളന്‍പാറയും കുണ്ടുംകുഴിയും നിറഞ്ഞ് കാല്‍നടയാത്ര പോലും … Read More

അപ്‌ഗ്രേഡ് ചെയ്ത 268 എസ്.ഐ തസ്തികകള്‍ പുന:സ്ഥാപിക്കണം-കെ.പി.ഒ.എ റൂറല്‍ ജില്ലാ സമ്മേളനം.

തളിപ്പറമ്പ്: എസ്.എച്ച്.ഒ മാരായി ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചതിന്റെറ ഭാഗമായി അപ്‌ഗ്രേഡ് ചെയ്ത 268 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ തസ്തിക പുന:സ്ഥാപിക്കണമെന്ന് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രഥമ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പോലീസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് മുന്നോട്ടുകൊണ്ടുപോകണമെന്നും … Read More

പെരളം സ്വദേശി ട്രെയിന്‍ തട്ടി മരിച്ചു.

പരിയാരം: യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍. കരിവെള്ളൂര്‍ പെരളം പൊതുശ്മശാനത്തിന് സമീപത്തെ ടി.വി.രതീഷ്(43) ആണ് മരിച്ചത്. സി.രാഘവന്റെയും ടി.വി.ശോഭയുടെയും മകനാണ്. ഭാര്യ:സുകന്യ(ചെറുവത്തൂര്‍ കാരിയില്‍). മകന്‍: ആലേഖ്. സഹോദരങ്ങള്‍: നിഷ, ഉഷ, സന്ധ്യ. ഇന്ന് രാവിലെയാണ് ഒളവറയിലെ റെയില്‍വെട്രാക്കില്‍ രതീഷിനെ മരിച്ച നിലയില്‍ … Read More