രോഗികൾ വട്ടം കറങ്ങുന്നു. മെഡിക്കൽ കോളേജിലെ ഒ.പി.കൗണ്ടറുകളുടെ എണ്ണം കൂട്ടണം-ആവശ്യമായ ഇരിപ്പിടങ്ങള്‍ വേണം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഒ.പി.കൗണ്ടറുകളുടെ എണ്ണംകൂട്ടുകയും രജിസ്‌ട്രേഷന്‍ സമയം ദീര്‍ഘിപ്പിക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമായി. ശരാശരി പ്രതിദിനം 1200 രോഗികളെത്തുന്ന മെഡിക്കല്‍ കോളേജില്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്നാല്‍ മാത്രമേ രോഗികള്‍ക്കോ കൂടെവരുന്നവര്‍ക്കോ ഒ.പി.ടിക്കറ്റെടുക്കാന്‍ സാധിക്കുന്നുള്ളൂ. ഒ.പി.രജിസ്‌ട്രേഷന് രണ്ടാം നിലയില്‍ വെറും … Read More

മുസ്ലിം യൂത്ത്‌ലീഗ് ഹൈടെന്‍ റസിഡന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പഴയങ്ങാടി:കല്യാശ്ശേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി എക്‌സിക്യട്ടീവ് റസിഡന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഹൈടെന്‍ പലക്കയം തട്ട് റിസോര്‍ട്ടിലാണ്  ക്യാമ്പ് സംഘടിപ്പിച്ചത്. തുടക്കമാവും പുതിയ യുഗം പുതിയ ചിന്ത എന്ന പ്രമേയത്തില്‍ ജില്ലാ കമ്മറ്റിയുടെ ക്യാമ്പയിനിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും വരും നാളുകളില്‍ … Read More

ജോലിഭാരം താങ്ങാവുന്നതിലേറെ—ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍-

കണ്ണൂര്‍: ഗ്രാമ പഞ്ചായത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവനക്കാരെ നിയമിക്കാതെ നിരവധി പുതിയ വിഷയങ്ങളുടെ ചുമതല ഗ്രാമ പഞ്ചായത്തുകളെ അടിച്ചേല്‍പ്പിക്കുന്നത് പഞ്ചായത്ത് സെക്രട്ടറിമാരെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നു. പ്രായോഗികമായി അമാനുഷികമായ ചുമതലകളാണ് നിലവില്‍ തന്നെ സെക്രട്ടറിമാരെ ഏല്‍പ്പിച്ചിട്ടുള്ളത്. ഒരു ഓഫീസില്‍ 20 … Read More

അനധികൃത അറവ് മാലിന്യ കടത്ത് :–പോലീസ് കേസെടുത്തു-വണ്ടി കസ്റ്റഡിയില്‍

കണ്ണൂര്‍: അനധികൃതമായി കോഴി മാലിന്യം കടത്തിയ ലോറി കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടി. വാഹന ഉടമക്കും ലോറി തൊഴിലാളികള്‍ക്കുമെതിരെ കേസെടുത്തു. കെ എല്‍ 60 എസ് 2645 നമ്പര്‍ ലോറിയാണ് പിടികൂടിയത്. ഇതില്‍ നിന്നും 2.8 ടണ്‍ അറവ് മാലിന്യം പിടിച്ചെടുത്തു. … Read More

മാവേലിസ്റ്റോര്‍ ദാ ഇനി നിങ്ങളുടെ വീടിനരികത്ത്– സപ്ലൈകോ സഞ്ചരിക്കുന്ന വില്‍പനശാലക്ക് നാളെ (വ്യാഴം)തുടക്കം

കണ്ണൂര്‍: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി എല്ലാ താലൂക്കുകളിലും സപ്ലൈക്കോ ആരംഭിക്കുന്ന സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ പ്രവര്‍ത്തനം ഡിസംബര്‍ രണ്ട് വ്യാഴാഴ്ച ആരംഭിക്കും. കണ്ണൂര്‍ താലൂക്ക്തല ഉദ്ഘാടനം സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് കടന്നപ്പള്ളി രാമചന്ദ്രന്‍ എം … Read More

പുണ്യം പൂങ്കാവനം-ജില്ലയിലെ ആദ്യത്തെ നക്ഷത്രവനം ഉദ്ഘാടനം ചെയ്തു-

കൂത്തുപറമ്പ്: പുണ്യം പൂങ്കാവനം പദ്ധതിയുടെ കണ്ണൂര്‍ ജില്ലയിലെ ആദ്യ നക്ഷത്രവനം കോട്ടയം ശ്രീതൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എ.എന്‍.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കേരളസിംഹം വീരകേരളവര്‍മ്മ പഴശ്ശിരാജ അനുസ്മരണവുമായി ബന്ധപ്പെട്ട ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു ഉത്രാടം നക്ഷത്രമരമായ … Read More

ധീരതയുടെ പര്യായമായ എം.പി.അനുവിന് എക്‌സൈസ് വകുപ്പിന്റെ ആദരവ്-

തിരുവനന്തപുരം: ചിറയില്‍ മുങ്ങിത്താഴുന്ന നാല് മനുഷ്യജീവിതങ്ങളെ രക്ഷപ്പെടുത്തിയ  വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍  എം.പി.അനുവിന് എക്‌സൈസ് വകുപ്പിന്റെ ആദരം. തിരുവനന്തപുരത്ത് എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ സി.ഇ.ഒ ആയ എം.പി.അനുവിനെ … Read More

അയ്യോ കഷ്ടം!!!!!!!!!!ശക്തികേന്ദ്രത്തില്‍ മുസ്ലിംലീഗ് അള്ളാംകുളം ശാഖാകമ്മറ്റി ഓഫീസ് കാടുകയറുന്നു–

  തളിപ്പറമ്പ്: ഒ.കെ.സാഹിബ് സ്മാരകം കാടുകയറുന്നു, മുസ്ലിംലീഗിന്റെ ശക്തികേന്ദ്രത്തില്‍ ഓഫീസ് തിരിഞ്ഞുനോക്കാനാളില്ല. മലബാറിലെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഏറെ ആദരിക്കുന്ന വ്യക്തിത്വമാണ് പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഒ.കെ.മുഹമ്മദ്കുഞ്ഞി എന്ന ഒ.കെ.സാഹിബ്. കണ്ണൂര്‍ സിറ്റി സ്വദേശിയായ ഒ.കെ.സാഹിബ് അവസാനകാലം കരിമ്പം പ്രദേശത്താണ് ജീവിച്ചത്. … Read More

പേവിഷബാധയെ സൂക്ഷിക്കണം- ഓര്‍മ്മകളുണ്ടായിരിക്കണം-

കണ്ണൂര്‍: പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. സൂക്ഷിച്ചാല്‍ പൂര്‍ണ്ണമായും ഒഴിവാക്കാവുന്ന ഒന്നാണ് പേവിഷ ബാധ. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ മരണം ഉറപ്പായ രോഗമായതിനാല്‍ തികഞ്ഞ സൂക്ഷ്മത പുലര്‍ത്തുകയും രോഗത്തെ പ്രതിരോധിക്കുകയും വേണം. … Read More

രണ്ട് നേഴ്‌സിങ്ങ് സൂപ്രണ്ടുമാര്‍കൂടി പരിയാരത്ത്-

പരിയാരം: ഗവ മെഡിക്കല്‍ കോളേജില്‍ നഴ്‌സിംഗ് സുപ്രണ്ടുമാരെ നിയമിച്ചു. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ട് നഴ്‌സിംഗ് സുപ്രണ്ടുമാരെ (ഗ്രേഡ് 2) സര്‍ക്കാര്‍ നിയമിച്ചതായി എം വിജിന്‍ എം എല്‍ എ അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ജീവനക്കരെ ആഗിരണം ചെയ്യുന്നതിനു … Read More