ജീപ്പ് കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായയുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 6 പ്രതികളെ വിട്ടയച്ചു

തലശ്ശേരി: ജീപ്പ് കത്തിച്ച് ഡ്രൈവറായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ ആറ് സി.പി.എം.പ്രവര്‍ത്തകരെ വെറുതെ വിട്ടു. 2001 ജൂലായ് 26 ന് രാവിലെ ഒമ്പതേമുക്കാല്‍ മണിയോടെ തോട്ടട വെസ്റ്റ് യു.പി.സ്‌കൂളിനടുത്ത് വെച്ചാണ് കേസിന്നാസ്പദമായ സംഭവം. കെ.എല്‍.13-ബി. 2192 … Read More

ഐ ആര്‍ പി സി കയ്യടക്കിയ സി.എം.പി. ഓഫീസ് തിരിച്ചു പിടിക്കും: കെ.സുധാകരന്‍.എം.പി

കണ്ണൂര്‍: അനധികൃത മാര്‍ഗങ്ങളിലൂടെ ഐ.ആര്‍.പി.സി കയ്യടക്കിയ സി.എം.പി. ജില്ലാ കൗണ്‍സില്‍ ഓഫീസ് കെട്ടിടം തിരിച്ചു പിടിക്കുവാന്‍ സി.എം.പി. പ്രവര്‍ത്തകര്‍ക്ക് ഐക്യജനാധിപത്യ മുന്നണി എല്ലാ സഹായവും നല്‍കുമെന്ന് കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന്‍ എം.പി. സി എം പി പ്രവര്‍ത്തകര്‍ നിരവധി പ്രതിസന്ധികളും വെല്ലുവിളികളും … Read More

പാലത്തില്‍ കാര്‍ മറിഞ്ഞു-

മട്ടന്നൂര്‍: കനാല്‍ പാലത്തില്‍ കാര്‍ മറിഞ്ഞു. മട്ടന്നൂര്‍ പഴശ്ശി പദ്ധതി മെയിന്‍ കനാലില്‍ കല്ലേരിക്കര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള പാലത്തിലിടിച്ചാണ് സ്വകാര്യ കാര്‍ മറിഞ്ഞത്. തീര്‍ത്തും വീതി കുറഞ്ഞതാണ് ഈ കോണ്‍ക്രീറ്റ് പാലം. പാലത്തിന്റെ ഇരുവശത്തും കനാലില്‍ കാട് കയറിയ … Read More

കൊടിമരം പിഴുതുമാറ്റി- പ്രതിയെ തിരിച്ചറിഞ്ഞു-നാട്ടില്‍ സ്പര്‍ദ്ധയുണ്ടാനെന്ന് പരാതി-

തളിപ്പറമ്പ്: പത്മശാലിയസംഘത്തിന്റെ കൊടിമരം മോഷണം പോയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി. പത്മശാലിയസംഘം തളിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി കെ.രമേശന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ ഡിസംബര്‍ 14 നാണ് സംഭവം നടന്നത്. പൂക്കോത്ത്‌തെരുവില്‍ പത്മശാലിയസംഘത്തിന്റെ ഓഫീസിന് മുന്നിലായി സംഘത്തിന്റെ … Read More

ഇതാ ഒന്നൊന്നര റോഡ്–ഇത് ഉപയോഗപ്പെടുത്തൂ-ഗതാഗതകുരുക്ക് ഒഴിവാക്കൂ—

പരിയാരം: പാപ്പിനിശേരി, താവം മേല്‍പ്പാലങ്ങള്‍ അടച്ചതോടെ ദേശീയ പാതയില്‍ വാഹന പ്രളയം. ഇന്നലെ മുതല്‍ അറ്റകുറ്റപ്പണികള്‍ക്കായി പാത അടച്ചതോടെ വാഹനങ്ങള്‍ ദേശീയപാത വഴി തളിപ്പറമ്പിലൂടെയാണ് കടന്നു പോകുന്നത്. യാതൊരു മുന്നൊരുക്കങ്ങളും നടത്താത്തതിനാല്‍ കനത്ത ഗതാഗത കുരുക്കാണ് ദേശീയപാതയില്‍ അനുഭവപ്പെട്ടത്. ഗതാഗത നിയന്ത്രണത്തിന് … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഉത്സവം ഡിസംബര്‍ 26 ഞായറാഴ്ച നടക്കും-

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി നടത്തി വരുന്ന ഉത്സവം ഡിസംബര്‍ 26 ഞായറാഴ്ച നടക്കും. തന്ത്രിവര്യന്‍ കാമ്പ്രത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കാലത്ത് 5 മണിക്ക് നിര്‍മ്മാല്യ ദര്‍ശനം, 5.30 മണിക്ക് നെയ്യഭിഷേകം, 6 മണിക്ക് ഗണപതി ഹോമം, … Read More

കെ.പി.ആദംകുട്ടി-വിയോജിക്കുന്നവരുടെ അവകാശങ്ങള്‍ മാനിച്ച വ്യക്തിത്വം-കെ.സുനില്‍കുമാര്‍-

തളിപ്പറമ്പ്: വിയോജിപ്പ് പ്രകടിപ്പിക്കുന്നവരുടെയും അവകാശങ്ങള്‍ അംഗീകരിക്കുകയും മാനിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു പരേതനായ കെ.പി.ആദംകുട്ടിയെന്ന് മക്തബ് പത്രാധിപര്‍ കെ.സുനില്‍കുമാര്‍. തളിപ്പറമ്പ് കൂട്ടായ്മ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഹോട്ടല്‍ ഹൊറൈസണില്‍ സംഘടിപ്പിച്ച കെ.പി.ആദംകുട്ടി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.വി.മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ഡോ.പി.സി.പി.ഉസ്മാന്‍, … Read More

ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകി–സദസ്യര്‍ നിശ്ചലരായി-പെരുഞ്ചെല്ലൂരില്‍ ജെ.എ.ജയന്തിന്റെ പുല്ലാങ്കുഴല്‍ കച്ചേരി-

തളിപ്പറമ്പ്: പ്രകൃതിയും പ്രതിഭയും ആസ്വാദകരും ലയിച്ച മണിക്കൂറുകള്‍. സപ്തസ്വരങ്ങളുടെ രാഗ വിസ്താരങ്ങള്‍ അനുഭവഭേദ്യമായപ്പോള്‍ അമരക്കാരന്റെ താളത്തിനൊപ്പം ഉന്മാദ നടമാടുകയായിരുന്നു പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ അമ്പത്തിഏഴാം കച്ചേരി. ലോകം ആരാധിക്കുന്ന പുല്ലാങ്കുഴലില്‍ പിറന്ന സുന്ദര സ്വരവിന്യാസത്തിന്റെ നേര്‍സാക്ഷികളായി ഒരിക്കല്‍ കൂടി മാറുകയായിരുന്നു പെരുഞ്ചെല്ലൂര്‍ … Read More

ഔഷധത്തോട്ടം നിര്‍മ്മിച്ചുനല്‍കി-41 ഇനം ഔഷധചെടികള്‍

പരിയാരം:  ചെറുതാഴം ആയുര്‍വേദ ആശുപത്രിയില്‍ ഔഷധതോട്ടം നിര്‍മ്മിച്ച് നല്‍കി. തലക്കോടത്ത് ഉണര്‍വ്വ് സ്വാശ്രയ സംഘമാണ് ഔഷധത്തോട്ടം നിര്‍മ്മിച്ച് നല്‍കിയത്. മണ്ടൂരില്‍ ആശുപത്രി പരിസരത്തെ നാല് സെന്റ് ഭൂമിയില്‍ ബ്രഹ്മി, വയമ്പ്, ചെറുചീര, കറ്റാര്‍വാഴ, നിലവേപ്പ്, മുറികൂടി, ചെറുനാരകം, തുളസി, അയ്യപ്പന, ശതാവരി, … Read More

കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി അയ്യപ്പ സംഗമവും ഗുരുസ്വാമി വന്ദനവും ഡിസംബര്‍ 30 ന്

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി അയ്യപ്പ സംഗമവും ഗുരുസ്വാമി വന്ദനവും ഡിസംബര്‍ 30 ന് തളിപ്പറമ്പില്‍. മലബാര്‍ ദേവസ്വം ബോര്‍ഡും പുണ്യം പൂങ്കാവനവും കൈകോര്‍ത്ത് നടത്തിവരുന്ന പദ്ധതികളായ അയ്യപ്പസംഗമം, പൂജ പുഷ്‌പോദ്യാനം, നക്ഷത്രവനം, ഔഷധസസ്യതോട്ടം, മരം നട്ടുപിടിപ്പിക്കല്‍ തുടങ്ങിയവയുടെ ഭാഗമായി കണ്ണൂര്‍ജില്ല … Read More