വധശ്രമക്കേസിലെ പ്രതി 22 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍-

തളിപ്പറമ്പ്: വധശ്രമക്കേസിലെ പ്രതിയെ 22 വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. മാവിച്ചേരി ചെനയന്നൂരിലെ കാരപ്പാറ ഫൈസലിനെയാണ്(42) തളിപ്പറമ്പ് അഡീ.എസ്.ഐ ഫ്രാന്‍സീസ്, സിവില്‍ പോലീസ് ഓഫീസര്‍ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് ഇന്നലെ രാവിലെ 11 മണിക്ക് നെല്ലിപ്പറമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തത്. … Read More

ഫസ്റ്റ് ഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി തളിപ്പറമ്പ് നഗരസഭ ചരിത്രത്തില്‍ ഇടം നേടി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ 18 വയസ്സിന് മുകളിലുള്ള മുഴുവന്‍ ആളുകളും കോവിഡ് വാക്‌സിന്‍ എടുത്ത് ചരിത്രമായി. കോവിഡ് ബാധിച്ച് 90 ദിവസം തികയാത്തവര്‍, സ്ഥലത്തില്ലാത്തവര്‍, ഗുരുതര രോഗം ബാധിച്ചവര്‍ ഒഴികെയുള്ള മുഴുവന്‍ ആളുകളും വാക്‌സിന്‍ എടുത്ത് കഴിഞ്ഞു. വാക്‌സിന്‍ വിതരണം ആരംഭിച്ചത് … Read More

പുഴയില്‍ കാണാതായ 16 കാരനെ കണ്ടെത്തിയില്ല, തിരച്ചില്‍ നാളെ തുടരും-

തളിപ്പറമ്പ്: തേര്‍ളായി പുഴയില്‍ കാണാതായ 16 കാരനെ കണ്ടെത്താനായില്ല, തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. ശ്രീകണ്ഠാപുരം പോലീസ് പരിധിയിലെ തേര്‍ളായിയിലാണ് കൊയക്കാട്ട് വീട്ടില്‍ ഹാഷിമിന്റെ മകനായ അന്‍സബിനെ കാണാതായത്. വൈകുന്നേരം അഞ്ചരയോടെ കുളിക്കാനായി സുഹൃത്തുക്കളോടൊപ്പം മുനമ്പത്ത് കടവിലെത്തിയ എത്തിയ അന്‍സബിനെ ഒഴുക്കില്‍പെട്ട് കാണാതാവുകയായിരുന്നു. … Read More

ജയ്ഹിന്ദിന്റെ പ്രവര്‍ത്തനംമാതൃകാപരം, അവിസ്മരണീയം ഡോ കെ വി ഫിലോമിന

തളിപ്പറമ്പ്: ഈ കോവിഡ് മഹാമാരികാലത്ത് നിര്‍ദ്ധനരെയും നിരാലംബരെയും സഹായിക്കുന്ന തളിപ്പറമ്പിലെ ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ പ്രവര്‍ത്തനം അവിസ്മരണീയമാണെന്ന് ശ്രീകണ്ഠപുരം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ കെ വി ഫിലോമിന അഭിപ്രായപ്പെട്ടു. ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിമാസ മരുന്ന് വിതരണത്തിന്റെയും ഉദ്ഘാടനം … Read More

ഔഷധി- തകര്‍ന്നുവീണ വിജ്ഞാനവ്യാപന കേന്ദ്രം പുനര്‍നിര്‍മ്മാണം തുടങ്ങി-

പരിയാരം: തകര്‍ന്നുവീണ പരിയാരം ഔഷധി വിജ്ഞാനവ്യാപന കേന്ദ്രത്തിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു. നാല്‍പ്പത്തിരണ്ട് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഇവിടെ പാരമ്പര്യരീതിയിലുള്ള തുളസിത്തറ ഉള്‍പ്പെടെ 200 ഇനത്തില്‍പ്പെട്ട ഔഷധ സസ്യങ്ങളാണ് ഉണ്ടായിരുന്നത്. തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട ഔഷധസസ്യങ്ങളേക്കുറിച്ചുള്ള നാട്ടറിവ് സമൂഹത്തിന് പകര്‍ന്നു നല്‍കുക … Read More

കാമ്പസിനകത്ത് ഹോസ്റ്റല്‍ അനുവദിക്കണം-ഫാര്‍മസി കോളേജ് വിദ്യാര്‍ത്ഥികള്‍ നിവേദനം നല്‍കി.-

പരിയാരം: കാമ്പസിനകത്ത് ഹോസ്റ്റല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഫാര്‍മസി കോളേജ് വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗവ.ഫാര്‍മസി കോളേജിലെ ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ് നിവേദനം നല്‍കിയത്. കണ്ണൂര്‍ ജില്ലക്ക് പുറത്തുള്ള ഇവര്‍ മെഡിക്കല്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കവാടത്തിന്റെ തൂണ്‍ തകര്‍ന്നു–നിര്‍മ്മാണത്തിലെ അപാകതയെന്ന് ആക്ഷേപം

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കവാടത്തിന്റെ തൂണ്‍ തകര്‍ന്നു. ഇടതുഭാഗത്തെ തൂണിന്റെ അടിഭാഗത്ത് പ്രത്യക്ഷപ്പെട്ട വിള്ളലിന്റെ വ്യാപ്തി ദിവസംതോറും വര്‍ദ്ധിച്ചുവരികയാണ്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഉടനെ ചെറിയതോതില്‍ പ്രത്യക്ഷപ്പെട്ട വിള്ളല്‍ കഴിഞ്ഞ വര്‍ഷം സിമന്റ് കൊണ്ട് അടച്ചിരുന്നുവെങ്കിലും ദിവസം കഴിയുന്തോറും വിള്ളല്‍ വര്‍ദ്ധിച്ചുവരുന്നത് … Read More

സി.പി.ദാമോദരന്‍ പുരസ്‌ക്കാരം ഐ.വി.ശിവരാമന്-അനുസ്മരണ സമ്മേളനം 24 ന്

പരിയാരം: കേരള ഫുഡ് ഹൗസ ആന്റ് കാറ്ററിംഗ് സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സി.പി.ദാമോദരന്‍ പുരസ്‌ക്കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും 24 ന് വൈകുന്നേരം 3.30 ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എം.വിജിന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കേരള … Read More

മെഡിക്കല്‍ കോളേജിലെ മോഷണം-കള്ളന് കപ്പലില്‍ സുഖവാസം-സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പണി പവനായിക്ക് പഠിക്കല്‍-

പരിയാരം: നാടോടിക്കാറ്റ് സിനിമയിലെ പവനായി ശവമായി എന്ന് പറഞ്ഞതുപോലെയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ലാവിഞ്ചോ സ്‌കോപ്പി ഉപകരണം മോഷ്ടിച്ച പ്രതിയെ കണ്ടെത്തല്‍. ജൂണ്‍ 7 ന് മെഡിക്കല്‍ കോളേജ് ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് കാണാതായ വീഡിയോ ലാവിഞ്ചോ സ്‌കോപ്പി എന്ന ഉപകരണം … Read More

ജോണ്‍ കുടുങ്ങി-5000 പോയി-നാണക്കേട് ബാക്കി-

തളിപ്പറമ്പ്: പൊതുസ്ഥലത്തും റോഡരികിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി തുടരുകയാണ് ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തധികൃതര്‍. പഞ്ചായത്തു പരിധിയിലെ അതിരുകുന്ന് വിമലശേരി റോഡരികില്‍ ഗാര്‍ഹിക മാലിന്യം തള്ളിയ വ്യക്തിക്കെതിരെ 5000 രുപ പിഴ ചുമത്തി. ഇന്നലെ രാവിലെ റോഡരികില്‍ മാലിന്യം തള്ളിയത് കണ്ടതിനെ തുടര്‍ന്ന് … Read More