കേരള ഗ്രാമീണ്‍ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം നാളെ

കണ്ണൂര്‍: കേരള ഗ്രാമീണ്‍ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം നാളെ (ഫെബ്രുവരി 25 ഞായറാഴ്ച്ച) രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ യോഗശാല റോഡിലെ ബെഫി ഹാളില്‍ നടക്കും. നാല് പതിറ്റാണ്ടിലധിമായി നിക്ഷേപകരെയും വായ്പക്കാരെയും കണ്ടെത്തി കേരള ഗ്രാമീണ്‍ … Read More

തെരുവ് വിളക്കുകള്‍ കത്താത്ത പ്രശ്‌നം-ഭരണ-പ്രതിപക്ഷങ്ങള്‍ തുല്യ ദു:ഖിതര്‍.

തളിപ്പറമ്പ്: തെരുവ് വിളക്കുകള്‍ കത്താത്ത പ്രശ്‌നത്തിന് പരിഹാരമുണ്ടാവാത്തതിനെതിരെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവര്‍ക്കും പരാതി. അറ്റകുറ്റപ്പണികള്‍ക്ക് കരാറെടുത്തവര്‍ സമയബന്ധിതമായി റിപ്പേര്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാകാത്തത് കാരണം പൊതുജനങ്ങളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടുകളും ആശങ്കകളും എല്ലാവരും കൗണ്‍സില്‍ യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കുവെച്ചു. … Read More

നടുവയല്‍ ജംഗ്ഷനെ അപകടമേഖലയാക്കരുത്-ബി.ജെ.പി.

പരിയാരം: കുറ്റ്യരി നടുവയല്‍ ജംഗ്ഷന്‍ സ്ഥിരം അപകടമേഖലയാകുന്നു, ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ബി.ജെ.പി. കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ ആറ് അപകടങ്ങളും, റോഡ് പണി പൂര്‍ത്തിയായ ഒരു വര്‍ഷത്തിനുള്ളില്‍ മുപ്പതിലധികം അപകടങ്ങളുമാണ് ഇവിടെ നടന്നത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സ്ഥിരം അപകടമേഖലയായി … Read More

കറപ്പക്കുണ്ടല്ല, ഇനി ഗ്രീന്‍വാലി ഹാപ്പിനസ് പാര്‍ക്ക്-ഉദ്ഘാടനം ഇന്ന് വൈകുന്നേരം.

തളിപ്പറമ്പ്: ഒത്തൊരുമയുള്ള മനസുകളുടെ കൂട്ടായ്മയില്‍ കറപ്പക്കുണ്ടില്‍ ഗ്രീന്‍വാലി ഹാപ്പിനസ് പാര്‍ക്ക് ഒരുങ്ങി, ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന്. രണ്ട് വര്‍ഷം മുമ്പ് ആളുകള്‍ തിരിഞ്ഞുനോക്കാന്‍ മടിച്ചിരുന്ന മാലിന്യകേന്ദ്രം ഇനി നാടിന്റെ സായാഹ്നമുഖമായി മാറും. കരിമ്പം പ്രദേശത്തിന്റെ പുരാതന നീരുറവയും അതിന്റെ സമീപപ്രദേശങ്ങളുമാണ് … Read More

പരിയാരം പബ്ലിക്ക് സ്‌ക്കൂളില്‍ വിജയോത്സവവും ഡിജിറ്റല്‍ ക്ലാസുകളുടെ ഉദ്ഘാടനവും നാളെ.

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌ക്കൂളില്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഉദ്ഘാടനവും വിജയോല്‍സവവും നാളെ നടക്കുമെന്ന് സ്‌ക്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 ന് എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ടി.മനോഹരന്‍ അധ്യക്ഷത വഹിക്കും. കലാ-കായിക മേഖലകളില്‍ … Read More

29.5 ലിറ്റര്‍ വിദേശ മദ്യവുമായി വാഹനങ്ങള്‍ സഹിതം 2 പേര്‍ എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: കാറിലും ബൈക്കിലുമായി മദ്യക്കടത്ത് രണ്ടുപേര്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.കെ.രാജേന്ദ്രനും സംഘവും മാതമംഗലം പുനിയംകോട് വെച്ച് കെ.എല്‍.59 പി 6085 നമ്പര്‍ വഗണര്‍ കാറില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 24 ലിറ്റര്‍ … Read More

സ്ഥലമിടപാട്-രണ്ടുപേര്‍ക്കെതിരെ വഞ്ചന കുറ്റത്തിന് കേസ്.

തളിപ്പറമ്പ്: സ്ഥലം വില്‍പ്പന നടത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി 5 ലക്ഷം രൂപ കൈപ്പറ്റിയശേഷം മറ്റൊരാള്‍ക്ക് രജിസ്റ്റര്‍ ചെയ്തുനല്‍കി വഞ്ചന നടത്തിയ സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. കുറ്റ്യേരി വെള്ളാവിലെ പുഴക്കര വീട്ടില്‍ ജനാര്‍ദ്ദനന്റെയും പനങ്ങാട്ടൂരിലെ കൂത്തറേത്ത് ഹരിദാസന്റെയും പേരിലാണ് കേസ്. … Read More

കെ.എം മാണി കാരുണ്യത്തിന്റെ ആള്‍രൂപം റിട്ട.ആര്‍.ഡി.ഒ ഇ.പി.മേഴ്സി

പട്ടുവം: ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച കാരുണ്യത്തിന്റെ ആള്‍രൂപമായിരുന്നു കെ.എം.മാണിയെന്ന് റിട്ട. ആര്‍.ഡി.ഒ ഇ.പി.മേഴ്സി പറഞ്ഞു. കെ എം മാണിയുടെ 91-ാമത് ജന്മദിനം പാര്‍ട്ടി സംസ്ഥാനത്തൊട്ടാകെ കാരുണ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല ഉദ്ഘാടനം പട്ടുവം സെന്റ് തെരേസസ് അഗതിമന്ദിരത്തില്‍ വെച്ച് നടത്തി … Read More

ജോര്‍ജ് വടകര അനുസ്മരണ സമ്മേളനം തളിപ്പറമ്പില്‍ നടന്നു.

തളിപ്പറമ്പ്: ജോര്‍ജ് വടകരയുടെ ഒന്നാം ചരമവാര്‍ഷികാചരണം തളിപ്പറമ്പില്‍ നടന്നു. ഹാര്‍ട്ട്‌ലിംഗ്‌സ് തലശ്ശേരി അതിരൂപത കോര്‍ഡിനേറ്ററും, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായിരുന്ന ജോര്‍ജ് വടകരയെ അനുസ്മരിക്കാന്‍ നടത്തിയ സമ്മേളനം തളിപ്പറമ്പ് സെന്റ് മേരിസ് പാരിഷ് ഹാളില്‍ കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് … Read More

മാതമംഗലം മുച്ചിലോട് പെരുങ്കളിയാട്ടം, സംഘാടക സമിതി രൂപീകരിച്ചു.

മാതമംഗലം: 2025 ജനുവരി 26 മുതല്‍ 28 വരെ നടക്കുന്ന മാതമംഗലം ശ്രീ മുച്ചിലോട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ തന്ത്രി ഇടവലത്ത് പുടയൂര്‍ മനക്കല്‍ കുബേരന്‍ നമ്പൂതിരിപ്പാട്, … Read More