കുറ്റൂര്‍ മഹാദേവ ക്ഷേത്ര ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.

മാതമംഗലം:പുറച്ചേരി കേശവതീരം ആയുര്‍വേദ ഗ്രാമം കുറ്റൂരില്‍ നിര്‍മ്മിച്ചു നല്‍കിയ മഹാദേവ ക്ഷേത്രം ബസ് കാത്തിരിപ്പ് കേന്ദ്രം കേശവതീരം എം.ഡി. വെദിരമന വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് കെ.വി.സുരേഷ് അധ്യക്ഷത വഹിച്ചു. പി.പി.വിജയന്‍, വി.എം.എന്‍.നമ്പീശന്‍, സനല്‍കുമാര്‍, കെ.ഷീബ, കെ.പി.രാധ, കെ.പി.തമ്പാന്‍, … Read More

ജെ.സി.ഐ ചുമട്ടു തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിച്ചു

തളിപ്പറമ്പ്: സാര്‍വ്വ ദേശീയ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് ജൂനിയര്‍ ചേമ്പര്‍, തളിപ്പറമ്പ് മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളികളെ ആദരിച്ചു. ജെ സി ഐ പ്രസിഡന്റ് ഡോ.എം.സൗദ മുതിര്‍ന്ന തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിച്ചു. തൊഴിലാളികളായ എം.പി.ഹംസ, വി.മുസ്തഫ, കെ.മുഹമ്മദ്, പി.റഹ്‌മാന്‍ എന്നിവരെയാണ് … Read More

പെരുവാമ്പ അങ്കണവാടി 30-ാം വാര്‍ഷികവും യാത്രയയപ്പും.

പെരുവാമ്പ: പെരുവാമ്പ അങ്കണവാടിയുടെ 30-ാം വാര്‍ഷികാഘോഷവും 30 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അങ്കണവാടി ഹെല്‍പ്പര്‍ ടി.സി.കുഞ്ഞൂഞ്ഞമ്മക്കുള്ള യാത്രയയപ്പും ടി.ഐ. മധുസൂദനനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് അദ്ധ്യക്ഷതവഹിച്ചു. വിരമിക്കുന്ന ഹെല്‍പ്പര്‍ ടി.സി.കുഞ്ഞൂഞ്ഞമ്മ, … Read More

മൊയാലംതട്ട് ശ്രീമുത്തപ്പന്‍ ക്ഷേത്രം-തിരുവപ്പന മോഹല്‍സവം ഇന്നും നാളെയും.

ചെങ്ങളായി: മെയാലംതട്ട് ശ്രീമുത്തപ്പന്‍ ക്ഷേത്രം തിരുവപ്പന മഹോല്‍സവം ഇന്നും നാളെയും, ഇന്ന് വൈകുന്നേരം നാലിന് മുത്തപ്പന്‍ മലയിറക്കല്‍, 6 ന് സന്ധ്യാ വെള്ളാട്ടം, രാത്രി 11 ന് കളിക്കപ്പാട്ട്, കലശം ഴെുന്നള്ളത്ത്. നാളെ 28 ന് ഞായറാഴ്ച്ച പുലര്‍ച്ചെ 5 ന് … Read More

കനത്ത ചൂടില്‍ പോളിംഗ് ബൂത്തില്‍ എന്‍.എസ് എസ് യൂണിറ്റിന്റെ സംഭാര വിതരണം

മാതമംഗലം: കുറ്റൂര്‍ സണ്‍റൈസ് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുറ്റൂര്‍ ഗവണ്മെന്റ് യു പി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ സംഭാര വിതരണം നടത്തി. മൂന്നു ബൂത്തുകളിലായാണ് പോളിംഗ് നടന്നത്. കൊടുംചൂടില്‍ നൂറു ണക്കിന് വോട്ടര്‍മാര്‍ക്കാണ് സംഭാരവിതരണം … Read More

നവീകരിച്ച മദ്രസയും സ്മാര്‍ട്ട് ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: കാര്യാമ്പലത്തെ നവീകരിച്ച സൈനുല്‍ അബിദീന്‍ മദ്രസയും പുതുതായി നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമും കേരള മുസ്ലിം ജമാഅത് സംസ്ഥാന ഉപാധ്യാക്ഷന്‍ കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു. സദര്‍ മുഅല്ലിം മൂസല്‍ ഹിശാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ കെ.പി അബ്ദുല്‍ … Read More

മലയോരഹൈവേയില്‍ വീണ്ടും വാഹനാപകടം-രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ചെമ്പേരി: മലയോര ഹൈവെയില്‍ ചെമ്പേരി വിമല്‍ ജ്യോതികോളേജിന് സമീപം വീണ്ടും വാഹനാപകടം. ഇന്ന് ചൊവ്വാഴ്ച ഉച്ചക്ക് 2 മണിയോടെ ഉണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. ചെമ്പേരി ഭാഗത്ത് നിന്ന് പയ്യാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ആള്‍ട്ടോകാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന … Read More

കടയില്‍കയറി അക്രമം കാട്ടി 80,000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതായി പരാതി.

ആലക്കോട്: കടയില്‍ അതിക്രമിച്ച്കടന്ന് ഉടമയെ മര്‍ദ്ദിക്കുകയും കഴുത്തിന് കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കടയിലെ കകമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തളളിയിട്ട് 80,000 രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്തു എന്ന സംഭവത്തില്‍ ആലക്കോട്‌പോലീസ് കേസെടുത്തു. ഉഷ പാലയ്യനെതിരെയാണ് കേസ്. ഇന്നലെ ഉച്ചക്ക് 12.30 ന് … Read More

മാസങ്ങളായി കുടിവെള്ളപൈപ്പ് ലീക്ക് തുടരുന്നു-റോഡ് പൊട്ടിത്തകര്‍ന്നു.

തളിപ്പറമ്പ്: പൈപ്പ് പൊട്ടിയ വെള്ളം റോഡില്‍ നിറഞ്ഞ് റോഡ് തകര്‍ന്നു. തളിപ്പറമ്പ് പാലകുളങ്ങര-സര്ഡസയ്യിദ് കോളേജ് റോഡാണ് തകര്‍ന്നത്. ഇവിടെ പാലകുളങ്ങര ജംഗ്ഷനിലാണ് മാസങ്ങളായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌പൊട്ടി റോഡില്‍വെള്ളം തളംകെട്ടിനില്‍ക്കുന്നത്. വളരെ ചെറിയതോതില്‍ ലീക്കായിക്കൊണ്ടിരുന്ന പൈപ്പ് ശരിയാക്കാത്തതിനാല്‍ ക്രമേണ കൂടുതലായി പൊട്ടിവെള്ളം … Read More

ബാലകൃഷ്ണന്‍ മാസ്റ്ററുടെ കഴിവുകള്‍ നമുക്ക് പൂര്‍ണമായി ഉപയോഗപ്പെടുത്താനായില്ല-ടി.സഹദേവന്‍ മാസ്റ്റര്‍

തളിപ്പറമ്പ്: ബാലകൃഷ്ണന്‍ മാസ്റ്ററുടെ കഴിവുകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിച്ചില്ലെന്ന് ടി.സഹദേവന്‍ മാസ്റ്റര്‍. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയ സഹൃദയവ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും സഹദേവന്‍ മാസ്റ്റര്‍ അനുസ്മരിച്ചു. അധ്യാപകരുടെ ഉന്നമനത്തിനായി ശക്തമായ … Read More