റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി സെക്രട്ടെറി കെ.ഷൗക്കത്തലിക്ക് യാത്രയയപ്പ്.

കെ.ഷൗക്കത്തലിക്ക് യാത്രയയപ്പ് നല്‍കി. തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ സഹകരണ റബ്ബര്‍ ആന്റ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റിയില്‍ നിന്നും വിരമിക്കുന്ന സെക്രട്ടറി കെ. ഷൗക്കത്തലിക്ക് സംഘം ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നല്‍കി. സംഘം പ്രസിഡണ്ട് കൊയ്യം ജനാര്‍ദ്ധനന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് … Read More

മദ്യവില്‍പ്പന; പാലകുളങ്ങര സ്വദേശി പിടിയില്‍.

തളിപ്പറമ്പ്: വില്‍പ്പനക്കായി സൂക്ഷിച്ച മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍. തളിപ്പറമ്പ് പാലകുളങ്ങര സ്വദേശി പി.വി.ജയേഷിനെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.കെ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ്, മന്ന, പാലകുളങ്ങര ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ പാലകുളങ്ങര വില്‍പ്പനയ്ക്കായി … Read More

സെന്റ് തോമസ് ദിനത്തിലെ പരീക്ഷകള്‍ മാറ്റിവെക്കണം-യൂത്ത് ഫ്രണ്ട് (എം)

കണ്ണൂര്‍: ക്രൈസ്തവ വിശ്വാസികള്‍ സെന്റ് തോമസ് ദിനമായി ആചരിക്കുന്ന ജൂലൈ മൂന്നിന് കേരളത്തിലെ അഫിലിയേറ്റഡ് കോളേജുകളില്‍ നടത്താനിരിക്കുന്ന വിവിധ കോഴ്സുകളുടെ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) കണ്ണൂര്‍ … Read More

ബുദ്ധിമുട്ടുള്ള കാര്യങ്ങളിലാണ് കഴിവുതെളിയിക്കേണ്ടത്: ഡോ.നബീസാ ബേബി.

കരിമ്പം: എളുപ്പമുള്ള കാര്യങ്ങള്‍ പരിശീലിക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളതെന്നും, ബുദ്ധിമുട്ടുള്ള കാര്യങ്ങളില്‍ കഴിവുതെളിയിച്ച് വിജയം കൊയ്യുന്നവരാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് സര്‍വീസ് ഡയരക്ടര്‍ ഡോ.നബീസ ബേബി. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്റ് റീഡിംഗ്‌റൂം സംഘടിപ്പിച്ച എസ്.എസ്.എല്‍.സി-പ്ലസ്ടു … Read More

യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി-പ്ലസ്ടു പരിക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി-പ്ലസ്ടു പരിക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് കെ.അനഘയുടെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സിക്രട്ടറി വി.രാഹുല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് രജനി … Read More

പുളിമ്പറമ്പ് ആഷസ് ഉന്നത വിജയികളെ അനുമോദിച്ചു.

തളിപ്പറമ്പ്: പുളിമ്പറമ്പ് ആഷസ് കലാ സാംസ്‌കാരിക വേദി എസ് എസ് എല്‍ സി ഹയര്‍ സെക്കന്ററി ഉന്നത വിജയികളെ അനുമോദിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലീങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി. ആഷസ് പ്രസിഡന്റ് കരിയല്‍ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. … Read More

പോലീസിനെതിരെ മണ്ണന്‍ സുബൈര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.

തളിപ്പറമ്പ്: പോലീസിനെതിരെ മണ്ണന്‍ സുബൈര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. പോലീസ് സ്‌റ്റേഷനിലെത്തി ഭീഷണിപ്പെടുത്തിയതായി സുബൈറിന്റെ പേരില്‍ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ എസ്.കെ.പ്രജീഷിനെതിരെയാണ് പരാതി. മെയ്-31 ന് വാഹനസംബന്ധമായ ഒരു കേസുമായി ബന്ധപ്പെട്ടാണ് സംഭവം.

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് സെക്രട്ടെറി ടി.വി.പുഷ്പകുമാരി ഇന്ന് വിരമിക്കുന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് സെക്രട്ടെറി ടി.വി.പുഷ്പകുമാരി ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. 39 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പുഷ്പകുമാരിക്ക് ഇന്ന് ഉച്ചക്ക് ശേഷം 2 ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ബാങ്ക് സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് … Read More

കെ.പി.നൂറുദ്ദീന്‍ സാഹിബിനെ അനുസ്മരിച്ചു, ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മന്ത്രിയും കെ.പി.സി.സി ട്രഷററും കേരളത്തിലെ സമുന്നതനായ കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കെ.പി.നൂറുദ്ദീന്‍ സാഹിബിന്റെ ഓര്‍മദിനം സമുചിതമായി ആചരിച്ചു. തളിപ്പറമ്പ് കോണ്‍ഗ്രസ്സ് മന്ദിരത്തില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. ഡി.സി.സി. ജനറല്‍ സെക്രട്ടറി … Read More

മുടിക്കാനം കുഞ്ഞിരാമന്‍ അനുസ്മരണം.

പരിയാരം:കോണ്‍ഗ്രസ് നേതാവ് മുടിക്കാനം കുഞ്ഞിരാമന്‍ ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി എമ്പേറ്റ് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി ഇ.ടി.രാജീവന്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് … Read More