പാചകവാതകം ചോര്‍ന്നു, ധര്‍മ്മശാല വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു.

തളിപ്പറമ്പ്: പാചകവാതക സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയില്‍ നിന്ന് ഒരു സിലിണ്ടര്‍ ചോര്‍ന്നു, വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാത്രി ഏഴരയോടെ ധര്‍മ്മശാലയിലെ കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിന് സമീപത്തായിരുന്നു സംഭവം. മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ 300 സിലിണ്ടറുകളുമായി പോകുകയായിരുന്ന ടി.എന്‍. 66-എസ്-2274 … Read More

രക്ഷപ്പെട്ട തടവുകാരന്‍ കാഞ്ഞങ്ങാട്ട് പിടിയിലായി-

പരിയാരം: മെഡിക്കല്‍ കോളേജില്‍ നിന്നും രക്ഷപ്പെട്ട തടവുകാരനായ മോഷ്ടാവ് കാഞ്ഞങ്ങാട് വെച്ച് പോലീസ് പിടിയിലായി. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റിമാന്‍ഡ് തടവുകാരനായ ചട്ടഞ്ചാല്‍ തെക്കില്‍ പോഡൂര്‍ മഠത്തെ അബ്ദുള്‍ ഖാദറിന്റെ മകന്‍ മാങ്ങാട് … Read More

തടവുകാരന്‍ രക്ഷപ്പെട്ടു-പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലാണ് സംഭവം.

പരിയാരം: ചികിത്സയില്‍ കഴിയുകയായിരുന്ന തടവുകാരന്‍ സുരക്ഷാ ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടു. കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്നും അപസ്മാര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏപ്രില്‍ 10- തീയതി പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന … Read More

മാതമംഗലത്ത് കഞ്ചാവുമായി ഓലയമ്പാടി സ്വദേശി പിടിയില്‍

മാതമംഗലം: കഞ്ചാവ് വില്‍പ്പനക്കാരന്‍ മാതമംഗത്ത് അറസ്റ്റിലായി. ഓലയമ്പാടിയിലെ പാമ്പാടി വീട്ടില്‍  ആഷിഫിനെയാണ്(24)പെരിങ്ങോം എസ്.ഐ എന്‍.പി.രാഘവന്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 7.40 ന് പെരിങ്ങോം പോലീസും കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മാതമംഗലത്ത് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാള്‍ … Read More

ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു.

തലശേരി: ബസിടിച്ച് വഴിയാത്രക്കാരനായ വയോധികന്‍ മരിച്ചു. തലശേരി പുതിയ ബസ്സ് സ്റ്റാന്റില്‍ ഇന്ന് രാവിലെ 8.10 നാണ് സംഭവം. തിരുവങ്ങാട് ഇല്ലത്ത് താഴെ ദ്വാരകയില്‍ എം.ജി ജയരാജാണ് (63) മരണപ്പെട്ടത്. ജൂബിലി റോഡിലെ റോയല്‍ ഗാര്‍ഡ് സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ് ജയരാജന്‍. … Read More

മെഡിക്കല്‍ കോളേജില്‍ ശുചിമുറികള്‍ തകര്‍ത്തു-ഒരുലക്ഷം രൂപയുടെ നഷ്ടം.

പരിയാരം: ശുചിമുറികള്‍ വീണ്ടും സമൂഹവിരുദ്ധരുടെ താവളമാകുന്നു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറികള്‍ രണ്ടാം തവണയും തകര്‍ത്തു. ഏഴാം നിലയിലെ ആശുപത്രി വാര്‍ഡുകളില്‍ പുതുതായി പണിത ശുചിമുറികളിലെ ക്ലോസെറ്റും ഫൈബര്‍ സീറ്റും ഇളക്കി നശിപ്പിച്ച ഇവര്‍ ഇതിലേക്ക് മദ്യക്കുപ്പി വലിച്ചെറിഞ്ഞിട്ടുമുണ്ട്. … Read More

ഓട്ടോറിക്ഷയില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍

തളിപ്പറമ്പ്: ഓട്ടോറിക്ഷയില്‍ നിന്ന് 1000 രൂപയും 2000 രൂപ വിലമതിക്കുന്ന വാച്ചും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. തിരുവട്ടൂര്‍ വായാട്ടെ തട്ടിക്കൂട്ടത്തില്‍ വീട്ടില്‍ മുഹമ്മദ് ജാസിയെ(25)യാണ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 5 ന് വൈകുന്നേരം 6.30 ന് കപ്പാലം … Read More

ഷംസീര്‍ കാപ്പ പ്രകാരം അകത്ത്

തളിപ്പറമ്പ്: നാടിന്റെ തലവേദനയായ മോഷ്ടാവിനെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ പന്നിയൂരിലെ ചപ്പന്റകത്ത് പുതിയപുരയില്‍ സി.പി.ഷംസീറിനെയയാണ്(38) തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.യദുകൃഷ്ണന്‍ ഇന്നലെ രാത്രി 11 മണിയോടെ ചെയ്തത്. ഇയാളെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കി ജയിലിലടക്കും. … Read More

പെട്രോള്‍ ഭീകരനെ കോഴിക്കോട് എത്തിച്ചു.

കണ്ണൂര്‍: പെട്രോള്‍ ആക്രമ ഭീകരന്‍ ഷാരൂഖ് സൈഫിയെ ഇന്ന് രാവിലെ ആറ് മണിയോടെ കോഴിക്കോട് എത്തിച്ചു. മേലൂര്‍ക്കുന്ന് പോലീസ് ക്യാമ്പിലേക്കാണ് പ്രതിയെ എത്തിച്ചത്. ഇന്ന് പുലര്‍ച്ചയോടെ കോഴിക്കോട് എത്താനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും കണ്ണൂരില്‍ വെച്ച് വാഹനത്തിന്റെ ടയര്‍ പഞ്ചറായി. കാടാച്ചിറയിലാണ് വാഹനം തകരാറിലായത്. … Read More

സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോ ടാക്‌സി വാഹനം കത്തിച്ചു.

പരിയാരം: സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോടാക്‌സി വാഹനം കത്തിച്ചതായി പരാതി. വ്യാപാരി വ്യവസായി സമിതി ഏര്യം യൂണിറ്റ് സെക്രട്ടറിയും സി.പി.എം പ്രവര്‍ത്തകനുമായ പി.പി.ഗിരീഷിന്റെ കെ.എല്‍.13 ഇസഡ് 2594 ടാറ്റാ മാജിക് ഐറിസ് വാഹനമാണ് പൂര്‍ണമായും കത്തിനശിച്ചത്. ഇന്നലെ രാത്രി പത്തരമണിക്കാണ് ഗിരീഷ് വീടിന് … Read More