മെഡിക്കല്‍ കോളേജിലെ ഒരു വിഭാഗത്തിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി പരാതി

പരിയാരം: മെഡിക്കല്‍ കോളേജിന്റെ സീല്‍ ഉപയോഗിച്ച് ഒരു വിഭാഗത്തിന്റെ പേരില്‍ വ്യാജമായി സര്‍ട്ടിഫിക്കറ്റ് നല്‍കി പണം തട്ടിയതായി പരാതി. ഇത്തരത്തില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പാളിന് വെരിഫിക്കേഷന് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ജനസമക്ഷം, പൊതു സമക്ഷം എന്ന പേരില്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് … Read More

മദ്യം തിരഞ്ഞു, കയ്യിലെത്തിയത് ചന്ദനം-

തളിപ്പറമ്പ്: തിരഞ്ഞുചെന്നത് വ്യാജമദ്യം, കിട്ടിയത് ചന്ദനം. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫിസര്‍ ടി.വി.കമലാക്ഷനും സംധഘവും പട്ടുവം മംഗലശ്ശേരി ഭാഗത്ത് വ്യാജമദ്യത്തിനായി നടത്തിയ റെയിഡിനിടയിലാണ് ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ 6 തോലികള്‍ ചെത്തിയ നിലയില്‍ ഉരുപ്പടികള്‍ ആക്കിയ ചന്ദന കഷണങ്ങള്‍ കണ്ടെത്തിയത്. … Read More

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു-രണ്ടുപേര്‍ പോലീസ് പിടിയില്‍

തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു, ഓട്ടോയാത്രക്കാരായ സഹോദരങ്ങള്‍ കസ്റ്റഡിയില്‍. കുറുമാത്തൂരിലെ ചുണ്ടയില്‍ വീട്ടില്‍ സി.താജുദ്ദീന്‍(35), സഹോദരന്‍ സി.കമറുദ്ദീന്‍(33) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ ഏഴാംമൈലില്‍ വെച്ചാണ് സംഭവം. കാസര്‍ഗോഡേക്ക് പോകുന്ന കെഎല്‍-15 എ-14 നമ്പര്‍ കെ.എസ്.ആര്‍.ടി.സി.ടൗണ്‍ ടു … Read More

ഗൃഹപ്രവേശനത്തിനെത്തിയ യുവാവ് പുതിയ വീട്ടിലെ കിണറ്റില്‍ വീണു മരിച്ചു.

ആലക്കോട്: ഗൃഹപ്രവേശനത്തിനെത്തിയ പത്തനംതിട്ട സ്വദേശി ആലക്കോട് കിണറ്റില്‍ വീണുമരിച്ചു. പത്തനംതിട്ട ഇലവുംതിട്ട സ്വദേശി ആലുംമൂട്ടില്‍ രജനീഷ് രാഹുല്‍(40) ആണ് മരിച്ചത്. ആലക്കോട് ടൗണില്‍ കേബിള്‍ നെറ്റ്വര്‍ക്ക് ജീവനക്കാരനാണ്. ഒറ്റത്തൈയിലെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. ആലക്കോട് അരങ്ങം … Read More

കുതിരവട്ടത്തേക്ക് പോവണ്ട, മദ്യപിച്ച് ചവിട്ടുകൊണ്ടാല്‍മതി-

കണ്ണൂര്‍:മാവേലി എക്‌സ്പ്രസില്‍ റെയില്‍വേ പോലീസിന്റെ ചവിട്ടേറ്റ കെ.ഷമീര്‍ എന്ന പൊന്നന്‍ ഷമീര്‍ മേലെ ചൊവ്വയിലെ പ്രത്യാശാഭവന്‍ പുനരധിവാസകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രി മുറിയുടെ പൂട്ടുപൊളിച്ച് മറ്റു രണ്ടുപേര്‍ക്കൊപ്പം കടന്നുകളയുകയായിരുന്നു. അമിതമദ്യപാനവും മാനസികപ്രശ്‌നങ്ങളും കാരണം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ഷമീര്‍ … Read More

ഇന്‍സ്‌പെക്ടര്‍ 45 ദിവസം അവധിയില്‍-പരിയാരം എസ്.എച്ച്.ഒയുടെ ചുമതല സീനിയര്‍ ഓഫീസര്‍ക്ക് നല്‍കണമെന്ന് ആവശ്യമുയരുന്നു-

പരിയാരം: പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ ഒന്നരമാസത്തെ അവധിയില്‍ പ്രവേശിച്ചു, പകരം എസ്.എച്ച്.ഒയുടെ ചുമതല വനിതാ എസ്.ഐക്ക് നല്‍കി. ഇന്നലെ മുതലാണ് എസ്.എച്ച്.ഒ ആയ കെ.വി.ബാബു അവധിയെടുത്തത്. എന്നാല്‍ പകരം ചുമതല പഴയങ്ങാടിയിലെയോ തളിപ്പറമ്പിലെയോ പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കുകയോ മറ്റേതെങ്കിലും സീനിയര്‍ ഇന്‍സ്‌പെക്ടറെ … Read More

ഏഴിലോട് വാഹനാപകടം, ഒരാള്‍ മരിച്ചു, ആറുപേര്‍ക്ക് പരിക്ക്-

  പരിയാരം: ഏഴിലോട് ദേശീയപാതയില്‍ കാര്‍ ലോറിയിലിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു, ആറുപേര്‍ക്ക് പരിക്ക്. പൂച്ചോലിലെ ഇബ്രാഹിമിന്റെ മകന്‍ അഹമ്മദാണ്(22)മരിച്ചത്. വടകരയിലെ മസ്‌ക്കര്‍, പെരുമ്പയിലെ സുഹൈര്‍, മഞ്ചേശ്വരത്തെ മുബഷീര്‍, ചെറുപുഴയിലെ ആഡ്രിന്‍, അബ്ദുള്‍ബാസിത്ത്, ഡ്രൈവര്‍ പെരുമ്പയിലെ റമീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. … Read More

യുവാവിന്റെ താടിയെല്ല് അടിച്ച് പൊട്ടിച്ച സംഭവം-പ്രതി റിമാന്‍ഡില്‍

തളിപ്പറമ്പ്: വാഹനം തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദ്ദിച്ച് താടിയെല്ല് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കുറ്റിക്കോല്‍ വേന്തില്‍ ഹൗസില്‍ വി.പി.പ്രമോദ് എന്ന ബാബുവിനെയാണ് (40) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം(2021) ഡിസംബര്‍ 26 ന് രാത്രി ഏഴിനാണ് കേസിനാസ്പദമായ … Read More

ദുരൂഹസാഹചര്യത്തില്‍ യുവാവ് കിണറ്റില്‍ വീണ നിലയില്‍

തളിപ്പറമ്പ്: ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ വീണ് യുവാവിന് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരക്ക് കാനത്ത് ശിവക്ഷേത്രത്തിന് സമീപത്താണ് സംഭവം. ഇവിടെയുള്ള പി.സൈനുദ്ദീന്‍ എന്നയാളുടെ വീട്ടുകിണറ്റിലാണ് യുവാവിനെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.  പോലീസില്‍ വിവരമറിക്കുകയും പോലീസ് അഗ്നിശമനസേനയെ വിളിക്കുകയുമായിരുന്നു. തളിപ്പറമ്പ് ഫയര്‍ ആന്റ് റെസക്യൂ … Read More

കിണറ്റില്‍ മരിച്ച നിലയില്‍

തലശ്ശേരി: രണ്ട് ദിവസം മുമ്പ് കാണാതായ മധ്യവയസ്‌ക്കനെ നിര്‍മാണത്തിലിരിക്കുന്ന വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്ന്യം കുണ്ടുചിറയിലെ പാലയാടന്‍ വീട്ടില്‍ കുന്നോത്ത് കൃഷ്ണന്റെ മകന്‍ രാജീവനനെയാണ് (51) മരിച്ച നിലയില്‍ കണ്ടത്. രാജീവനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കതിരൂര്‍ പോലീസില്‍ … Read More