രാഹുല്‍ മാങ്കുട്ടത്തില്‍ അറസ്റ്റില്‍.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസിലാണ് അറസ്റ്റ്. കന്റോണ്‍മെന്റ് പൊലീസ് അടൂരിലെ വീട്ടില്‍ നിന്നുമാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കേസിലെ ഒന്നാം പ്രതി. ഇതുവരെയും 31 യൂത്ത് … Read More

ഭാര്യക്ക് അമേരിക്കയില്‍ ജോലിയും വിസയും വാഗ്ദാനം ചെയ്ത് ഭര്‍ത്താവിന്റെ 1,78,000 രൂപ തട്ടിയെടുത്തു.

തളിപ്പറമ്പ്: ഭാര്യക്ക് അമേരിക്കയില്‍ ജോലിയും വിസയും വാഗ്ദാനം ചെയ്ത് ഭര്‍ത്താവിന്റെ 1,78,000 രൂപ തട്ടിയെടുത്തതിന് പോലീസ്‌കേസെടുത്തു. അമ്മംകുളത്തെ കീച്ചേരില്‍ വീട്ടില്‍ റോബര്‍ട്ട് വര്‍ഗീസിനാണ് പണം നഷ്ടപ്പെട്ടത്. ചെന്നൈയിലെ എജ്യു ഫ്യൂച്ചറിസ്റ്റിക് ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ ജോസഫ് ഡാനിയേല്‍, … Read More

അയ്യപ്പന്‍മാര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.

കോട്ടയം: അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍ ഡ്രൈവറായ മധുര സ്വദേശി രാമകൃഷ്ണന്‍ മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 12:30ന് കോസടി വളവിലായിരുന്നു അപകടം. മധുരയില്‍ നിന്നും വന്ന 25 അയ്യപ്പഭക്തരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ശബരിമലയിലേക്ക് … Read More

ഭാര്യക്ക് ഓണ്‍ലൈന്‍ ജോലി വാഗ്ദാനം വ്യവസായിയുടെ 32 ലക്ഷം സ്വാഹ!!

തളിപ്പറമ്പ്: ഭാര്യക്ക് ഓണ്‍ലൈന്‍ജോലി വാഗ്ദാനംചെയ്ത് വ്യവസായിയുടെ 32 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. എളമ്പേരംപാറ കിന്‍ഫ്ര പാര്‍ക്കിലെ വ്യവസായിയും കാഞ്ഞിരങ്ങാട് കള്ള്ഷാപ്പിന് പിറകില്‍ താമസക്കാരനുമായ കാസര്‍ഗോഡ് പനത്തടി റാണിപുരം പാന്തിക്കലിലെ മുട്ടത്ത് വീട്ടില്‍ പോള്‍ ജോസഫിനാണ്(38) 32 ലക്ഷം നഷ്ടമായത്. 8413831740 … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ബൈപ്പാസ് ശസ്ത്രക്രിയകള്‍ മുടങ്ങി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ബൈപ്പാസ് ശസ്ത്രക്രിയകള്‍ മുടങ്ങിയിട്ട് ഒരാഴ്ച്ച പിന്നിട്ടിട്ടും നടപടികളില്ല. ബൈപ്പാസ് സര്‍ജറി ചെയ്യുന്ന രണ്ട് ഡോക്ടര്‍മാരില്‍ ഒരാള്‍ സ്ഥലംമാറിപ്പോകുകയും മറ്റൊരാള്‍ മാസങ്ങളായി ലീവിലുമായതാണ് ബൈപ്പാസ് സര്‍ജറികള്‍ മുടങ്ങാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ ചുരുക്കം ചില … Read More

ഫേസ്ബുക്ക് വഴി പരിചയപ്പെട്ടയാള്‍ മൊറാഴയിലെ വീട്ടമ്മയുടെ എട്ട്‌ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

തളിപ്പറമ്പ്: സമൂഹമാധ്യമായ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ സാധാരണക്കാരിയായ വീട്ടമ്മയുടെ 8 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മൊറാഴ സ്വദേശിയായ 39 കാരിയാണ് തട്ടിപ്പിനിരയായത്. ഫെസ്ബുക്ക് വഴി പരിചയപ്പെട്ട പത്തനംതിട്ട സ്വദേശിയായ ഹരി എന്നയാളുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2023 മെയ്മാസം മുതല്‍ … Read More

സിനിമാ കമ്പനിയുടെ പേരില്‍ 28 ലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായുള്ള പരാതിയില്‍ കേസ്

പരിയാരം: സിനിമാ കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് നാലുവരെയുള്ള തീയ്യതികളില്‍ 28,60,000 രൂപ തട്ടിയെടുത്തു വഞ്ചിച്ചുവെന്ന പരാതിയില്‍ കേസ്. നരീക്കാംവള്ളിയിലെ ഇല്ലത്തുവീട്ടില്‍ സ്മിതയുടെ പരാതിയിലാണ് ആലപ്പുഴ ചമ്പക്കുളത്തെ ലോറന്‍സിന്റെ മകന്‍ ഷിബു, ജോമോള്‍ ഷിബു എന്നിവര്‍ക്കെതിരേ … Read More

കെ.എസ്.ആര്‍.ടി.സി ബസിന് പിറകില്‍ സ്‌ക്കൂട്ടറിടിച്ച് മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റു.

പെരിങ്ങോം: കെ.എസ്.ആര്‍.ടി.സി ബസിന് പിറകില്‍ സ്‌ക്കൂട്ടറിടിച്ച് മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റു. അരവഞ്ചാല്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് മുന്നില്‍ ഇന്നലെ രാത്രി 7.30നായിരുന്നു അപകടം. തയ്യേനിയില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ.എല്‍-15 7525 കെ.എസ്.ആര്‍.ടി.സി ബസിന് പിറകിലാണ് കെ.എല്‍. 59 ജെ 8938 ടി.വി.എസ് … Read More

ക്ലാസില്‍ പോയില്ല, 12 കാരനെ അമ്മ ശാസിച്ചു-മകന്‍ തൂങ്ങിമരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് 12 വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. പൂജപ്പുര കൊങ്കളത്തു ബിനു – രാജി ദമ്പതികളുടെ മകന്‍ അലക്‌സ് ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലായിരുന്നു സംഭവം. ക്ലാസ്സില്‍ പോകാത്തതിന് അമ്മ ശാസിച്ചതിനെത്തുടര്‍ന്നുള്ള … Read More

വ്യാജസ്വര്‍ണം പണയംവെച്ച കടന്നപ്പള്ളി ചന്തപ്പുര സ്വദേശി അറസ്റ്റില്‍.

പഴയങ്ങാടി: ഫെഡറല്‍ ബാങ്ക് പഴയങ്ങാടി ശാഖയില്‍ മുക്കുപണ്ടം പണയം വെച്ചു 13,82,000 രൂപ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് അറസ്റ്റില്‍. എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്ന കടന്നപ്പള്ളി ചന്തപ്പുര സ്വദേശിയായ സുഹറാസില്‍ മുഹമ്മദ് റിഫാസിനെ (36)യാണ് പഴയങ്ങാടി എസ്.എച്ച്.ഒ സന്തോഷ് കുമാറിന്റേയും, … Read More