രഞ്ജിത്ത് ശ്രീനിവാസന്‍ വധം -15 പേര്‍ക്കും കൊലക്കയര്‍-

മാവേലിക്കര: ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രണ്‍ജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി (ഒന്ന്)വി.ജി.ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു. 15 പ്രതികളില്‍ 14 പേരും … Read More

കടംവാങ്ങിയ തുക നല്‍കിയില്ല, ജ്വല്ലറി ഉടമക്ക് മര്‍ദ്ദനം.

തളിപ്പറമ്പ്: കടംവാങ്ങിയ പണം തിരികെ നല്‍കിയില്ല, ജ്വല്ലറിയുടമയുടെ കഴുത്തിന് കത്തികൊണ്ട് മുറിവേല്‍പ്പിച്ചതായി പരാതി. തളിപ്പറമ്പ് ചിറവക്കില്‍ പുതുതായി ജ്വല്ലറി ആരംഭിക്കുന്ന കണിച്ചാര്‍ മണത്തണയിലെ ചരുവിള പുത്തന്‍വീട്ടില്‍ സുബിന്‍ മനോഹരനാണ്(30)പരിക്കേറ്റത്. 27 ന് ഉച്ചക്ക് 1.30 ന് ജ്വല്ലറി കെട്ടിടത്തിന് മുന്നില്‍ വെച്ച് … Read More

ഇരട്ടിലാഭം കൊതിച്ചു-ഉള്ളതുംപോയി-തളിപ്പറമ്പില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്.

തളിപ്പറമ്പ്: ഇരട്ടിലാഭം കൊതിച്ച് ഓണ്‍ലൈന്‍ ട്രേഡിംഗില്‍ പണം നിക്ഷേപിച്ചവര്‍ക്ക് കോടികള്‍ നഷ്ടമായി. ഇടപാടുകാരന്‍ നാട്ടില്‍ നിന്ന് മുങ്ങുകയും ചെയ്തു. തളിപ്പറമ്പ് സ്വദേശിയായ യുവാവാണ് മുങ്ങിയത്. പണം നിക്ഷേപിച്ചവരില്‍ ഒരു വ്യക്തിക്ക് മാത്രം അര കോടിയോളം രൂപ നഷ്ടമായതായാണ് വിവരം. യുവാവ് മുങ്ങിയതോടെ … Read More

പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം.

തളിപ്പറമ്പ്: പ്ലൈവുഡ് ഫാക്ടറിയിലെ അറക്കപ്പൊടിക്ക് തീപിടിച്ചു. കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കിന് സമീപം തീയ്യന്നൂര്‍റോഡില്‍ പ്രവര്‍ത്തിക്കുന്ന ബക്കളം മടയിച്ചാല്‍ സ്വദേശി ഗോരുലത്തില്‍ ഗോപകുമാറിന്റെ ഉടമസ്ഥതിയിലുള്ള എം.എസ്.വുഡ് വര്‍കസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ രാത്രി 8.45 ന് തീപിടിച്ചത്. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് … Read More

419 എസ്.എച്ച്.ഒ മാരെയും 186 എസ്.ഐ മാരെയും സ്ഥലംമാറ്റി.

തിരുവനന്തപുരം: കെ.പി.ഷൈന്‍ തളിപ്പറമ്പ് പോലീസ് എസ്.എച്ച്.ഒ. പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ ആയി ഇ.കെ.ഷിജുവിനെയും കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ കെ..സി.സുഭാഷ്ബാബുവിനെയും നിയമിച്ചു. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്നലെ 419 എസ്.എച്ച്.ഒ മാരെയും 186 എസ്.ഐമാരെയും സ്ഥലംമാറ്റി നിയമിച്ചു. തളിപ്പറമ്പ് … Read More

ചെമ്പേരി നിര്‍മ്മല എച്ച്.എസ്.എസിലെ നാല് വില്ലന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

ചെമ്പേരി: ചെമ്പേരി നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സഹപാഠികളായ നാല് വിദ്യാര്‍ത്ഥികളെ സ്‌ക്കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ 25 ന് വൈകുന്നേരമാണ് സംഭവം നടന്നത്. നാഭിക്ക് ചവിട്ടേറ്റ് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ … Read More

തളിപ്പറമ്പിലെ ഹോട്ടലുകളില്‍ പരിശോധന- പഴകിയ എണ്ണ, പഴകിയ പുളിച്ച മാവ് പിടിച്ചെടുത്തു. അടുക്കള മോശമെന്ന് ആരോഗ്യവിഭാഗം.

തളിപ്പറമ്പ്: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം ഇന്ന് വീണ്ടും പരിശോധന  നടത്തി. തളിപ്പറമ്പ് ടൗണ്‍, പുളിമ്പറമ്പ്, ഏഴാംമൈല്‍ എന്നിവിടങ്ങളിലെ ഒന്‍പത് ഹോട്ടലുകളിലാണ് സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.സിദ്ദിക്കിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്. പാഥേയം ഹോട്ടല്‍, വിനായക, പ്രഭാത്, … Read More

പിക്കപ്പ് വാന്‍ മറിഞ്ഞു, അകത്ത് കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി.

തൃക്കരിപ്പൂര്‍: നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ പിക്കപ്പ് വാനില്‍ കുടുങ്ങിയ ഡ്രൈവറേയും ക്ലീനറേയും അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 6.30 ന് ദേശീയപാതയോരത്ത് ഞാണങ്കൈ വളവിലാണ് അപകടം നടന്നത്. കോഴിക്കോട് നിന്നും ഉള്ളാളിലേക്ക് പോകുന്ന കെ.എ-19 എ.ഇ-1548 പിക്കപ്പ് വാനാണ് അപകടത്തില്‍ … Read More

ക്ഷേത്രങ്ങള്‍ വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് വിട്ടുകിട്ടുന്നതിനായി വി.എച്ച്.പി പ്രക്ഷോഭം തുടങ്ങും: അലോക്കുമാര്‍ ജി.

ചെറുതാഴം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്ലാ ഹിന്ദുക്ഷേത്രങ്ങളുടെയും ഭരണച്ചുമതല വിശാസികളായ ഹിന്ദുക്കള്‍ക്ക് വിട്ടുകിട്ടുന്നതിനായി വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ തലത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍ജി പറഞ്ഞു. ശ്രീരാഘവപുരം സഭായോഗം ആസ്ഥാനമായ ചെറുതാഴം കണ്ണിശ്ശേരി കാവില്‍ … Read More

വീണ്ടും തളിപ്പറമ്പില്‍ ഓണ്‍ലൈന്‍ ചതിക്കുഴി-ആസാദ് നഗറിലെ ശബ്‌നത്തിന്റെ അഞ്ച്‌ലക്ഷത്തിലധികം പോയി.

പേര് പോലും അറിയില്ല, 5,92,200 രൂപ അയച്ചുകൊടുത്തു-മലയാളി ഡാ. തളിപ്പറമ്പ്: ഓണ്‍ലൈന്‍ ചതിക്കുഴിയില്‍ വീണു, ശബ്‌നത്തിന് അഞ്ച് ലക്ഷത്തിലേറെ രൂപ നഷ്ടമായി. ഗൂഗിള്‍മാപ്പില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളുടെ റിവ്യുചെയ്ത് പണം സമ്പാദിക്കാമെന്നും പണം നിക്ഷേപിച്ചാല്‍ 30 ശതമാനം ലാഭം നല്‍കാമെന്നും വിശ്വസിപ്പിച്ച് തളിപ്പറമ്പ് … Read More