ഒറ്റക്ക് താമസിച്ചുവരികയായിരുന്ന വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ചപ്പാരപ്പടവ്: ഒറ്റക്ക് താമസിച്ചുവരികയായിരുന്ന വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

എടക്കോം ആനയാട് കോളച്ചിറ വീട്ടില്‍ ജോസ് കാവുവിള(76)നെയാണ് ഇന്നലെ രാവിലെ ഒന്‍പതരയോടെ വീടിന് പിറകിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഭാര്യ: പരേതയായ പൊന്നമ്മ.

മക്കള്‍: സോജി, സോളി.

മരുമക്കള്‍: ഷാജി(കോളയാട്), ബിനോയ്(പെരുമ്പടവ്).

ശവസംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് എടക്കോം റീത്ത്പള്ളിയില്‍.