ട്രെയിനില്‍ നിന്ന് വീണ് റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു.

പയ്യന്നൂര്‍: പയ്യന്നൂര്‍ സ്റ്റേഷനില്‍ നിന്നും യാത്ര പുറപ്പെട്ട ട്രെയിനില്‍ ഓടിക്കയറവെ വീണ് പരിക്കേറ്റ ഛത്തീസ്ഗഡ് പാര്‍സഭാര്‍ സ്വദേശിയായ റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ ക്ലര്‍ക്ക് മംഗളുരുവില്‍ താമസിക്കുന്ന കുര്യാക്കോസ് എക്ക (48)യാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ … Read More

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് സെക്രട്ടെറി ടി.വി.പുഷ്പകുമാരിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് സെക്രട്ടെറി ടി.വി.പുഷ്പകുമാരിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഇന്ന് നടന്ന ബാങ്ക് ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് സസ്‌പെന്റ് ചെയ്തത്. ബാങ്കിലെ രണ്ട് വാച്ച്‌മേന്‍ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനായി അപേക്ഷ ക്ഷണിച്ചത് കഴിഞ്ഞ ദിവസമാണ് സഹകരണ … Read More

ആശുപത്രിയില്‍ ഫയര്‍ഫോഴ്‌സ് വക ഓപ്പറേഷന്‍ സക്‌സസ്.

പിലാത്തറ: കൈവിരലില്‍ മോതിരം കുടുങ്ങിയ പിലാത്തറ ഹോപ്പിലെ അന്തേവാസിക്ക് പയ്യന്നൂര്‍ ഫയര്‍ഫോവ്‌സ് ആശുപത്രിയിലെത്തി ഓപ്പറേഷന്‍ നടത്തി. സി.പി.അനീഷിന്റെ കൈവിരലില്‍ കുടുങ്ങിയ മോതിരം അഗ്‌നിരക്ഷാ സേന ആശുപത്രിയില്‍ വച്ച് മുറിച്ചുമാറ്റിയത്. അനീഷിന്റെ ഇടതു കയ്യിലാണ് ഒരു വിരലില്‍ തന്നെ 2 സ്റ്റീല്‍ മോതിരങ്ങള്‍ … Read More

ഹനുമാരമ്പലം ഊട്ടുപുരയില്‍ പാചകവാതകം ചോര്‍ന്ന് തീപിടിച്ചു.

പിലാത്തറ: ഹനുമാരമ്പലം ഊട്ടുപുരയില്‍ ഉല്‍സവത്തിനിടയില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിച്ചു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തേക്ക് കുതിച്ചെത്തിയ പയ്യന്നൂര്‍ അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. ഉല്‍സവമായതിനാല്‍ തീപിടുത്തം പരിഭ്രാന്തി പരത്തിയെങ്കിലും അഗ്നിശമനസേനയുടെ പെട്ടെന്നുള്ള ഇടപെടല്‍ … Read More

കഞ്ചാവ് പൊതികള്‍ സഹിതം യുവാവ് എക്‌സൈസ് പിടിയില്‍.

പാപ്പിനിശേരി: കഞ്ചാവ് പൊതികള്‍ സഹിതം യുവാവ് എക്‌സൈസ് പിടിയില്‍. പാപ്പിനിശ്ശേരി അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്)  ജോര്‍ജ് ഫെര്‍ണാണ്ടസും പാര്‍ട്ടിയും താവം ഭാഗത്ത് നടത്തിയ റെയിഡിലാണ് മാട്ടൂല്‍ മടക്കരപ്പള്ളിക്ക് സമീപത്തെ മഞ്ഞ ഹൗസില്‍ അബ്ദുള്‍ റഹ്‌മാന്റെ മകന്‍ എം.മുജിബ് കഞ്ചാവ് പൊതികള്‍ … Read More

ബ്രൗണ്‍ഷുഗര്‍ സഹിതം യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ബ്രൗണ്‍ഷുഗര്‍ സഹിതം യുവാവ് അറസ്റ്റില്‍. പെരിങ്ങത്തൂര്‍ കരിയാട്ടെ കെ.കെ.മുഹമ്മദ് ബാസിത്തിനെയാണ്(28) കണ്ണൂര്‍ അസി.പോലീസ് കമ്മീഷണര്‍ കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന് സമീപത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്. 40 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു. മറ്റൊരാള്‍ക്ക് കൈമാറാനായിട്ടാണ് … Read More

കോമത്ത് മുരളീധരന്‍ ഉള്‍പ്പടെ 4 പേര്‍ക്കെതിരെകേസ്.

തളിപ്പറമ്പ്: കേസ് കൊടുത്ത വിരോധത്തിന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദനം, സി.പി.ഐ നേതാവ് കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പുളിമ്പറമ്പ് തോട്ടാറമ്പിലെ ആരംഭന്‍ വീട്ടില്‍ കെ.സ്‌നേഹ മെര്‍ലിന്റെ(22) പരാതിയിലാണ് കേസ്. തളിപ്പറമ്പ് ഹൈവേയിലെ ടി.പി.മെഡിക്കല്‍സിന് സമീപം വെച്ച് കോമത്ത് … Read More

കോമത്ത് മുരളീധരന് മര്‍ദ്ദനത്തില്‍ പരിക്കേറ്റു.

തളിപ്പറമ്പ്: സി.പി.ഐ നേതാവ് കോമത്ത് മുരളീധരന് മര്‍ദ്ദനമേറ്റു. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ദേശീയപാതയോരത്തെ ടി.പി മെഡിക്കല്‍സിന് പിറകിലെ റോഡില്‍ വെച്ചാണ് സംഭവം. സാമ്പത്തിക ഇടപാടിലെ മധ്യസ്ഥചര്‍ച്ചകള്‍ക്കിടെ രഞ്ജിത്ത് എന്നയാള്‍ ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചതായാണ് മുരളീധരന്റെ പരാതിയെന്ന് പോലീസ് … Read More

ട്രെയിനില്‍ നിന്ന് വീണ കൊല്ലം സ്വദേശി ഒരു രാത്രി മുഴുവന്‍ വയലില്‍.

പരിയാരം: ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൊല്ലം കരുനാഗപ്പള്ളിയിലെ തുണ്ടുവിള വീട്ടില്‍ ലിജോ (32)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസില്‍ മംഗലാപുരത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യവെ ട്രെയിനിന്റെ ഡോറിന് സമീപം ഇരുന്ന് … Read More

ബൈക്ക് വീട്ടുമതിലിനിടിച്ച് യുവാവ് മരിച്ചു, സുഹൃത്തിന് ഗുരുതരം.

പഴയങ്ങാടി: വീട്ടുമതിലില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ചാലിലെ എബിന്‍ കെ.ജോണ്‍ (23)ആണ് അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്. കൂടെ ബൈക്കില്‍ സഞ്ചരിച്ച സുഹൃത്തായ പൂവത്തിന്‍ ചാലിലെ ആകാശ് (21) ഗുരുതര പരിക്കുകളോടെ പരിയാരം കണ്ണൂര്‍ ഗവ. … Read More