പരിയാരം കവര്‍ച്ച: സുള്ളന്‍ സുരേഷ് തമിഴ് നാട്ടില്‍ പോലീസ് പിടിയിലായി.

  പരിയാരം: കുപ്രസിദ്ധ മോഷ്ടാവ് സുള്ളന്‍ സുരേഷ് പരിയാരം പോലീസിന്റെ പിടിയിലായി. ഒക്ടോബര്‍ 19 ന് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ.സക്കീര്‍അലിയുടെ വീടിന്റെ ജനല്‍ ഗ്രില്‍സ് തകര്‍ത്ത് അകത്തുകടന്ന് വയോധികയെ കഴുത്തിന് കത്തിവെച്ച് ആക്രമിച്ച് ഒമ്പത് പവന്റെ ആഭരണങ്ങളും 15,000 രൂപയും … Read More

സ്വപ്‌ന സുരേഷ് ഇന്ന് ഹാജരാവില്ല-27 ന് വരാമെന്ന് പോലീസിനെ അറിയിച്ചു.

തളിപ്പറമ്പ്: അപകീര്‍ത്തിക്കേസില്‍ സ്വപ്‌ന സുരേഷ് ഇന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫീസില്‍ ഹാജരാവില്ല. ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബംഗളൂരുവിലെ അവരുടെ താമസ സ്ഥലത്തെത്തി തളിപ്പറമ്പ് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ഹാജരാവാന്‍ കഴിയില്ലെന്നാണ് സ്വപ്‌ന അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടെറി … Read More

മൊബൈലില്‍ അശ്ലീല സന്ദേശം-സി.പി.എം ലോക്കല്‍ കമ്മറ്റി അംഗത്തെ സസ്‌പെന്റ് ചെയ്തു.

പരിയാരം: യുവതിക്ക് അശ്ലീലസന്ദേശം അയച്ചതിന് സി.പി.എം ലോക്കല്‍കമ്മറ്റി അംഗത്തെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. മാടായി ഏരിയാ കമ്മറ്റിക്ക് കീഴിലെ പാണപ്പുഴ ലോക്കല്‍ കമ്മറ്റിയിലെ പ്രമുഖനായ ഒരു നേതാവിന്റെ പേരിലാണ് നടപടി. സഹകരണബാങ്ക് ജീവനക്കാരന്‍ കൂടിയായ ഇയാള്‍ അശ്ലീലസന്ദേശം … Read More

എം.ഡി.എം.എയുമായി കണ്ടച്ചി യൂനുസ് അറസ്റ്റില്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ എം.ഡി.എം.എ വേട്ട, ഒരാള്‍ അറസ്റ്റില്‍. തളിപ്പറമ്പ് മുക്കോല സ്വദേശി കണ്ടച്ചി യൂനുസ് (34)നെയാണ് കെ.എല്‍. 59 യു 6082 നമ്പര്‍ ബുള്ളറ്റ് ബൈക്ക് സഹിതം പോലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് 6.40 മണിയോടെ താളിപ്പറമ്പ് കുറുമാത്തൂര്‍ നെടുമുണ്ടയില്‍ … Read More

ടിപ്പര്‍ ലോറി മറിഞ്ഞ് ചികില്‍സയിലായിരുന്ന പട്ടുവം മുതുകുട സ്വദേശി രമേശന്‍ മരിച്ചു.

തളിപ്പറമ്പ്: വെള്ളാവ് മുച്ചിലോട്ട് കാവിന് സമീപം ടിപ്പര്‍ ലോറി മറിഞ്ഞ് ചികില്‍സയിലായിരുന്ന ആള്‍ മരണപ്പെട്ടു. പട്ടുവം മുതുകുടയിലെ നാരായണന്റെയും കൗസല്യയുടെയും മകന്‍ കെ.രമേശന്‍ (62)മരണപ്പെട്ടു. ഡിസംബര്‍ 12 ന് രാവിലെ ആയിരുന്നു അപകടം. റോഡ് പണിക്കാവശ്യമായ ജില്ലിയുമായി പോകുകയായിരുന്ന ടിപ്പറാണ് അപകടത്തില്‍പ്പെട്ടത്. … Read More

ഡ്രൈവിങ്ങ് ടെസ്റ്റിനിടെ വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു.

ഇരിട്ടി: ഡ്രൈവിംഗ് ടെസ്റ്റിനിടയില്‍ വയോധികന്‍ ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു. നെടുപുറംചാല്‍ സ്വദേശി തോട്ടത്തില്‍ ജോസ് (72) ആണ് ഇരിട്ടി എരുമത്തടം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ വാഹനത്തില്‍ വച്ച് ടെസ്റ്റ് നടക്കുന്നതിനിടയല്‍ കുഴഞ്ഞുവീണത്. ജോസിനെ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തില്‍ ഇരിട്ടിയിലെ … Read More

ബൈക്കും ബസും കൂട്ടിയിടിച്ച് ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ചു.

മുഴപ്പിലങ്ങാട്: ബസും ബൈക്കും കൂട്ടിയിടിച്ച് ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ചു. കണ്ണൂര്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ഉദ്യോഗസ്ഥനായ മാഹി പുല്ലമ്പില്‍ റോഡിലെ ശ്രീലേഷാണ് ( 31 ) മരണപ്പെട്ടത്. ദേശീയപാതയില്‍ എടക്കാട് പോലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നും … Read More

ഒളിഞ്ഞുനോട്ടത്തിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ.

കൊച്ചി: ശുചിമുറിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ കേസിലെ പ്രതിക്ക് രണ്ടു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ചെറായി കോവിലകത്തുംകടവ് ഏലൂര്‍ വീട്ടില്‍ ശിവനെ (62) ആണ് പറവൂര്‍ അതിവേഗ സ്പെഷല്‍ കോടതി ശിക്ഷിച്ചത്. … Read More

ക്രിസ്മസ് ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവ്: പരിശോധന ശക്തമാക്കി കൂട്ടുപുഴ എക്‌സൈസ്

കൂട്ടുപുഴ: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുക എന്ന ഉദ്ദേശത്തോടുകൂടി കര്‍ണ്ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റായ കൂട്ടുപുഴയില്‍ പരിശോധന ശക്തമാക്കി എക്‌സൈസ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടക ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു അവില്‍ ലോപ്പസ് (27) … Read More

കോവിഡ് രോഗികളും മറ്റ് രോഗികളും ഒരേ വാര്‍ഡില്‍-പരിചരിക്കുന്നത് ഒരേ ജീവനക്കാര്‍.

പരിയാരം: കോവിഡ് രോഗികളെ മറ്റ് രോഗികള്‍ക്കൊപ്പം അഡ്മിറ്റ് ചെയ്തതായി പരാതി. ജില്ലയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 3 കോവിഡ് രോഗികളെയാണ് മെഡിക്കല്‍ കോളേജിലെ 503-ാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തത്. ഇവരെ പരിചരിക്കുന്ന നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അതേ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്ന മറ്റ് … Read More