അടിതെറ്റി വീഴല്‍ പിലാത്തറയില്‍ നിത്യസംഭവമായി.

പിലാത്തറ: അടിതെറ്റലും വീഴലും പിലാത്തറയില്‍ നിത്യസംഭമായി. ദേശീയപാതയില്‍ പിലാത്തറ പീരക്കാംതടത്തില്‍ ലോറി കുഴിയിലേക്ക് വീണു, ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം നടന്നത്. കണ്ണൂര്‍ ഭാഗത്തേക്ക്‌ വരികയായിരുന്ന ലോറിയാണ് അടിതെറ്റി താഴെ കുഴിയിലേക്ക് പതിച്ചത്. കഴിഞ്ഞ ദിവസം … Read More

വടകര സ്വദേശി തളിപ്പറമ്പില്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍ പീഡിപ്പിച്ച സംഭവത്തില്‍ വടകര സ്വദേശിയായ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. വടകര വില്യാപ്പള്ളിയിലെ കുനിയില്‍ വീട്ടില്‍ സി.കെ.സത്യനെയാണ്(54)തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്; പ്രതിയെ റിമാന്‍ഡ് ചെയ്തു. 2020 മുതല്‍ ഇയാള്‍ പീഡിപ്പിക്കുന്നതായാണ് പരാതി.പറശിനിക്കടവിലെ ഒരു ലോഡ്ജിലാണ് അവസാനമായി പീഡിപ്പിച്ചത്. … Read More

നിര്‍ത്തിയിട്ട ഇലക്ട്രിക്ക് സ്‌ക്കൂട്ടര്‍ പൊട്ടിത്തെറിച്ച് കത്തിനശിച്ചു.

പിലാത്തറ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഭിന്നശേഷിക്കാരന്റെ ഇല്ട്രിക് സ്‌ക്കൂട്ടര്‍ പൊട്ടിത്തെറിച്ച് കത്തിനശിച്ചു. ബേക്കല്‍ പള്ളിക്കര സ്വദേശിയും ഇപ്പോള്‍ കടന്നപ്പള്ളി പെട്രോള്‍പമ്പ് ജുമാ മസ്ജിദിന് സമീപം ചേനോത്ത് വീട്ടില്‍ താമസക്കാരനുമായ യു.കെ.മുഹമ്മദ് സാദിഖിന്റെ സ്‌ക്കൂട്ടറാണ് പൊട്ടിത്തെറിച്ച് കത്തിനശിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെയായിരുന്നു സംഭവം. … Read More

സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെയും അവധി.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെയും അവധി. ഇന്ന് ഞായറാഴ്‌ച അവധിയാണ്. ഒരു മാസത്തെ റേഷൻ വിതരണം പൂർത്തിയായതിനെ തുടർന്ന് വരുന്ന ആദ്യ പ്രവൃത്തിദിനം അവധി നൽകുന്നതിന്റെ ഭാഗമായാണ് നാളത്തെ അവധി. ഡിസംബറിലെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചപ്പോൾ 77.62 ലക്ഷം … Read More

ന്യൂഇയര്‍ ആഘോഷങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തളിപ്പറമ്പ് നഗരത്തില്‍ പോലീസ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്ത പരിശോധന നടത്തി.

തളിപ്പറമ്പ്: ന്യൂഇയര്‍ ആഘോഷങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തളിപ്പറമ്പ് നഗരത്തില്‍ പോലീസ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്ത പരിശോധന നടത്തി.  ഉച്ചക്ക് രണ്ടരയോടെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. അയ്യന്‍കുന്ന് ഞെട്ടിത്തോട് മലയില്‍ തണ്ടര്‍ബോള്‍ട്ട് … Read More

ചികില്‍സ നല്‍കാന്‍ സാധിച്ചില്ല-മാവോയിസ്റ്റ് നേതാവ് കവിത മരിച്ചത് ചികില്‍സ ലഭിക്കാതെ ദയനീയമായി.

മാനന്തവാടി: മാവോയിസ്റ്റ് സംഘാംഗമായ വനിത പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശിലെ റായലസീമ സ്വദേശിനിയായ കവിത എന്ന ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. നവംബര്‍-13 ന് രാവിലെ 9.50 നാണ് തണ്ടര്‍ബോള്‍ട്ടിന്റെ ആക്രമത്തില്‍ കവിതക്ക് വെടിയേറ്റത്. സാധാരണ പരിക്കേറ്റ മാവോയിസ്റ്റുകളെ കോയമ്പത്തൂരിലോ തിരുനെല്‍വേലിയിലോ എത്തിച്ച് ചികില്‍സ … Read More

തമിഴ് നടന്‍ വിജയകാന്ത് നിര്യാതനായി

ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് (71) നിര്യാതനായി. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ താരം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. … Read More

സ്വപ്‌നസുന്ദരി ചോദ്യം ചെയ്യലിനായി കണ്ണൂരിലെത്തി.

കണ്ണൂര്‍: സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ് നല്‍കിയ കേസില്‍ സ്വപ്‌നാ സുരേഷ് ഇന്ന് രാവിലെ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരായി. റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത, പയ്യന്നൂര്‍ ഡി.വൈ. എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, തളിപ്പറമ്പ് എസ്.എച്ച്.ഒ എ.വി.ദിനേശന്‍, … Read More

കൈക്കൂലിക്കാരന്‍ സപ്ലൈ ഓഫീസര്‍ ജനുവരി 10 വരെ ജയിലില്‍.

തളിപ്പറമ്പ്: കൈക്കൂലിക്കാരനായ താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ.അനിലിനെ ജനുവരി 10 വരെ റിമാന്‍ഡ് ചെയ്ത് തലശേരി സ്‌പെഷ്യല്‍ സബ്ജയിലിലടച്ചു. ഇന്നലെ വൈകുന്നേരം ഒരു അപേക്ഷകനില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങവെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റിലായ … Read More

മൂന്ന് ലക്ഷം പിഴ ഒഴിവാക്കാന്‍ 25,000 ചോദിച്ചു-10,000 കൊടുത്തു-വീണ്ടും ഭീഷണി-ഒടുവില്‍ അകത്തായി.

തളിപ്പറമ്പ്: കൈക്കൂലി വാങ്ങിയ താലൂക്ക് സപ്ലൈ ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ കാടാച്ചിറ സ്വദേശി പി.കെ.അനില്‍(55)നെയാണ് ഇന്ന് വൈകുന്നേരം 4.30 ന് കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സംഭവത്തെക്കുറിച്ച് വിജിലന്‍സ് പറയുന്നത് … Read More