കരിമ്പം വെള്ളാരംപാറയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് 2 മരണം-

തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ വെള്ളാരംപാറയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ഇരിട്ടിയില്‍ നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് ബസിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. മൃതദേഹങ്ങല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.  

പിണറായി സര്‍ക്കാര്‍ മനുഷ്യരെ കൊന്നത് കാട്ടുമുയലുകളെ കൊല്ലുന്നതുപോലെ-ഗ്രോ വാസു.

കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ജയില്‍ മോചിതനായി. മാവോയിസ്റ്റുകളെ വധിച്ചതിനെതിരെ പ്രതിഷേധിച്ച കേസില്‍ കോടതി വെറുതേവിട്ടതിന് പിന്നാലെയാണ് 45 ദിവസത്തിന് ശേഷം ഗ്രോ വാസു ജയില്‍ മോചിതനായത്. ജയിലിന് മുന്നില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഗ്രോ വാസുവിനെ സ്വീകരിച്ചു. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് … Read More

നവവധുവിന്റെ മരണംഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിഹൈക്കോടതിയും തള്ളി.

.തലശ്ശേരി:വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പ് നവവധു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതിയും തള്ളി. ഒളിവില്‍ കഴിയേവേ കതിരൂര്‍ നാലാം മൈലിനടുത്ത മാധവി നിലയത്തില്‍ സച്ചിന്‍ ( 31 ) സമര്‍പ്പിച്ച മുന്‍കൂര്‍ ഹരജിയാണ് … Read More

സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ തൂങ്ങിമരിച്ചു

പയ്യാവൂര്‍: സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ തൂങ്ങിമരിച്ചു. ചുഴലി വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ടി.ജി.രാജേന്ദ്രനാണ്(53)പയ്യാവൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ഇന്ന് രാവിലെ തുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. പയ്യാവൂര്‍ കുഞ്ഞിപ്പറമ്പില്‍ താമസക്കാരനാണ്. കനം കുറഞ്ഞ പ്ലാസ്റ്റിക്ക് … Read More

അങ്കണവാടിയുടെ ചുറ്റുമതില്‍ ഇടിഞ്ഞു, രക്ഷിതാക്കള്‍ ഭീതിയില്‍.

പരിയാരം: അങ്കണവാടി കെട്ടിടത്തിന്റെ മതില്‍ക്കെട്ട് തകര്‍ന്നു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം പാലയാട് അങ്കണവാടി കെട്ടിടത്തിന്റെ ചുറ്റുമതിലാണ് തകര്‍ന്നത്. ഇന്ന് ചൊവ്വാഴ്ച്ച പകല്‍ പതിനൊന്നരയോടെയാണ് സംഭവം. സമീപത്തുള്ള സംസ്‌കാരിക നിലയത്തിന്റേത് ഉള്‍പ്പെടെ ഇരുപത്തഞ്ച് മീറ്ററില്‍ അധികം നീളത്തിലുള്ള മതില്‍ക്കെട്ടാണ് തകര്‍ന്നത്. … Read More

ജീപ്പ് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്കേറ്റു.

പാനൂര്‍: പാനൂരിനടുത്ത് പാറാട് ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു; നാദാപുരം സ്വദേശികളായ ദമ്പതികള്‍ക്ക് പരിക്ക്. ജീപ്പിലുണ്ടായിരുന്ന വിലങ്ങാട് സ്വദേശി സജി തോമസ്, ഭാര്യ റെജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 7.15 നായിരുന്നു അപകടം. KL 18 J … Read More

മാവോയിസ്റ്റുകള്‍ വനംവകുപ്പ് ഓഫീസിലെത്തി, സംഭവം മറച്ചുവെച്ചു-പോലീസും വനംവകുപ്പും അന്വേഷണം തുടങ്ങി.

ആറളം: മാവോയിസ്റ്റുകള്‍ എത്തിയ വിവരം മറച്ചു വെച്ചു, വനം വകുപ്പും പോലീസും അന്വേഷണം തുടങ്ങി. ആറളം ഫാമിനടുത്ത് പരിപ്പുതോട് പ്രവര്‍ത്തിക്കുന്ന വനം വകുപ്പ് ക്യാമ്പ് ഓഫീസിലാണ് ആഗസ്ത്-14 ന് രാത്രി ആറംഗ മാവോയിസ്റ്റ് സംഘം എത്തിയതത്രേ. മാവോയിസ്റ്റുകള്‍ എത്തിയതായി വാര്‍ത്ത പരന്നതിനെ … Read More

കഞ്ചാവ് കച്ചവടക്കാര്‍ പിടിയിലായി- സംഭവം തലശേരിയില്‍.

തലശേരി: കുപ്രസിദ്ധരായ രണ്ട് കഞ്ചാവ് കച്ചവടക്കാര്‍ തലശേരിയില്‍ എക്‌സൈസ് പിടിയിലായി. തിരുവങ്ങാട് ചാലിലെ എം.പി.റെയീസ്, സിറാജ് എന്നിവരെയാണ് തലശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സെന്തില്‍കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്. തലശ്ശേരി നാഷണല്‍ ഹൈവേയില്‍ നിന്നും ചാലില്‍ ഭാഗത്തേക്ക് … Read More

ഏട്ടാ സോറി-കാലുപിടിച്ച് കരഞ്ഞ് അപേക്ഷിക്കുകയാണ് കേസ് കൊടുക്കരുത്

പരിയാരം: എട്ടാ അറിയാതെ എടുത്തു പോയതാണ്, ഞാന്‍ കാലു പിടിച്ച് കരഞ്ഞ് അപേക്ഷിക്കുകയാണ്. കേസാക്കരുത്. കേസാക്കിയാല്‍ എന്റെ ഭാവി നശിക്കും. മരണമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. പരിയാരം ചിതപ്പിലെ പൊയിലില്‍ വര്‍ക്ക്‌ഷോപ്പില്‍ മോഷണം നടത്തിയ മോഷ്ടാക്കള്‍ പരാതിക്കാരന്റെ ഷോപ്പിന് മുന്നില്‍ എഴുതിവെച്ച കത്തിലെ … Read More

വന്‍ തീപിടുത്തം-താവത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടം.

വന്‍ തീപിടുത്തം-താവത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടം. പഴയങ്ങാടി: പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടുത്തം, രണ്ട് ലക്ഷം രൂപയുടെ പ്രാഥമികനഷ്ടം. താവം ടി.കെ പ്ലൈവുഡ് കമ്പനിയിലാണ് ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെ തീപിടിച്ചത്. ഡ്രയറിന്റെ ഭാഗത്ത് തീപിടിച്ച് രണ്ട് മോട്ടോര്‍ … Read More