എന്നെയൊന്ന് പറ്റിച്ചുതരൂ–പ്ലീസ്.5 രൂപ കൊടുത്തു-പോയത് ഒരു ലക്ഷം കൊറിയര്‍ വഴിയും തട്ടിപ്പ്-

പരിയാരം: കൊറിയര്‍ ഏജന്‍സിക്ക് 5 രൂപ അയച്ചപ്പോള്‍ ഒരു ലക്ഷം നഷ്ടപ്പെട്ടതായി പരാതി. ഏഴിലോട് കല്ലമ്പള്ളി വീട്ടില്‍ രവീന്ദ്രനാണ്(70)അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടത്. രവീന്ദ്രന്റെ ഒരു ബന്ധു ചെന്നൈയില്‍ നിന്നും ഫ്രഞ്ച് എക്‌സ്പ്രസ് എന്ന കൊറിയര്‍ ഏജന്‍സി വഴി അയച്ച കൊറിയര്‍ … Read More

നാട്ടു വീരപ്പന്‍മാര്‍ സജീവം ചന്ദനക്കൊള്ള തുടരുന്നു, പോലീസ് നിര്‍ജീവം–ചെറുവിച്ചേരിയില്‍ നിന്ന് രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയി

പരിയാരം: ചന്തപ്പുര ചെറുവിച്ചേരിയില്‍ നിന്ന് രണ്ട് ചന്ദന മരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ച് കടത്തി. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് മുറിച്ച് കടത്തിയതെന്ന് സംശയിക്കുന്നു. ചെറുവിച്ചേരി സ്വദേശി പി.കെ.കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നാണ് ചന്ദന മരങ്ങള്‍ മോഷണം പോയത്. മുറിച്ച ചന്ദനമരം കടത്തുന്നതിനിടയില്‍ മരകഷണങ്ങള്‍ റോഡിനരികില്‍ … Read More

ചക്കരക്കല്ലില്‍ നക്ഷത്രആമയെ കണ്ടെത്തി.

ചക്കരക്കല്ല്: ചക്കരക്കല്‍ ടൗണിന് സമീപത്ത് നിന്നും നക്ഷത്ര ആമയെ കണ്ടെത്തി. നക്ഷത്ര ആമയെ കണ്ട നാട്ടുകാര്‍ വനം വകുപ്പ് അംഗീകൃത റെസ്‌ക്യൂര്‍ ആയ സന്ദീപ് ചക്കരക്കലിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സന്ദീപ് സ്ഥലത്തെത്തി ആമയെ പിടികൂടി. കേരളത്തില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ … Read More

നിര്‍മ്മാണം നടന്നുവരുന്ന ഹോട്ടലില്‍ മോഷണം 15 ലക്ഷത്തിന്റെ സാധനങ്ങള്‍ കവര്‍ന്നു.

  തളിപ്പറമ്പ്: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഹോട്ടല്‍ കെട്ടിടത്തില്‍ നിന്നും ഫിറ്റ് ചെയ്ത എയര്‍കണ്ടീഷണറുകള്‍ തകര്‍ത്ത് ചെമ്പുകമ്പികളും വയറിംഗ് സാധനങ്ങളും ഉള്‍പ്പെടെ 15 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി. കണ്ണൂര്‍ ബ്ലൂനൈല്‍ ഹോട്ടലുടമ വി.രവീന്ദ്രന്റെ ഉടമസ്ഥതയില്‍ ആന്തൂര്‍ ധര്‍മ്മശാലയില്‍ … Read More

വല്ലത്തില്‍ വീണ് കുടുങ്ങിക്കിടന്ന പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: വല്ലത്തില്‍ വീണ് അവശനിലയിലായ പശുവിന് രക്ഷകരായി തളിപ്പറമ്പ് അഗ്നിരക്ഷാസേന. കൊട്ടില അടിപ്പാലത്തെ ടി.പി.ദാമോദരന്‍ കൂവേലി ആറാം വയലില്‍ നടത്തുന്ന ഡയറിഫാമിലെ പശുവാണ് അപകടത്തില്‍പെട്ടത്. തൊട്ടടുത്ത് നിന്ന പശുവിന്റെ കുത്തേറ്റാണ് വല്ലത്തില്‍ വീണതെന്ന് കരുതുന്നു. വല്ലത്തിനകത്ത് ഇറുങ്ങിയ നിലയിലായ പശുവിനെ പുറത്തെടുക്കാന്‍ … Read More

കൈക്കൂലി മാന്യന്‍ ബിജുവിനെ സസ്‌പെന്റ് ചെയ്തു-

കണ്ണൂര്‍: കൈക്കൂലിക്കാരന്‍ സി.ബിജുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പ്രവാസിയായ സംരംഭകനില്‍ നിന്ന്25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി തലശേരി സ്‌പെഷ്യല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന പയ്യന്നൂര്‍ നഗരസഭ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ ബിജുവിനെയാണ് സസ്‌പെന്റ് ചെയ്തത്. കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിനായി നിരവധിതവണ അപേക്ഷകനെ … Read More

കാളയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി-സംഭവം പട്ടുവത്ത്.

തളിപ്പറമ്പ്: വീട്ടുപറമ്പില്‍ കെട്ടിയ കാളയെ തെരുവുനായ്ക്കള്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്തി. പട്ടുവം അരിയിലെ കാനത്തില്‍ കളത്തില്‍ അബ്ദുള്ളയുടെ മൂന്നു വയസ് പ്രായമുള്ള കാളയാണ് കൊല്ലപ്പെട്ടത്. ചെവ്വാഴ്ച്ച പുലര്‍ച്ചെ അഞ്ചര മണിയാടെയാണ് സംഭവം. കാളയുടെ പിന്‍വശം കടിച്ച് കീറി ദ്വാരം വീഴ്ത്തിയിരുന്നു. ഒരു … Read More

അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് പ്രതിഷ്ഠ.

ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് പ്രതിഷ്ഠ. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കുമെന്ന് മുഖ്യ പുരോഹിതൻ സത്യേന്ദ്ര ദാസ്ജി മഹാരാജ് പറഞ്ഞു. ജനുവരി 15 മുതൽ 24 വരെയാണ് പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുക. ജനുവരി 22നാണ് പ്രതിഷ്ഠ കർമം നിർവഹിക്കുകയെന്നും … Read More

കൈക്കൂലിരാജാവ് ബിജുവിനെ തലശേരി ജയിലിലടച്ചു-പരാതികളുടെ പ്രവാഹം. കാറില്‍ നിന്ന് മദ്യവും പിടിച്ചെടുത്തു.

തലശേരി: കൈക്കൂലി വാങ്ങവെ ഇന്നലെ വിജിലന്‍സ് അറസ്റ്റ് ചെയ്ത പയ്യന്നൂര്‍ നഗരസഭയിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സി.ബിജുവിനെ(48) ഒക്ടോബര്‍ 10 വരെ റിമാന്‍ഡ് ചെയ്ത് തലശേരി സ്‌പെഷ്യല്‍ ജയിലിലടച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് തലശേരി വിജിലന്‍സ് ജഡ്ജിയുടെ ചുമതലയുള്ള കോഴിക്കോട് വിജിലന്‍സ് ജഡ്ജി മധുസൂതനന്റെ … Read More

വിമത കുമിളകള്‍ പൊട്ടിത്തീര്‍ന്നു തളിപ്പറമ്പ് ബേങ്കില്‍ യു.ഡി.എഫിന് എതിരില്ല.

തളിപ്പറമ്പ്: ജില്ലാ നേതൃത്വവും ബ്ലോക്ക് നേതൃത്വവും ശക്തമായി ഇടപെട്ടതോടെ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ മല്‍സര രംഗത്തുണ്ടായിരുന്ന എല്ലാ വിമതരും പിന്‍വാങ്ങി. ഇതോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. മുന്‍ മണ്ഡലം പ്രസിഡന്റ് ടി.വി.രവി, മണ്ഡലം സെക്രട്ടെറി നൗഷാദ് ഇല്യംസ്, … Read More