പരിയാരത്ത് ഒരു ഭയങ്കരമായ ബോംബ്-ഒടുവില്‍ പൊട്ടി–

പരിയാരം: പരിയാരം ഏമ്പേറ്റില്‍ ബോംബ് ഭീഷണി. കള്ള് ഷാപ്പ് മതിലിന് മുകളില്‍ കണ്ടെത്തിയ ബോംബ് പരിയാരം പോലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയതിന് ശേഷമാണ് വ്യാജനാണെന്ന് സ്ഥിരീകരിച്ചത്. ഇത് മാരക പ്രഹരശേഷിയുള്ള ബോംബാണെന്ന സംശയം ഏറെ നേരം പരിഭ്രാന്തിക്കിടയാക്കി. ഇന്ന് … Read More

പ്രകൃതിവിരുദ്ധന്‍ അജയകുമാറിന് 30 വര്‍ഷം ജയിലും 1.25 ലക്ഷം പിഴയും.

തളിപ്പറമ്പ്: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കള്ള് ചെത്ത് തൊഴിലാളി മധ്യവസ്‌ക്കന് 3 വകുപ്പുകളിലായി 30 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. ഏരുവേശി പൂപ്പറമ്പിലെ പാറക്കടവന്‍ വീട്ടില്‍ അജയകുമാറിനെയാണ്(48) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് … Read More

ബൈക്ക് കത്തിച്ചു-സംഭവം രാമന്തളി കുരിശുമുക്കില്‍.

രാമന്തളി: രാമന്തളി കുരിശുമുക്കില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അജ്ഞാതര്‍ തീവച്ച് നശിപ്പിച്ചു. കുരിശുമുക്കിലെ എം.പി.ഷൈനേഷിന്റെ ബൈക്കാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ഹെല്‍മറ്റ് ധരിച്ചെത്തിയ മൂന്നു പേര്‍ ചേര്‍ന്ന് കത്തിച്ചത്. ബൈക്ക് പെട്രോള്‍ കഴിച്ച് കത്തിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ … Read More

പ്രസവ ചികില്‍സക്കിടയില്‍ യുവതി മരിച്ചു.

പരിയാരം: പ്രസവസംബന്ധമായ ചികില്‍സക്കിടയില്‍ യുവതി മരിച്ചു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പനങ്ങാട്ടൂരിലെ ലിബിഷ(24)ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് പരാതിയുണ്ട്.    

വാഹന പരിശോധനയുടെ 3000 ലേറെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി

തളിപ്പറമ്പ്: ബസില്‍ നിന്നും 3000 പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ ഷിജിന്‍കുമാറിന്റെ നേതൃത്വത്തില്‍ കരിവെള്ളൂരില്‍ നടത്തിയ പരിശോധനയിലാണ് മംഗളൂരു ഭാഗത്തുനിന്നും എത്തിയ സ്വകാര്യ ബസില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. … Read More

20 കുപ്പി വിദേശമദ്യവുമായി നിഷാന്ത് അറസ്റ്റില്‍.

തളിപ്പറമ്പ്: 20 കുപ്പി വിദേശ മദ്യവുമായി യുവാവ് ഓട്ടോ റിക്ഷ സഹിതം എക്‌സൈസ് കസ്റ്റഡിയില്‍. ടി.വി.നിഷാന്ത്(42)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവും സംഘവും ചേര്‍ന്ന് പിടികൂടിയത്. ശ്രീകണ്ഠാപുരം, പയ്യാവൂര്‍, പാറക്കടവ്, കണ്ടകശ്ശേരി ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് പാറക്കടവ് … Read More

ട്രാവലര്‍ മോഷണം 2 പേര്‍ അറസ്റ്റില്‍

.മയ്യില്‍: ട്രാവലര്‍ മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുറ്റ്യാടി ദേവര്‍കോവിലിലെ ആഷിഫ് അബ്ദുള്‍ ബഷീര്‍(30), തൊട്ടില്‍പാലം കാവിലുംപാറയിലെ ചുണ്ടമ്മല്‍ വീട്ടില്‍ സുബൈര്‍(35) എന്നിവരെയാണ് കണ്ണൂര്‍ എ.സി.പി ടി.കെ.രത്‌നകുമാറിന്റെ മേല്‍ നോട്ടത്തില്‍ മയ്യില്‍ ഇന്‍സ്പെക്ടര്‍ ടി.പി സുമേഷ്, എസ്‌ഐ മാരായ അബൂബക്കര്‍ സിദ്ദിഖ്, അബ്ദുല്‍റഹ്‌മാന്‍, … Read More

ചന്ദന മോഷണസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍-രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു, 13.900 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു.

തളിപ്പറമ്പ്: ചന്ദനമോഷണസംഘത്തിലെ രണ്ടുപേര്‍ 13.900 കിലോ ചന്ദനവുമായി അറസ്റ്റില്‍, രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. പാടിയോട്ടുചാല്‍ പൊന്നംവയലിലെ പുതിയടവ് വീട്ടില്‍ പി.ജയനാരായണന്‍(43), പെരിങ്ങാലയിലെ പുത്തന്‍പറമ്പ് ഇ.ജെ.സണ്ണി പൗലോസ്(56)എന്നിവരെയാണ് തളിപ്പറമ്പ് ഫാറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരില്‍ നിന്ന് ശുദ്ധമായ ചന്ദനമുട്ടികളും മഴു … Read More

കോട്ടയം കുഞ്ഞച്ചനെതിരെ പരിയാരത്തും കേസ്-

പരിയാരം: കോട്ടയം കുഞ്ഞച്ചന്റെ പേരില്‍ പരിയാരം പോലീസ് സ്റ്റേഷനിലും കേസ്. വിവാദ നായകനായ അബിന്‍ കോടങ്കര അഡ്മിനായ കോട്ടയം കുഞ്ഞച്ചന്‍ എന്ന ഫെയ്‌സ് ബുക്ക് അക്കൗണ്ട് വഴി തന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് അതിന് താഴെ അശ്ലീല ഭാഷയില്‍ കമന്റിട്ടു എന്ന … Read More

പറപ്പൂരിലെ ആര്യശ്രീയുടെ 1,37,000 ഓണ്‍ലൈന്‍ ജോബുകാരന്‍ അടിച്ചുമാറ്റി.

തളിപ്പറമ്പ്: ഓണ്‍ലൈന്‍ പാര്‍ട്ടൈം ജോലി തരാമെന്ന് വിശ്വസിപ്പിച്ച് 1,37,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പട്ടുവം പറപ്പൂല്‍ കെ.പി.ടി ഇല്ലത്തെ ആര്യശ്രീയുടെ പണമാണ് നഷ്ടമായത്. പ്രതിദിനം 2000 മുതല്‍ 20,000 രൂപവരെ വരുമാനം ലഭിക്കുമെന്ന് ഓണ്‍ലൈനില്‍ ലഭിച്ച … Read More