അമേരിക്കയെ അറിയാന്‍- പി.പി.മോഹനന്റെ പുസ്തകപ്രകാശനം നാളെ.

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനും യാത്രാവിവരണ ഗ്രന്ഥകാരനുമായ പി.പി.മോഹനന്‍(പാപ്പിനിശേരി) രചിച്ച വൈജ്ഞാനിക ഗ്രന്ഥമായ അമേരിക്കയെ അറിയാന്‍ നാളെ(ജൂലായ്-21 ന്) പ്രകാശനം ചെയ്യും. കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്‌സില്‍ വൈകുന്നേരം 3 ന് നടക്കുന്ന ചടങ്ങില്‍ ചെറുകഥകളുടെ കുലപതി ടി.പത്മനാഭന്‍ കഥാകൃത്തും മുന്‍ സാഹിത്യ അക്കാദമി … Read More

പൊതുമരാമത്ത് വകുപ്പിന്റെ അഭ്യാസക്കുഴി-ഇടപെട്ട നഗരസഭാ കൗണ്‍സിലറെ അപമാനിച്ചതായി ആരോപണം.

തളിപ്പറമ്പ്: ഓവുചാലിന് മുകളിലിട്ട ഗ്രില്‍സ് പൊട്ടിത്തകര്‍ന്ന നിലയില്‍. നവീകരിക്കാന്‍ നടപടിയില്ലെന്ന് ആക്ഷേപം. തളിപ്പറമ്പ് മെയിന്‍ റോഡില്‍ നിന്നും മാര്‍ക്കറ്റ്-ഗോദ റോഡിലെ ഗ്രില്‍സ് 3 വര്‍ഷത്തോളമായി നിരന്തരം പൊട്ടിക്കൊണ്ടിരിക്കുകയാണ്. പല തവണകളായി വഴിയാത്രക്കാര്‍ക്ക് ഇതുമൂലം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരന്തരമായി കാല്‍നടക്കാരും വാഹനങ്ങളും കടന്നുപോകുന്ന … Read More

ചന്ദനമുട്ടികളുമായി യുവാവ്  തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി.

തളിപ്പറമ്പ്: ചന്ദനമുട്ടികളുമായി യുവാവ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. കുറ്റ്യേരി പെരുമ്പാറയിലെ എ.ഷറഫുദ്ദീനെയാണ്(42) ചപ്പാരപ്പടവ് ഞണ്ടുമ്പലത്തുവെച്ച് പിടികൂടിയത്. ഇയാളില്‍ നിന്ന് 55 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു. ഉണങ്ങാത്ത പച്ച ചന്ദനമരം മുറിച്ച് ചെത്തിക്കൊണ്ടിരിക്കെയാണ് ഇയാളെ തളിപ്പറമ്പ് എസ്.ഐ ഇ.ടി സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. … Read More

ആരെയും അകത്താക്കാം-പോക്‌സോ പോലെ ദുരുപയോഗം ചെയ്യപ്പെടുന്ന നിയമത്തിനെതിരെ പ്രതിഷേധം വ്യാപകം.

  കണ്ണൂര്‍: ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതി. ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമമാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. ആശുപത്രികളിലെ തൂപ്പുകാരനും ട്രോളികള്‍ കൈകാര്യം ചെയ്യുന്നവരും സുരക്ഷാ ജീവനക്കാരും … Read More

മെഡിക്കല്‍ കോളേജ് സി.സി.യുവിലേക്ക് കടക്കാന്‍ ശ്രമിച്ചയാളെ തടഞ്ഞ സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനം; പ്രതി അറസ്റ്റില്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ ബന്ധു മര്‍ദ്ദിച്ചു. കാര്‍ഡിയോളജി വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരന്‍ കുളപ്പുറത്തെ പി.പി.സന്തോഷിനാണ് (50)  ഇന്ന് രാവിലെ ഒന്‍പതരയോടെ മര്‍ദ്ദനമേറ്റത്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കുന്ന സി.സി.യുവിലേക്ക് രോഗിയെ കാണാന്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച … Read More

സേവനപ്രവര്‍ത്തനങ്ങളില്‍ ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ സ്‌നേഹത്തിന്റെ കട തുറന്ന സംഘടനയായി മാറിയെന്ന് :സുരേഷ് ബാബു എളയാവൂര്‍

പരിയാരം:സേവന പ്രവര്‍ത്തനങ്ങളില്‍ സ്‌നേഹത്തിന്റെ കട തുറന്ന് തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച സംഘടനയായിമാറിയെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍. ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പരിയാരം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന എസ്എസ്എല്‍സി-പ്ലസ് … Read More

അഡ്വ.വിനോദ് രാഘവന്‍ മുത്തേടത്ത് എച്ച്.എസ്.എസ്.മാനേജര്‍.

തളിപ്പറമ്പ്: അഡ്വ.വിനോദ് രാഘവന്‍ തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ മാനേജര്‍. ഇന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് വിനോദ് രാഘവനെ മാനേജരായി നിശ്ചയിച്ചത്. തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനായ ഇദ്ദേഹം പൂക്കോത്ത്‌തെരു സ്വദേശിയാണ്. മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ ഭരണം നിയന്ത്രിക്കുന്ന തളിപ്പറമ്പ് എജ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റായി … Read More

ഷോക്കേറ്റ് മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി.

തളിപ്പറമ്പ്:കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വിധി. പയ്യന്നൂര്‍ സബ് ജഡ്ജ് എസ്.ഉണ്ണികൃഷ്ണനാണ് ശ്രദ്ധേയമായ വിധി പ്രസ്താവിച്ചത്. മരണപ്പെട്ട ഏരുവേശി നെല്ലിക്കുറ്റിയിലെ ചക്കാങ്കല്‍ അഗസ്റ്റിന്റെ ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് നഷ്ടപരിഹാരവും കോടതി ചെലവും അടക്കം … Read More

മെഡിക്കല്‍ കോളേജില്‍ അധ്യാപകര്‍ ക്ലാസ് ബഹിഷ്‌ക്കരിച്ചു-പ്രിന്‍സിപ്പാളുടെ ഉറപ്പില്‍ പിന്‍വലിച്ചു.

പരിയാരം: പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധ്യാപകര്‍ ക്ലാസ് ബഹിഷ്‌ക്കരിച്ച് സമരം തുടങ്ങിയെങ്കിലും 10 ദിവസത്തിനുള്ളില്‍ സമ്പളം ലഭിക്കുമെന്ന പ്രിന്‍സിപ്പാളിന്റെ ഉറപ്പിന്‍മേല്‍ അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്‍മാറി. ഇന്ന് രാവിലെ മുതലാണ് 128 അധ്യാപകര്‍ ക്ലാസ് ബഹിഷ്‌ക്കരണം ആരംഭിച്ചത്. കഴിഞ്ഞ 5 … Read More

മോഹിപ്പിച്ച് വഞ്ചിക്കും-BENLING ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി പണി കിട്ടിയവര്‍ നിരവധി.

  കണ്ണൂര്‍: മോഹിപ്പിക്കുന്ന പരസ്യം കണ്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി എട്ടിന്റെ പണികിട്ടിയവര്‍ നിരവധി. 2021 ഡിസംബര്‍ മാസം പിലാത്തറയിലെ ECO MOTORS ല്‍ നിന്നും BENLING കമ്പനിയുടെ സ്‌കൂട്ടര്‍ വാങ്ങിയ കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ചിലെ എ.എസ്.ഐ കെ.പി.ശശിധരനാണ് വഞ്ചിക്കപ്പെട്ടത്. ബാറ്ററിക്ക് … Read More