പിഴ വെറും 200 രൂപ മാത്രം-റോഡില്‍ മാര്‍ഗ തടസത്തിന്-

പരിയാരം: മാര്‍ഗതടസം സൃഷ്ടിച്ച ബ്രാഞ്ച് സെക്രട്ടെറിക്കെതിരെ എടുത്ത കേസില്‍ പരമാവധി പിഴ 200 രൂപ മാത്രം. ഇന്നലെ റെഡ്ഫഌഗ് ഡേയില്‍ പങ്കെടുക്കാനെത്തിയ സി.പി.എം മണ്ടൂര്‍ ബ്രാഞ്ച് സെക്രട്ടെറിക്കെതിരെ റോഡില്‍ മാര്‍ഗതടസംസൃഷ്ടിച്ചതിന് പരിയാരം പോലീസ് കേസെടുത്തിരുന്നു. ഐ.പി.സി.283-ാം വകുപ്പ് പ്രകാരം ചാര്‍ജ് ചെയ്ത … Read More

മാതമംഗലത്തുനിന്നും വിനോദസഞ്ചാരത്തിന് പോയ ബസിന് ഗോവയില്‍ തീപിടിച്ചു

പനാജി: കണ്ണൂര്‍ മാതമംഗലം ജേബീസ് ട്രെയിനിംഗ് കോളേജില്‍ നിന്ന് വിനോദ സഞ്ചാരത്തിനു പോയ ബസിന് തീപിടിച്ചു. തീ പിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചെങ്കിലും ആര്‍ക്കും അപായമില്ല. ഓള്‍ഡ് ഗോവ ബെന്‍സരിക്ക് സമീപമാണ് ബസിന് തീ പിടിച്ചത്. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. … Read More

പ്ലാസ്റ്റിക് സര്‍ജറി ഒ.പി ഏപ്രില്‍ 4 തിങ്കളാഴ്ച മുതല്‍–കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി ഒ.പി തിങ്കളാ ഴ്ച (04.04.2022) മുതല്‍ ആരംഭിക്കും. സര്‍ക്കാര്‍ തീരുമാനപ്രകാരം വിദഗ്ദ പ്ലാസ്റ്റിക്ക് സര്‍ജ്ജനായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ: സി.പി സാബു … Read More

പറയാനുണ്ട് ഭക്തജനങ്ങളോട്–സേവാസമിതിക്കും-

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം കഴിഞ്ഞ കുറച്ചു നാളുകളായി തൃച്ചംബരം ശ്രീകൃഷ്ണ സേവാസമിതിക്ക് എതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായി കാണുന്നു. ആ പ്രസ്താവനകള്‍ക്ക് എതിരെ ചില വസ്തുതകള്‍ ഭക്തജനങ്ങളെ ബോധ്യപെടുത്താന്‍ സേവാസമിതി ആഗ്രഹിക്കുന്നു. (സേവാസമിതി പ്രസിദ്ധീകരണത്തിന് നല്‍കിയ പ്രസ്താവന മുഴുവനായി … Read More

ഉദയംകണ്ടി മുത്തപ്പന്‍ മടപ്പുരയില്‍(കരിമ്പം)അരനൂറ്റാണ്ടിന് ശേഷം പുന:പ്രതിഷ്ഠാ തിരുവപ്പന മഹോത്സവം

കരിമ്പം: അരനൂറ്റാണ്ടിന് ശേഷം കരിമ്പം ഉദയംകണ്ടി ശ്രീമുത്തപ്പന്‍ മടപ്പുരയില്‍ പുന: പ്രതിഷ്ഠാ തിരുവപ്പന മഹോല്‍സവം. ഏപ്രില്‍ 9, 10, 11   തീയതികളിലാണ് മഹോല്‍സവം നടക്കുന്നതെന്ന് ആഘോഷകമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. 9 ന് വൈകുന്നേരം 4നും 5 നും ഇടയില്‍ മടപ്പുര … Read More

കോവിഡ്-ചൈനയിലെ ഷാങ്ഹായില്‍ വീണ്ടും ലോക്ഡൗണ്‍

ബെയ്ജിങ്:  കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനീസ് നഗരമായ ഷാങ്ഹായിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തും. കോവിഡ് കാലത്തിലെ ഏറ്റവും വലിയ രോഗവ്യാപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് ഷാങ്ഹായ് നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപെടുത്തിയത്. ഏപ്രിൽ … Read More

147 ഡോക്ടര്‍മാരെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ആഗിരണം ചെയ്ത ഉത്തരവിന് സ്‌റ്റേ-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ 147 ഡോക്ടര്‍മാരെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ആഗിരണം ചെയ്തുകൊണ്ടുള്ള തീരുമാനം സ്‌റ്റേചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍  ഒരു ഡോക്ടര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്. യോഗ്യതയുണ്ടായിട്ടും തന്നെ ഇതിലേക്ക് പരിഗണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. മറ്റ് നിരവധി ഡോക്ടര്‍മാരും ട്രൈബ്യൂണലിനെ … Read More

ശ്രീരാമനവമി രഥയാത്ര–29 ന് കണ്ണൂര്‍ ജില്ലയില്‍-ആദ്യസ്വീകരണം ചീമേനി അവധൂതാശ്രമം ഗുഹാക്ഷേത്രത്തില്‍-

കണ്ണൂര്‍: ശ്രീരാമനവമി രഥയാത്രയ്ക്ക് ചീമേനി കിണര്‍മുക്ക് അവധൂതാശ്രമം ഗുഹാക്ഷേത്രത്തില്‍ മാര്‍ച്ച് 29 ന് രാവിലെ 10 മണിക്ക് സ്വീകരണം നല്‍കും. രാവിലെ ഹോമം, സഹസ്രനാമാര്‍ച്ചന, രാമായണ പാരായണം, രാമായണ സന്ദേശം എന്നിവയുണ്ടാകും. സ്വാമി സാധുവിനോദ്ജി, സ്വാമി നാഗേന്ദ്ര വനം ( ബദരീനാഥ് … Read More

ഇനി മുതല്‍ ട്രോളിയുമുണ്ടാകും ജീവനക്കാരുമുണ്ടാകും-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ പോര്‍ട്ടിക്കോയില്‍ ഇനിമുതല്‍ അത്യാസന്ന നിലയിലെത്തുന്ന രോഗികളെ കൊണ്ടുപോകാന്‍ ട്രോളിയും ജീവനക്കാരും ഉണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്നലെ ആരോഗ്യമന്ത്രി വന്ന സമയത്ത് അത്യാഹിത വിഭാഗത്തിലെത്തിയ രോഗിക്ക് കൃത്യസമയത്ത് ട്രോളി കിട്ടാതിരുന്ന സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ചില ജീവനക്കാരുടെ അലംഭാവത്തിനും കൊടുകാര്യസ്ഥതക്കും ആരോഗ്യമന്ത്രി സാക്ഷിയായി.

(കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ്, പരിയാരം ബ്യൂറോ) പരിയാരം: അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് ഏറ്റവും പെട്ടെന്ന് തന്നെ ചികില്‍സ ലഭ്യമാക്കേണ്ടത് സംബന്ധിച്ച് ഗംഭീര പ്രസംഗത്തിലൂടെ ബോധവല്‍ക്കരണം നടത്തിയ ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ കണ്ടത് അലംഭാവത്തിന്റെ നേര്‍ക്കാഴ്ച്ച. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ അലംഭാവവും കെടുകാര്യസ്ഥതയും … Read More