തെക്കന്‍കാറ്റടിച്ചിട്ട് ഇന്നേക്ക് 50 വര്‍ഷം.

ആര്‍.എസ്.പ്രഭു ശ്രീ രാജേഷ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് തെക്കന്‍കാറ്റ്. 1973 നവംബര്‍-30 നാണ് 50 വര്‍ഷം മുമ്പ് ഈ സിനിമ റിലീസായത്. മുട്ടത്തുവര്‍ക്കിയുടെ പ്രശസ്ത നോവലായ തെക്കന്‍കാറ്റിന് തിരക്കഥയും സംഭാഷണവും എഴുതിയത് തോപ്പില്‍ഭാസി. മധു, ശാരദ, … Read More

തേവിടിശ്ശി പ്രിയയായി-നടന്‍ മധുവിന്റെ ആദ്യത്തെ സംവിധാന സംരംഭം-പ്രിയ @53.

  എഴുത്തുകാരനും നോവലിസ്റ്റുമായ സി.രാധാകൃഷ്ണന്റെ ചലച്ചിത്രമാക്കപ്പെട്ട ആദ്യത്തെ നോവലാണ് തേവിടിശ്ശി. നടന്‍ മധു ആദ്യമായി സംവിധാനം ഈ ചിത്രത്തില്‍ പ്രധാന വില്ലനായി അഭിനയിച്ചതും മധു തന്നെ. പ്രിയ എന്ന പേരില്‍ നിര്‍മ്മിക്കപ്പെട്ട ഈ സിനിമ 1970 നവംബര്‍-27 നാണ് റിലീസ് ചെയ്തത്. … Read More

പ്രശാന്തും ദേവിയും-എന്റെ മോഹങ്ങള്‍ പൂവണിഞ്ഞിട്ട് ഇന്നേക്ക് 41 വര്‍ഷം.

1982 നവംബര്‍-26 നാണ് ഭദ്രന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു റിലീസ് ചെയ്തത്. 41 വര്‍ഷങ്ങള്‍ക്കിടയില്‍ വെറും 12 സിനിമകള്‍ മാത്രമാണ് ഭദ്രന്‍ സംവിധാനം ചെയ്തത്. ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ പ്രത്യേകതകളുള്ളതാണ് ഭദ്രന്റെ 12 സിനിമകളും. സിനിമകളുടെ നിര്‍മ്മാണച്ചെലവ് … Read More

പ്രണയസരോവരതീരം പണ്ടൊരു പ്രദോഷസന്ധ്യാനേരം-ഇന്നലെ ഇന്ന് @45.

ഇന്നലെ ഇന്ന് എന്ന സിനിമയെ ഓര്‍ക്കില്ലെങ്കിലും ശിവരഞ്ജിനി രാഗത്തില്‍ ദേവരാജന്‍ ചിട്ടപ്പെടുത്തിയ പ്രണയസരോവരതീരം പണ്ടൊരു പ്രദോഷ സന്ധ്യാനേരം എന്ന യേശുദാസ് പാടിയ ഗാനം മലയാളി ഓര്‍ക്കാതിരിക്കില്ല. 1977 നവംബര്‍-25 ന് 45 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ഇന്നലെ ഇന്ന് റിലീസ് … Read More

മുക്കുറ്റീ തിരുതാളീ-ഭരതന്റെ ആരവം @45.

ഭരതന്‍ കഥ, തിരക്കഥ, സംഭാഷണം, കലാസംവിധാനം എന്നിവ നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത സിനിമയാണ് ആരവം. ക്രിയേറ്റീവ് യൂണിറ്റിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചത് ഭരതനും നടന്‍ ബഹദൂറും ചേര്‍ന്നാണ്. 1978 നവംബര്‍-24 നാണ് 45 വര്‍ഷം മുമ്പ് ഇതേ ദിവസം ആരവം റിലീസ് … Read More

സുഖമൊരു ബിന്ദു, ദു:ഖമൊരു ബിന്ദു-ഇതു മനുഷ്യനോ-@50.

മലയാളസിനിമയില്‍ 50 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ഹൊറര്‍ ത്രില്ലറാണ് ഇതു മനുഷ്യനോ-? ടെമ്പിള്‍ ഓഫ് ആര്‍ട്‌സിന്റെ ബാനറില്‍ തോമസ് ബെര്‍ളി നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് ഇതു മനുഷ്യനോ. കഥയും സംഭാഷണവും തോമസ് ബെര്‍ളിയുടേത് തന്നെ. 1985 ല്‍ തോമസ് … Read More

നിര്‍മ്മാല്യത്തിന് സുവര്‍ണ്ണ ജൂബിലി ദിനം-എം.ടി സംവിധാനം ചെയ്ത ആദ്യസിനിമ നിര്‍മ്മാല്യം-@50.

  എം.ടിയുടെ എക്കാലത്തെയും മികച്ച രചനകളിലൊന്നായി വിലയിരുത്തുന്ന കഥയാണ് പള്ളിവാളും കാല്‍ചിലമ്പും. ഒരു ഗ്രാമത്തിലെ ദേവീക്ഷേത്രവും, അവിടുത്തെ ശാന്തിക്കാരനും, വെളിച്ചപ്പാടും അവിടുത്തെ കഴകക്കാരനും അവരുടെ ജീവിതവുമാണ് കഥയുടെ ഇതിവൃത്തം. 1956-ലാണ് ഈ കഥ രചിച്ചത്. പാരമ്പര്യമായി കിട്ടിയ വെളിച്ചപ്പാടിന്റെ സ്ഥാനം 20 … Read More

മധുരചുട്ടെരിച്ച കണ്ണകിയുടെയും കോവിലന്റെയും കഥ. കൊടുങ്ങല്ലൂരമ്മ@ 55

ശബരിമല അയ്യപ്പനെക്കുറിച്ചും ഗുരുവായൂരപ്പനെക്കുറിച്ചും ചോറ്റാനിക്കര അമ്മയെക്കുറിച്ചും നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കൊടുങ്ങല്ലൂരമ്മ.യെക്കുറിച്ച് മലയാളത്തില്‍ ഒരേയൊരു സിനിമ മാത്രമേ ഉണ്ടായിട്ടുള്ളൂ. 1968 ല്‍ എക്‌സല്‍ പ്രൊഡക്ഷന്‍സിന് വേണ്ടി എം.കുഞ്ചാക്കോ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച കൊടുങ്ങല്ലൂരമ്മ. പ്രേംനസീര്‍, അടൂര്‍ഭാസി, കെ.ആര്‍.വിജയ, തിക്കുറിശി, കൊട്ടാരക്കര,ജോസ് പ്രകാശ്, … Read More

ഉല്‍സവം തുടങ്ങിയിട്ട് 48 വര്‍ഷം.

ഉല്‍സവം തുടങ്ങിയിട്ട് ഇന്നേക്ക് 48 വര്‍ഷം. 1975 നവംബര്‍ 21 നാണ് ഇതേ ദിവസം സിനിമ റിലീസ് ചെയ്തത്. നേരത്തെ കാറ്റുവിതച്ചവന്‍, കവിത എന്നീ രണ്ട് സിനിമകള്‍ റവ.സുവിക്കും നടി വിജയനിര്‍മ്മലക്കും വേണ്ടി സംവിധാനം ചെയ്തു കൊടുത്ത ഐ.വി.ശശിയുടെ സ്വന്തം പേരിലുള്ള … Read More

കരിമ്പൂച്ച ഓടിച്ച കാര്‍-ആത്മാവിന്റെ പ്രതികാരം-കരിമ്പൂച്ച @42.

മലയാളത്തിലെ എക്കാലത്തേയും ലക്ഷണമൊത്ത ഹൊറര്‍ സിനിമയായ ലിസ 1978 ലാണ് റിലീസ്‌ചെയ്തത്. വലിയ സാമ്പത്തിക വിജയം നേടിയ ഈ സിനിമയോടെ ബേബി ലിസ ബേബിയായി വളര്‍ന്നു. പക്ഷെ, പിന്നീട് ഹൊറര്‍ സിനിമകളില്‍ നിന്ന് വിട്ടുനിന്ന ബേബിയുടെ തുടര്‍ന്നുവന്ന 12 സിനിമകളും കാര്യമായ … Read More