ചാലത്തൂരില്‍ ഇനി അതിദരിദ്രരില്ല-പ്രഖ്യാപനം നടത്തി ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി.

തളിപ്പറമ്പ്: ഇനി ചാലത്തൂര്‍ അതിദരിദ്രമുക്ത വാര്‍ഡ്.

കണികുന്നില്‍ ഇന്ന് നടന്ന ചടങ്ങില്‍ തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി വാര്‍ഡ് അതിദരിദ്ര വിമുക്തമായി പ്രഖ്യാപിച്ചു.

കണികുന്നിലെ ചാലില്‍ നാരായണിയുടെ വീടിന്റെ നിര്‍മ്മാണ പ്രവൃത്തി ഉല്‍ഘാടനം ചെയ്തു കൊണ്ടാണ് നഗരസഭ ചെയര്‍പേഴ്പണ്‍ ചാലത്തുരിനെ അതിദരിദ്ര വിമുക്ത വാര്‍ഡായി പ്രഖ്യാപിച്ചത്.

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.എം ലത്തിഫ് അധ്യക്ഷത വഹിച്ചു.

കെ.ബിജുമോന്‍, അഡ്വ : സിദ്ധാര്‍ത്ഥ്, പി.കെ.രാജേഷ്, കെ. സജീഷ, റനിത എന്നിവര്‍ പ്രസംഗിച്ചു.

പി.വി.പത്മനാഭന്‍ സ്വാഗതവും, പി.വി.വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.