ഒട്ടും പെര്‍ഫെക്ടല്ല- വഞ്ചന- ടാക്‌സ് കണ്‍സള്‍ട്ടന്റിന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: ടാക്‌സും സെസ്സും അടക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൂന്നരലക്ഷം രൂപ കൈപ്പറ്റിയിട്ടും അടക്കാതെ വഞ്ചിച്ചതായി ആരോപിച്ച് ടാക്‌സ കണ്‍സല്‍ട്ടന്റിന്റെ പേരില്‍ പരാതി.

കുറുമാത്തൂര്‍ പൊക്കുണ്ടില്‍ ഏഷ്യന്‍ ഇലക്ട്രിക്കല്‍സ് ആന്റ് പ്ലമ്പിംഗ് എന്ന പേരില്‍ സ്ഥാപനം നടത്തിവരുന്ന കുറുമാത്തൂര്‍ ചക്കന്റകത്ത് വീട്ടില്‍ സി.മുസ്തഫയുടെ പരാതിയിലാണ്

പെര്‍ഫെക്ട് അക്കൗണ്ട് ആന്റ് ടാക്‌സ് കണ്‍സള്‍ട്ടിംഗ് സെന്റര്‍ എന്ന സ്ഥാപനം നടത്തിവരുന്നകൊയ്യം പാറക്കാടിയിലെ കോട്ടത്ത് വളപ്പില്‍ കെ.പി.പ്രമോദിന്റെ(35) പേരില്‍ തളിപ്പറമ്പ് പോലീസ് കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തത്.

2016 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.