വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വില കൂട്ടി.
ന്യൂഡല്‍ഹി: പാചക വാതക വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി.
21 രൂപയാണ് കൂട്ടിയത്.
ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
വിമാന ഇന്ധനത്തിന്റെ വിലയില്‍ എണ്ണ കമ്പനികള്‍ 4.6 ശതമാനം കുറവു വരുത്തി.
ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില 903 രൂപയായി തുടരും.
വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ പുതിയ വില 1796.50 രൂപയാണ്.