കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനം ആചരിച്ചു.
തളിപ്പറമ്പ്: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ മൊകേരി സ്‌കൂളില്‍ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ 24-ാം ബലിദാനദിനം ആചരിച്ചു.
യുവമോര്‍ച്ച തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ വൈകുന്നേരം 5 മണിക്ക് റാലിയും പൊതുസമ്മേളനവും നടന്നു.
തൃച്ചംബരം മാരാര്‍ജി സ്വയറില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ശേഷം ടൗണ്‍ സ്വകയറില്‍ നടന്ന പൊതുസമ്മേളനം ബി.ജെ.പി ജില്ല പ്രസിഡന്റ് എന്‍.ഹരിദാസ് ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.വിപിന്‍ മുഖ്യപ്രഭാഷണം നടത്തി.
ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി, എ.അശോകന്‍, പി.ഗംഗാധരന്‍, ബേബി സുനാഗര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.വിശാഖ സ്വാഗതവും ബിനീഷ് തുയിപ്ര നന്ദിയും പറഞ്ഞു.