ഹാന്‍സ് പിടികൂടി കച്ചവടക്കാരന്റെ പേരില്‍ കേസ്

.തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് പിടികൂടിയ സംഭവത്തില്‍ കച്ചവടക്കാരന്റെ പേരില്‍ പോലീസ് കേസെടുത്തു.

തലോറയിലെ പുത്തന്‍വീട്ടില്‍ പി.വി.ജിതേഷിന്റെ(49)പേരിലാണ് കേസ്.

25 പാക്കറ്റ് ഹാന്‍സ് പോലീസ് പിടിച്ചെടുത്തു.

ഇന്നലെ ഉച്ചക്ക് 12.30 ന് കാര്യാമ്പലം ജംഗ്ഷന് സമീപത്തെ കടയില്‍ നിന്നാണ് എസ്.ഐ എം.രഘുനാഥിന്റെ നേതൃത്വത്തില്‍ പോലീസ് ഹാന്‍സ് പിടികൂടിയത്.