കെ.എഫ്.സി ഏജന്‍സി തരാം-രമേശന്റെ 11,80,00 രൂപ തട്ടിയതായി പരാതി.
തളിപ്പറമ്പ്: കെ.എഫ്.സി ചിക്കന്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 11,80,000 രൂപ തട്ടിയെടുത്തതായി പരാതി.
കാക്കാഞ്ചാല്‍ ശാന്തിനഗറിലെ രശ്മികയില്‍ പി.വി.രമേശനാണ് ഇത് സംബന്ധിച്ച് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.
തളിപ്പറമ്പിലും പിലാത്തറ കെ.എസ്.ടി.പി റോഡിലുമായി വസന്തവിഹാര്‍ എന്ന പേരില്‍ വെജിറ്റേറിയന്‍ റസ്റ്റോറന്റ് നടത്തുന്ന വ്യക്തിയാണ് പരാതിക്കാരനായ പി.വി.രമേശന്‍.
നവി മുംബൈയിലെ രാജേഷ്ശര്‍മ്മയുടെ പേരിലാണ് കേസ്. പ്രമുഖ ഫ്രൈഡ് ചിക്കന്‍ കമ്പനിയായ കെ.എഫ്.സിയുടെ ഫ്രാഞ്ചൈസി നല്‍കുന്ന ഏജന്‍സിയാണെന്ന്
തെറ്റിദ്ധരിപ്പിച്ച് രാജേഷ്ശര്‍മ്മ ഒക്ടോബര്‍ 12 ന് 2,65,500 രൂപയും 17 ന് 9,14,500 രൂപയും ഫെഡറല്‍ ബാങ്കിന്റെ അക്കൗണ്ട് മുഖേന കൈപ്പറ്റിയെന്നാണ് പരാതി.
ഇത് മന: പൂര്‍വ്വം വഞ്ചിക്കാനാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.