കടലില്‍ തിരയില്‍പ്പെട്ട മാതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 14കാരന് ദാരുണാന്ത്യം.
കൊച്ചി: കടലില്‍ തിരയില്‍പ്പെട്ട മാതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 14കാരന് ദാരുണാന്ത്യം.
പള്ളുരുത്തി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ ഷാഹിദാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറരയോടെ കണ്ണമാലി പുത്തന്‍തോട് ബീച്ചില്‍ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഷാഹിദ്.
മാതാവ് ഷാഹിന തിരയില്‍പ്പെടുന്നതു കണ്ടു രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദിനെ കാണാതായത്.
കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ഷാഹിനയെ രക്ഷപ്പെടുത്തിയെങ്കിലും മകനെ കണ്ടെത്താനായില്ല.
തുടര്‍ന്ന് നാട്ടുകാരും അഗ്‌നി രക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കബറടക്കം നടത്തി.