തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ടു.

തളിപ്പറമ്പ്: തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ടു.

പരപ്പ പുന്നക്കുന്ന് കുരിശുപള്ളിക്ക് സമീപത്തെ കൊട്ടുകാപ്പള്ളി ജോമോന്റെ ഭാര്യ ഫെബിറ്റി(26) ആണ് മരിച്ചത്.

തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാണ് പ്രസവം നടന്നത്. പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടാകുകയായിരുന്നു.

നില ഗുരുതരമായതിനാല്‍ സഹകരണ ആശുപത്രിയില്‍ നിന്ന് കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയശേഷമാണ് യുവതി മരണപ്പെട്ടത്.

കുഞ്ഞ് ചികില്‍സയിലാണ്.

കരുവഞ്ചാലിലെ മുക്കാലക്കുന്നേല്‍ ജോയി-വല്‍സമ്മ ദമ്പതികളുടെ മകളാണ്.

സഹോദരങ്ങള്‍: ജോബിറ്റ്, ബെന്നറ്റ്.