റെയില്‍വെ സ്‌റ്റേഷനില്‍ ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല.

കണ്ണൂര്‍: ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി ജനുവരി 20 ന് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ ഭാഗമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റെയില്‍വേ യാത്ര ദുരിതത്തിനും, കേന്ദ്ര ഗവണ്‍മെന്റിന്റെ നിയമന നിരോധനത്തിനും, ഉപരോധത്തിനും എതിരെ ഇന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യചങ്ങലയും യാത്രക്കാര്‍ക്ക് ലഘുലേഖകളുടെ വിതരണവും നടന്നു.

കല്യാശ്ശേരി എംഎല്‍എ എം. വിജിന്‍ ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ പ്രസംഗിച്ചു.

150 ലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടി രാവിലെ 9 മണിക്ക് ആരംഭിച്ച് 10:30 ന് അവസാനിച്ചു.

ഗവ.റെയില്‍വെ പോലീസ് എസ്.എച്ച്.ഒ കെ.വി.ഉമേശന്റെ നേതൃത്വത്തില്‍ റെയില്‍വെ സംരക്ഷണസേനയും പോലീസും യാത്രക്കാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കി.