കണ്ണൂരില്‍ അഞ്ച് ലക്ഷം രൂപയുടെ വന്‍ മെത്തഫിറ്റമിന്‍ വേട്ട-യുവാവ് അറസ്റ്റില്‍.
കണ്ണൂര്‍: ബൈക്കില്‍ കടത്തുകയായിരുന്ന 5 ലക്ഷം രൂപ വിലമതിക്കുന്ന മെത്തഫിറ്റമിന്‍ സഹിതം യുവാവ് എക്‌സൈസിന്റെ പിടിയിലായി.
കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ഷാബുവും സംഘവും ചേര്‍ന്ന് പയ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡില്‍ വാഹനപരിശോധന നടത്തവെയാണ് 134.178 ഗ്രാം മെത്താഫിറ്റമിന്‍ കൈവശം വച്ച് കടത്തി കൊണ്ട് വന്നതിന് കണ്ണൂര്‍ എടക്കാട് കുറുവ പാലത്തിന് സമീപം സബീന മന്‍സില്‍ മുസ്തഫയുടെ മകന്‍ സി.എച്ച്. മുഹമ്മദ് ഷരീഫ്(34)നെ KL.13.AU.0151 ബുള്ളറ്റ് ബൈക്ക് സഹിതം അറസ്റ്റ് ചെയ്ത്.
ഇയാള്‍ ടിയാന്‍ മുമ്പും വിവിധ കേസുകളില്‍ പ്രതിയാണെന്ന് എക്‌സൈസ് പറഞ്ഞു.
ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് മെത്താഫിറ്റമിന്‍ എത്തിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
ഈ മെത്താഫിറ്റാമിന് മാര്‍ക്കറ്റില്‍ ഉദ്ദേശം 500000/- ലക്ഷം രൂപ വില വരും.
സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടിയില്‍ പ്രിവന്റ്റീവ് ഓഫീസര്‍ മാരായ കെ.സി.ഷിബു, ആര്‍.പി.അബ്ദുള്‍ നാസര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ സുജിത്ത്, സി ഇ ഒ വിഷ്ണു, വനിതാ സി ഇ ഒ പി.സീമ,എക്‌സൈസ് ഡ്രൈവര്‍ സോള്‍ദേവ് എന്നിവര്‍ ഉണ്ടായിരുന്നു.
ഇയാളെ കോടതി മുമ്പാകെ ഹാജരാക്കും. 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.