കര്‍ശന നടപടികളുമായി നഗരസഭ: അനധികൃത ബോര്‍ഡുകള്‍ നീക്കിത്തുടങ്ങി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ അനധികൃത ബോര്‍ഡുകള്‍ക്കെതിരെ നഗരസഭ നടപടികള്‍ കര്‍ശനമാക്കിയതോടെ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ തന്നെ അത് നീക്കം ചെയ്തു തുടങ്ങി.

കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരുന്നു.

ദേശീയപാതയിലെ ഡിവൈഡറുകളിലും നടപ്പാതകളിലും വരെ ബോര്‍ഡുകള്‍ സ്ഥാപിച്ചത് പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന വിധത്തിലായതോടെയാണ് നഗരസഭ ഇടപെട്ടത്.

ഇത് സംബന്ധിച്ച് ബി.ജെ.പി തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്‍ പോലീസിനും നഗരസഭക്കും പരാതിയും നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡുകള്‍ എടുത്തുമാറ്റാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിര്‍ബന്ധിതരായത്.

ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ യാതൊരു പൊതുമര്യാദകളും പാലിക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നതിനിടയിലാണ് നഗരസഭ കര്‍ശന നിലപാടുമായി വന്നത്.

ദേശീയപാതയോരത്ത് നടപ്പാതയില്‍ സ്ഥാപിച്ച പലിയ സ്തൂപം നീക്കം ചെയ്യാനും നഗരസഭ അത് സ്ഥാപിച്ചവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.