ശബരിമല തീര്‍ത്ഥാടകന്‍ കടലില്‍ മുങ്ങിമരിച്ചു.

പഴയങ്ങാടി: ശബരിമല തീര്‍ത്ഥാടകന്‍ കടലില്‍ മുങ്ങിമരിച്ചു.

ചൂട്ടാട് കടലില്‍ ഇന്ന് പതിനൊന്നോടെയായിരുന്നു അപകടം.

കര്‍ണാടക മടക്കേരി സ്വദേശി ശശാങ്കന്‍ ഗൗഡയാണ്(23)മരിച്ചത്.

ചിന്തന്‍ഗൗഡയെ(27) ഗുരുതരനിലയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

20 അംഗ സംഘം ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങും വഴി കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ആണ് അപകടം.

തിരയില്‍പെട്ട രണ്ട് പേരെയും നാട്ടുകാര്‍ രക്ഷപെടുത്തുകയായിരുന്നു. കര്‍ണാടകയില്‍ നിന്ന് പാര്‍ക്ക് കാണാന്‍ വന്നവരാണ് അപകടത്തില്‍പെട്ടത്.

മൊട്ടാമ്പ്രം ക്രസന്റ് ആശുപത്രയില്‍ വെച്ചാണ് ശശാങ്കന്‍ മരിച്ചത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.