സി.എച്ച്.എം സ്‌ക്കൂളില്‍ ജോലിതരാം- 21.5 ലക്ഷം തട്ടിയെടുത്ത ദമ്പതികള്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: ഭാര്യക്ക് അധ്യാപികയായി ജോലിനല്‍കാമെന്ന് വിശ്വസിപ്പിച്ച് 21.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
ചപ്പാരപ്പടവ് മഗരയിലെ കൊല്ലേലില്‍ വീട്ടില്‍ ജോയ് വര്‍ഗീസ്, ഭാര്യ മോളി ജോയി എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
കരിമ്പം ചവനപ്പുഴ ചിറയില്‍ വീട്ടില്‍ സി.പ്രണവിന്റെ പരാതിയിലാണ് കേസ്.
തളിപ്പറമ്പിലെ സി.എച്ച്.എം സ്‌ക്കൂളില്‍ ജോലി വാഗ്ദാനം ചെയ്താണ് 2021 മെയ് 26 മുതല്‍ 2021 ആഗ്‌സ്ത്-16 വരെയുള്ള ദിവസങ്ങളിയായി പ്രതികള്‍ തുക കൈപ്പറ്റിയത്.
എന്നാല്‍ ജോലിയോ പണമോ നല്‍കാതെ ചതിച്ചു എന്നാണ് കേസ്.