മടക്കരഡാമില്‍ കണ്ണപുരം പോലീസിന്റെ മണല്‍വേട്ട.
മടക്കര: മടക്കരഡാം പരിസരത്ത് കണ്ണപുരം പോലീസിന്റെ മണല്‍വേട്ട.
ഇന്ന് പുലര്‍ച്ചെ നടന്ന പോലീസ് നടപടിയില്‍ 16 ലോഡ് മണല്‍ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം ടിപ്പറില്‍ മണലുമായി വന്ന ലോറി പോലീസ് ജീപ്പിന് മുന്നില്‍ മണല്‍ ഇറക്കി അതിവേഗത്തില്‍ രക്ഷപ്പെട്ടിരുന്നു.
ഭാഗ്യം കൊണ്ട് മാത്രമാണ് പോലീസ് ജീപ്പ് അന്ന് അപകടത്തില്‍ പെടാതിരുന്നത്.
ഇന്ന് പുലര്‍ച്ചെ കണ്ണപുരം എസ്.ഐ സി.ജി.സാംസണ്‍ നേതൃത്വം നല്‍കിയ പോലീസ് സംഘമാണ് മണല്‍വേട്ട നടത്തിയത്.
എ.എസ്.ഐ മനീഷ്, സി.പി.ഒ അനൂപ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
പിടികൂടിയ മണല്‍ തഹസില്‍ദാര്‍ക്ക് കൈമാറിയതായും പോലീസ് പറഞ്ഞു.