കടന്നല്‍കുത്തേറ്റ് വയോധികന്‍ മരിച്ചു.

പരിയാരം: വയോധികന്‍ കടന്നല്‍കുത്തേറ്റ് മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി.ഭാസ്‌ക്കരപൊതുവാളാണ്(80) മരിച്ചത്.

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കെ ഇളകിയെത്തിയ കടന്നലുകള്‍ ആക്രമിക്കുകയായിരുന്നു.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

ഭാര്യ: നാണാട്ട് ജാനകി.

മക്കള്‍: സുനിത(കാങ്കോല്‍), സുനില്‍, സുധാര(ഹൈദരാബാദ്), സുധീഷ്(ആധാരമെഴുത്ത്).

മരുമക്കള്‍: വി.ജയകുമാര്‍(വിമുക്തഭടന്‍, കാങ്കോല്‍), ടി.പി.ബിന്ദു, വേണുഗോപാലന്‍ കാമ്പ്രത്ത്(ഹൈദരാബാദ്), എം.ഇ.ശുഭ(ആധാരമെഴുത്ത്).

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, രാധ, രുഗ്മിണി, മധുസൂതനന്‍, വനജ.

തൃക്കരിപ്പൂരിലെ ആധാരമെഴുത്തുകാരനും നാടക-സാംസ്‌ക്കാരിക പ്രവര്‍ത്തകനുമാണ് ഭാസ്‌ക്കരപൊതുവാള്‍.

തൃക്കരിപ്പൂര്‍ ദേശീയ കലാസമിതിയുടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകഗാനരചയിതാവുമായിരുന്നു.

ശവസംസ്‌ക്കാരം ഇന്ന് (14) വൈകുന്നേരം നാലിന് തെക്കുമ്പാട് ശ്മശാനത്തില്‍ നടക്കും.

മൃതദേഹം വൈകുന്നേരം 3 മുതല്‍ തെക്കുമ്പാട് യുവജനഗ്രന്ഥാലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.