ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര—-ശ്രീ.വിജയ് നീലകണ്ഠന്റെ പ്രതികരണം-
(പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീ.വിജയ് നീലകണ്ഠന്റെ പ്രതികരണം-)
ശ്രീ.കരിമ്പം കെ. പി. രാജീവന്‍ തയ്യാറാക്കി കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ല്‍ പ്രസിദ്ധീകരിച്ച ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര എന്ന പരമ്പര… എന്നേ പോലെ നാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് വലിയ ഒരു സന്തോഷവും അഭിമാനവും നല്കി.
അതെ സമയം കുറ്റബോധവും…. കാരണം ഇത്രയും വിശേഷമുള്ള നമ്മുടെ അയല്‍ ഗ്രാമങ്ങളിലെ മഹത്വം അറിയാതെ പോയല്ലോ. കടപ്പാടും നന്ദിയും അറിയിക്കുന്നു.
നമ്മുടെ പൈതൃകത്തെ സംരക്ഷിക്കേണ്ടത് ഓരോ നാട്ടുകാരുടെയും ഉത്തരവാദിത്വമാണ്. കരിമ്പം.കെ.പി.രാജീവന്‍ ഈ ഗ്രാമത്തിന്റെ
മഹത്വത്തെ പറ്റി എഴുതിയപ്പോള്‍, പുതിയ തലമുറയ്ക്ക് ഒരു പുതിയ അറിവാണ് ലഭ്യമായത് വളരെ ലളിതമായ ഭാഷയില്‍ നാടിന്റെ
വിവരണങ്ങള്‍ നല്‍കിയപ്പോള്‍ നമ്മുടെ പൂര്‍വികരുടെ ചിന്താശക്തിയും, ജീവിത രീതികളും നമ്മളെ അദ്ഭുതപെടുത്തുന്നു.
ഈ ഗ്രാമത്തിലെ ഇല്ലങ്ങളെ സംരക്ഷിക്കാന്‍ ആ കുടുംബത്തിന് കഴിഞ്ഞില്ലെങ്കില്‍, സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഹെറിറ്റേജ് ടൂറിസം
ഡെവലപ്പ് ചെയ്ത്… അതിന്റെ തനിമ നഷ്ടപ്പെടുത്താതെ സംരക്ഷിക്കണം എന്നൊരു അഭ്യര്‍ത്ഥന.
ഒരിക്കല്‍ കൂടി കൈതപ്രത്തിന്റെ UNSUNG HEROES നെ കൂടി പരിചയപ്പെടുത്തി ആറാം ഭാഗം ഗംഭീരമാക്കി.
ഇനിയും ഇതു പോലെയുള്ള വിജ്ഞാനം സാധാരണക്കാര്‍ക്ക് ലഭ്യമാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്,
പത്രപ്രവര്‍ത്തകനും കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ന്റെ സാരഥിയുമായ രാജീവന് എല്ലാവിധ പിന്തുണയും നല്‍കി അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.