Skip to content
പയ്യന്നൂര്‍: പത്രവിതരണക്കാരനെ മാന്തിയ വളര്‍ത്തുനായയുടെ ഉടമസ്ഥന്റെ പേരില്‍ പോലീസ് കേസെടുത്തു.
പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ ആന്ദ്ര ഉത്തമത്തില്‍ വീട്ടില്‍ എ.യു.രാജു(55)ന്റെ പരാതിയിലാണ് കേസ്.
മെയ്-28 ന് രാവിലെ 6.45 നായിരുന്നു
കേസിനാസ്പദമായ സംഭവം.
പത്രവിതരണത്തിന് ഇരുക്രവാഹനത്തില്‍ പോവുകയായിരുന്ന രാജുവിനെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ തെക്ക് വശത്തെ
വഴിയില്‍ വെച്ച്
മഹാദേവഗ്രാമത്തിലെ മോഹനന്‍ മാസ്റ്റര്‍ എന്നയാളുടെ വളര്‍ത്തുനായ മാന്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
വളര്‍ത്തുനായയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് മോഹനന്‍ മാസ്റ്റര്‍ക്കെതിരെ കേസെടുത്തത്.