ഡസ്‌ക്കില്‍ ദ്വാരം- വിരല്‍കുടുങ്ങി, അഗ്നിശമനസേന രക്ഷകരായി
.സംഭവം സീതീസാഹിബ് എച്ച്.എസ്.എസില്‍.
തളിപ്പറമ്പ്: ഡസ്‌കിലെ ദ്വാരത്തില്‍ വിരല്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനിക്ക് അഗ്‌നി രക്ഷാസേന രക്ഷകരായി.
തളിപ്പറമ്പ് സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വിരലാണ് ഡസ്‌കില്‍ ഉണ്ടായിരുന്ന ദ്വാരത്തില്‍ അബദ്ധത്തില്‍ കുടുങ്ങിയത്.
വിരല്‍ ഊരിയെടുക്കാന്‍ കഴിയാതെ വന്നതിനെതുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തിലുള്ള സേനസ്ഥലത്തെത്തി ഡസ്‌കിന്റെ ഭാഗങ്ങള്‍ മുറിച്ചു മാറ്റി വിരല്‍ സ്വതന്ത്രമാക്കി.
ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.വി.പ്രകാശന്‍, ഫയര്‍ ഓഫീസര്‍മാരായ ടി.വി.രജീഷ് കുമാര്‍, കെ.വി.അനൂപ്. കെ.വി.നവീന്‍കുമാര്‍, എ.സിനീഷ്, സി.പി.രാജേന്ദ്രകുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.