പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം, 20,000 രൂപയുടെ പ്രാഥമികനഷ്ടം

തളിപ്പറമ്പ്: പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം, 20,000 രൂപയുടെ പ്രാഥമികനഷ്ടം.

ആന്തൂര്‍ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന അബൂബക്കറുടെ ഉടമസ്ഥതയിലുള്ള അഫ്ര പ്ലൈവുഡ് എന്ന സ്ഥാപനത്തിലെ ബോര്‍ഡ് ഉണക്കുന്ന ചേമ്പറിലാണ് ഇന്നലെ രാവിലെ പത്തോടെ തീപ്പിടിച്ചത്.

തളിപ്പറമ്പ് അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തില്‍ എത്തിയ സേനാംഗങ്ങളാണ് തീയണച്ചത്.

സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം സ്ഥാപനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചു.

അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.വി.ബാലചന്ദ്രന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.വി.രാജീവന്‍, പി.നന്ദഗോപാല്‍, പി.നിമേഷ്, കെ.അനൂപ്, ഹോംഗാര്‍ഡുമാരായ പ്രിയേഷ്, അനൂപ് എന്നിവരും രണ്ട് യൂണിറ്റുകളിലായി എത്തിയ അഗ്നിശമന സംഘത്തില്‍ ഉണ്ടായിരുന്നു.